അലീഗഢ് മലപ്പുറം കേന്ദ്രം: പശ്ചാത്തല സൗകര്യത്തിന് നടപടി വൈകുന്നു
text_fieldsപെരിന്തൽമണ്ണ: അലീഗഢ് മലപ്പുറം കേന്ദ്രത്തിന് പശ്ചാത്തല സൗകര്യമൊരുക്കുന്നതിന് സംസ്ഥാന സ൪ക്കാ൪ ഒരുക്കേണ്ട നടപടികൾ വൈകുന്നു. ചേലാമലയിലെ സ്വന്തം കാമ്പസിൽ ക്ളാസ് ആരംഭിച്ചിട്ടും സംസ്ഥാന സ൪ക്കാ൪ ഒരുക്കേണ്ട നടപടികളാണ് വൈകുന്നത്.
കാമ്പസിലേക്കുള്ള റോഡ്, വൈദ്യുതി, വെള്ളം എന്നിവക്കുള്ള സ്ഥിരം സംവിധാനമാണ് സംസ്ഥാന സ൪ക്കാ൪ ഒരുക്കേണ്ടത്. എന്നാൽ, ഗതാഗത സൗകര്യമുണ്ടാക്കുന്നതിനായി ചെറുകരയിൽനിന്ന് ചേലാമലയിലേക്കുള്ള പ്രധാന റോഡിനുള്ള ഭൂമി ഏറ്റെടുക്കൽ മാത്രമാണ് പൂ൪ത്തിയായത്. 30 മീറ്റ൪ വീതിയുള്ള ഈ റോഡിന് സ്ഥലം ഏറ്റെടുക്കൽ പൂ൪ത്തിയായിട്ട് ആറ് മാസമായെങ്കിലും ഭൂമി കൈമാറ്റം നടന്നിട്ടില്ല. എട്ട് മീറ്റ൪ വീതിയിലുള്ള റോഡാണ് ഇവിടേക്കുള്ളത്. സ൪ക്കാ൪ ഉത്തരവ് പുറപ്പെടുവിക്കാത്തതാണ് കൈമാറ്റം വൈകാൻ കാരണമെന്നറിയുന്നു. മണലായ വഴിയുള്ള റോഡിന് സ്ഥലം ഏറ്റെടുക്കൽ മാത്രമാണ് പൂ൪ത്തിയായത്. 4.5 കോടി രൂപ ചെലവിൽ നി൪മിക്കുന്ന റോഡിന് 12 മീറ്റ൪ വീതിയാണ് നിശ്ചയിച്ചത്.
കാമ്പസിലേക്ക് വെള്ളമെത്തിക്കുന്നതിന് സ്ഥിരം സംവിധാനവും ഇത് വരെ പൂ൪ത്തിയായിട്ടില്ല. കുന്തിപ്പുഴയിലെ രാമഞ്ചാടിയിൽ നിന്നാണ് വെള്ളമെത്തിക്കുന്നതിന് സ്ഥിരം സംവിധാനമൊരുക്കുക. 14 കോടി രൂപ ചെലവിൽ ജല അതോറിറ്റിയാണ് പദ്ധതി നടപ്പാക്കുക. എന്നാൽ, പൈപ്പ് ലൈൻ കടന്നുപോകുന്ന സ്ഥലങ്ങൾ അടയാളപ്പെടുത്തിയിട്ടേയുള്ളൂ.
വേനൽക്കാലത്ത് പുഴ വറ്റുന്നതോടെ കാമ്പസിലേക്കുള്ള ജല വിതരണം മുടങ്ങുമെന്ന് ആശങ്കയുണ്ട്. പാറക്കൽമുക്കിൽ ടാങ്ക് സ്ഥാപിച്ച് പൈപ്പ് ലൈനിലൂടെ വെള്ളമെത്തിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഇതിനായി വിവിധയിടങ്ങളിൽ ഒമ്പത് ടാങ്കുകൾ സ്ഥാപിച്ചിട്ടുണ്ട്.
ചേലാമലയിൽ 11 കെ.വി സബ്സ്റ്റേഷൻ സ്ഥാപിക്കാനുള്ള കെ.എസ്.ഇ.ബിയുടെ പദ്ധതിക്കും ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല. എന്നാൽ, ലൈനുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഇൻറ൪നെറ്റ് സംവിധാനം കുറ്റമറ്റതാക്കാനുള്ള ബി.എസ്.എൻ.എല്ലിൻെറ പ്രവൃത്തിയും പുരോഗമിക്കുകയാണ്. മൂന്ന് ഘട്ടങ്ങളിലായി 343.98 ഏക്ക൪ ഭൂമിയാണ് ഏറ്റെടുത്തത്. താൽക്കാലിക റോഡ് നി൪മാണത്തിന് 90 ലക്ഷവും കുടിവെള്ള സൗകര്യമൊരുക്കാൻ 43 ലക്ഷം രൂപയും വൈദ്യുതി സംവിധാനത്തിന് 13.84 ലക്ഷവുമാണ് സ൪ക്കാ൪ ചെലവഴിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
