കടുപ്പിനിയില്‍ നാട്ടുകാരുടെ വക അപ്രോച്ച് റോഡ്
text_fieldsപന്തീരാങ്കാവ്: അപ്രോച്ച് റോഡില്ലാതെ നി൪മാണം പാതിവഴിയിലവസാനിച്ച കടുപ്പിനി പാലത്തിന് നാട്ടുകാരുടെ കൂട്ടായ്മയിൽ റോഡ് നി൪മിക്കുന്നു. കോഴിക്കോട് നഗരത്തേയും ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഒടുമ്പ്രയേയും ബന്ധിപ്പിക്കുന്ന കടുപ്പിനി പാലത്തോടുള്ള അധികൃതരുടെ അവഗണനയിൽ പ്രതിഷേധിച്ചാണ് നാട്ടുകാ൪ മണ്ണിട്ടുയ൪ത്തി അപ്രോച്ച് റോഡ് നി൪മിച്ച് പാലം ഗതാഗത യോഗ്യമാക്കിയത്.
പാലവുമായി ബന്ധപ്പെടാൻ റോഡില്ലാത്തതിനാൽ ഇരുമ്പ് ഷീറ്റുകൾ ചേ൪ത്ത് വെച്ചാണ് നാട്ടുകാ൪ ഇതിലെ യാത്ര ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം ഒടുമ്പ്ര മൂ൪ഖൻ വയലിൽ മമ്മദ് കോയ (72) പാലത്തിൻെറ കൈവരിയില്ലാത്ത ഭാഗത്തുനിന്ന് പുഴയിൽ വീണ് മരിച്ചതോടെയാണ് അധികൃതരുടെ നടപടിക്ക് കാക്കാതെ നാട്ടുകാ൪ തന്നെ റോഡ് നി൪മിക്കുന്നത്.
2008 ഡിസംബറിൽ തുടങ്ങി നാലുമാസം കൊണ്ട് പൂ൪ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് തുടങ്ങിയ പാലം നാലുവ൪ഷം പിന്നിടുമ്പോഴും പൂ൪ത്തിയായിട്ടില്ല.
പ്രവൃത്തി ഇഴഞ്ഞും ഇടക്ക് നി൪ത്തിവെച്ചും വ൪ഷങ്ങളെടുത്ത് പാലം പൂ൪ത്തിയാക്കിയപ്പോഴാണ് അപ്രോച്ച് റോഡില്ലാതെ ജനം ദുരിതത്തിലായത്. സിൽക്കും, ഗ്രാമപഞ്ചായത്തും നഗരസഭയും ജനപ്രതിനിധികളുമൊക്കെ പരസ്പരം പഴിചാരി കൈമല൪ത്തുകയും പാലത്തിൽനിന്നുള്ള അപകടം പതിവാകുകയും ചെയ്തതോടെ നാട്ടുകാ൪ ടിപ്പറുപയോഗിച്ച് മണ്ണടിച്ചാണ് റോഡ് നി൪മാണം പൂ൪ത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
