ഭൂവിനിയോഗ ബില്ലിനെതിരെ റവന്യു വകുപ്പ്
text_fieldsതിരുവനന്തപുരം: ഭൂവിനിയോഗ ബില്ലിനെതിരെ എതി൪പ്പുമായി റവന്യു വകുപ്പ് രംഗത്തെത്തി. വകുപ്പ് അറിയാതെ നടക്കുന്ന നീക്കങ്ങളെ എതി൪ക്കുമെന്ന് റവന്യു വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി. മുഖ്യമന്ത്രിയെയും മന്ത്രിസഭയെയും പ്രതിഷേധം അറിയിക്കാനുള്ള നീക്കത്തിലാണ് റവന്യു മന്ത്രി.
എമ൪ജിങ് കേരളക്ക് പിന്നാലെ 2002ലെ ഭൂവിനിയോഗ ബിൽ പൊടിതട്ടിയെടുക്കാനാണ് നീക്കം. കൃഷി ഭൂമിയുടെ സംരക്ഷണം ഉറപ്പിക്കുന്ന കേരള ഭൂവിനിയോഗ ഉത്തരവ് റദ്ദാക്കാനും സ൪ക്കാ൪ ഉദ്ദേശിക്കുന്നു.
ഇരുപ്പൂ നിലങ്ങളൊഴികെയുള്ള കൃഷി ഭൂമി വിനോദസഞ്ചാര ആവശ്യങ്ങൾക്കും മറ്റ് കൃഷി ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ നി൪ദേശിക്കുന്നതാണ് ബില്ല്. ഇതിനെതിരെ ഇതിനകം വ്യാപക എതി൪പ്പ് ഉയ൪ന്നുകഴിഞ്ഞു. വനം ഒഴികെയുള്ള ഭൂമികളുടെ നിയന്ത്രണം റവന്യു വകുപ്പിനാണ്്. അതിനാൽ പുതിയ ബില്ലിൻെറ പാപഭാരം പേറേണ്ടി വരിക റവന്യു വകുപ്പായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
