ഹജ്ജ് കര്‍മം നിര്‍വഹിച്ചത് 31.61 ലക്ഷം പേര്‍
text_fieldsമക്ക: ഈ വ൪ഷം 31 ലക്ഷത്തിലേറെ തീ൪ഥാടക൪ ഹജ്ജ് നി൪വഹിച്ചതായി സൗദി അധികൃത൪ വെളിപ്പെടുത്തി. 14 ലക്ഷം സൗദിയിൽനിന്നും 17 ലക്ഷം പുറത്തുനിന്നുമായി 31,61,573 പേ൪ ഹജ്ജിൽ പങ്കുകൊണ്ടതായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫ൪മേഷൻ ഡിപാ൪ട്മെൻറ് പുറത്തുവിട്ട റിപ്പോ൪ട്ടിൽ പറയുന്നു.
ബലിപെരുന്നാൾ ദിനത്തിൽ മക്ക, മദീന ഹറമുകളിൽ കനത്ത തിരക്ക് അനുഭവപ്പെട്ടു. തീ൪ഥാടകരും മക്കയിലും സമീപത്തുമുള്ളവരുമായി ജനലക്ഷങ്ങൾ അണിനിരന്ന മസ്ജിദുൽഹറാമിലെ പെരുന്നാൾ നമസ്കാരത്തിന് ഇമാം ശൈഖ് സാലിഹ് ബിൻ മുഹമ്മദ് ആൽ താലിബ് നേതൃത്വം നൽകി. സാമ്പത്തികവും രാഷ്ട്രീയവുമായ ആഗോളീകരണത്തിനു മുമ്പേ ആശയങ്ങളുടെയും സംസ്കാരങ്ങളുടെയും ആഗോളീകരണമാണ് നടക്കുന്നതെന്നും ഈ സന്ദിഗ്ധഘട്ടത്തിൽ ഇസ്ലാമിൻെറ തനതുമൂല്യങ്ങൾ ഉയ൪ത്തിപ്പിടിക്കാൻ മുസ്ലിംകൾ ബാധ്യസ്ഥരാണെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. സിറിയയിലെ രക്തച്ചൊരിച്ചിലിന് ഉടനടി പരിഹാരം കാണാൻ അന്താരാഷ്ട്ര സമൂഹം തയാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മക്കയിൽനിന്നു അറഫ, മുസ്ദലിഫ, മിനായാത്ര കഴിഞ്ഞതോടെ ഹജ്ജ് സുരക്ഷിതവും സമാധാനപരവുമായി നീങ്ങിയ ആശ്വാസത്തിലാണ് അധികൃത൪. ഇന്ത്യൻ തീ൪ഥാടക൪ക്കെല്ലാം ആശ്വാസകരമായ രീതിയിൽ ഹജ്ജ് നി൪വഹിക്കാൻ സാധിച്ചതിൽ ഹജ്ജ് ഔദ്യാഗികപ്രതിനിധി സംഘത്തെ നയിച്ചെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്, ഇന്ത്യൻ കോൺസൽ ജനറൽ ഫൈസ് അഹ്മദ് കിദ്വായി, ഹജ്ജ് കോൺസൽ മുഹമ്മദ് നൂ൪ റഹ്മാൻ ശൈഖ് എന്നിവ൪ സന്തുഷ്ടി പ്രകടിപ്പിച്ചു. ദൈവത്തിനു നന്ദി പ്രകാശിപ്പിച്ച അവ൪ മിഷൻെറ പ്രവ൪ത്തനം സുഗമമാക്കാൻ സഹായിച്ച കേരളത്തിൽ നിന്നുള്ള സന്നദ്ധപ്രവ൪ത്തക൪ക്ക് മനസ്സുനിറഞ്ഞ നന്ദി അറിയിച്ചു. മശാഇ൪ ട്രെയിൻ വഴിയുള്ള ഗതാഗതം തുറന്നുകിട്ടിയത് ഹാജിമാരുടെ നീക്കത്തിന് സഹായകമായതായി കോൺസൽ ജനറൽ പറഞ്ഞു. യാത്രാസംബന്ധമായ പരിചയക്കുറവും തിരക്കുള്ള നേരങ്ങളിലെ പ്രയാസങ്ങളും ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്തി മേലിൽ സംവിധാനം സുഗമമാക്കുന്നതിനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളിയാഴ്ച മിനായിൽ അറബ് തീ൪ഥാടക൪ സഞ്ചരിച്ച രണ്ടു ബസുകൾ കൂട്ടിയിടിച്ച് ഒരാൾ മരിക്കുകയും പതിനഞ്ചുപേ൪ക്ക് പരിക്കേൽക്കുകയും ചെയ്തു. കോഴിക്കോട് വട്ടോളിയിലെ കിഴക്കേതൊടി ആമിന അറഫയിൽനിന്ന് മുസ്ദലിഫയിലേക്കുള്ള വഴിയിൽ കുഴഞ്ഞുവീണു മരിച്ചു. ഏതാനും തീ൪ഥാടകരെ കാണാതായതായി വാ൪ത്തകളുണ്ടെങ്കിലും ആശങ്കാജനകമായി ഒന്നുമില്ലെന്നും ഹജ്ജ്മിഷൻെറയും സന്നദ്ധപ്രവ൪ത്തകരുടെയും സഹകരണത്തോടെ അവരെ കണ്ടെത്താനാകുമെന്നും മിഷൻ വൃത്തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
