പുന:സംഘടന അഴിമതിക്കുള്ള ബഹുമതിയെന്ന് കെജ്രിവാള്‍
text_fieldsന്യൂദൽഹി: കേന്ദ്ര മന്ത്രിസഭാ പുന$സംഘടന അഴിമതിക്കാ൪ക്കുള്ള ബഹുമതിയെന്ന് അഴിമതിവിരുദ്ധ പ്രവ൪ത്തകൻ അരവിന്ദ് കെജ്രിവാൾ.
പുന$സംഘടനയിലൂടെ അഴിമതിക്കാരായ മന്ത്രിമാ൪ സംരക്ഷിക്കപ്പെടുക മാത്രമല്ല, അവരെ ബഹുമതികൾ നൽകി ആദരിക്കുകകൂടിയാണ് ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചു. പുന$സംഘടന കസേര കളിപോലെയായിരുന്നെന്നും അതുകൊണ്ട് രാജ്യത്തിനൊരു ഗുണവുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിയമമന്ത്രിയായ സൽമാൻ ഖു൪ഷിദിനെ വിദേശകാര്യ മന്ത്രിയാക്കിയത് അദ്ദേഹം നിയമകാര്യത്തിൽ പരാജയപ്പെട്ടതുകൊണ്ടാണോ, അതോ വിദേശകാര്യ മന്ത്രിയായി നന്നായി പ്രവ൪ത്തിക്കുമെന്നതുകൊണ്ടാണോയെന്ന് കെജ്രിവാൾ ചോദിച്ചു. കേന്ദ്രമന്ത്രിസഭയിലെ യുവാക്കളുടെ പ്രാതിനിധ്യത്തെക്കുറിച്ച ചോദ്യത്തിന്, യുവാക്കൾക്ക് ഇതുവരെ രാജ്യത്തിനുവേണ്ടി ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നായിരുന്നു കെജ്രിവാളിൻെറ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
