Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചിറ്റൂര്‍ ഷുഗര്‍മില്‍...

ചിറ്റൂര്‍ ഷുഗര്‍മില്‍ കൊള്ള: സില്‍ക്കും കച്ചവടക്കാരും ഒത്തുകളിച്ചതിന് തെളിവ്

text_fields
bookmark_border
ചിറ്റൂര്‍ ഷുഗര്‍മില്‍ കൊള്ള: സില്‍ക്കും കച്ചവടക്കാരും ഒത്തുകളിച്ചതിന് തെളിവ്
cancel

തിരുവനന്തപുരം: ചിറ്റൂ൪ ഷുഗ൪ മില്ലിലെ പ്ളാൻറും യന്ത്രങ്ങളും ചുളുവിലക്ക് കൊള്ളയടിക്കാൻ പൊതുമേഖലാ സ്ഥാപനമായ സിൽക്കും സ്വകാര്യകച്ചവടക്കാരും ഒത്തുകളിച്ചതിന് രേഖകൾ. സാധനങ്ങൾ സിൽക് വഴി തങ്ങൾക്ക് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് 2009 സെപ്റ്റംബ൪ നാലിന് കൊച്ചി പാലാരിവട്ടത്തെ സൗത്ത് ഇന്ത്യൻ സ്ക്രാപ് ട്രേഡേഴ്സ് ഉടമ സിൽക് മാനേജിങ് ഡയറക്ട൪ക്ക് കത്തെഴുതിയിരുന്നു. ഇത് കിട്ടി മൂന്നു ദിവസം കഴിഞ്ഞപ്പോൾ, ഷുഗ൪ മില്ലിൻെറ പ്ളാൻറും യന്ത്രങ്ങളും തങ്ങൾക്ക് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സിൽക്കിലെ ഫിനാൻസ് മാനേജ൪ ചിറ്റൂ൪ ഷുഗേഴ്സ് മാനേജിങ് ഡയറക്ട൪ക്കും ഒക്ടോബ൪ 29ന് സിൽക് മാനേജിങ് ഡയറക്ട൪ ഡോ. ഷാനവാസ് എക്സൈസ് മന്ത്രിക്കും കത്തെഴുതി.
സിൽക് എം.ഡിക്ക് കച്ചവടക്കാരൻ നൽകിയ കത്തിൽ, മില്ലിൻെറ ഉപകരണങ്ങൾ ലേലംചെയ്യുകയാണെന്നും മത്സരാത്മക ടെൻഡറിലൂടെ അവ നേടാൻനുദ്ദേശിക്കുന്നതായും സിൽക് വഴി എക്സൈസ് വകുപ്പിൽനിന്ന് അവ തങ്ങൾക്ക് ലഭ്യമാക്കാൻ അടിയന്തരനടപടി എടുക്കണമെന്നുമാണ് ആവശ്യപ്പെട്ടിരുന്നതെന്ന് ധനകാര്യ പരിശോധനാ വിഭാഗത്തിൻെറ റിപ്പോ൪ട്ടിൽ പറയുന്നു. സ൪ക്കാ൪ ഉത്തരവ് പ്രകാരം പൊതുമേഖല സ്ഥാപനങ്ങളിൽനിന്ന് ഇത്തരം സാധനങ്ങൾ ഏറ്റെടുക്കാൻ സിൽക്കിന് അനുവാദമുണ്ടെന്നും അതിനാൽ മില്ലിൻെറ പ്ളാൻറും ഉപകരണങ്ങളും മരാമത്ത്, മെക്കാനിക്കൽ വകുപ്പ് എന്നിവ നി൪ണയിക്കുന്ന മൂല്യത്തിന് നെഗോസിയേഷനിലൂടെ തങ്ങൾക്ക് നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു സിൽക് ഫിനാൻസ് മാനേജ൪ അയച്ച കത്തുകൾ. യന്ത്രങ്ങളും പ്ളാൻറും ഇളക്കാൻ തങ്ങൾ തയാറാണെന്നും അദ്ദേഹം കത്തിൽ കാണിച്ചിരുന്നു.
ഷുഗ൪ മില്ലിലെ സാധനങ്ങളുടെ മൂല്യം നി൪ണയിക്കാൻ സ൪ക്കാ൪ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോ൪ട്ട് സമ൪പ്പണത്തിനു മുമ്പാണ് കച്ചവടക്കാരൻ സിൽക് എം.ഡിയെ സമീപിച്ചത്. സമിതി സെപ്റ്റംബ൪ 26നാണ് റിപ്പോ൪ട്ട് നൽകിയത്. വിദഗ്ധസമിതിയുടെ റിപ്പോ൪ട്ടിൽ എന്താണെന്ന് അത് സമ൪പ്പിക്കുന്നതിന് മുമ്പുതന്നെ സൗത്ത് ഇന്ത്യൻ സ്ക്രാപ് ട്രേഡേഴ്സിന് അറിയാമായിരുന്നുവെന്നും സിൽക്കിന് പിന്നിൽ ഇവ൪ പ്രവ൪ത്തിച്ചുവെന്നത് സുവ്യക്തമാണെന്നും അന്വേഷണ റിപ്പോ൪ട്ടിൽ പറയുന്നു. സിൽക്കിൻെറ ആവശ്യം ച൪ച്ച ചെയ്യാൻ 2010 ജനുവരി മൂന്നിന് എക്സൈസ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേ൪ന്ന യോഗം, ഷുഗേഴ്സിന് നഷ്ടംവരാതെയും സിൽക്കിന് ലാഭകരമായും നടപടികൾ സ്വീകരിക്കാനും സിൽക് ഒരാഴ്ചക്കകം താൽപര്യപത്രം നൽകാനും ധാരണയായി. എന്നാൽ മന്ത്രി യോഗം വിളിക്കുന്നതിൻെറ രണ്ട് ദിവസം മുമ്പ് സിൽക്കിൽ ഫിനാൻസ് മാനേജ൪ കച്ചവടക്കാരുടെ യോഗം വിളിച്ചിരുന്നു. ചിറ്റൂ൪ ഷുഗേഴ്സിലെ ഉപകരണങ്ങൾക്ക് നിരക്ക് ക്വോട്ട് ചെയ്യാനായിരുന്നു ഇത്. നാലു സ്ഥാപനങ്ങൾ പങ്കെടുത്ത യോഗത്തിൽ കൊച്ചി പാലാരിവട്ടം സൗത്ത് ഇന്ത്യൻ സ്ക്രാപ് ട്രേഡേഴ്സ് ആണ് ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്തത്. 2.90 കോടി രൂപ. വിദഗ്ധസമിതി നി൪ണയിച്ചതിനേക്കാൾ 40 ശതമാനം ഉയ൪ന്ന തുകയായിരുന്നു ഇത്. സിൽക് സ൪ക്കാറിനോട് പറഞ്ഞതാകട്ടെ ഇതിനേക്കാൾ 30 ശതമാനം ഉയ൪ന്ന നിരക്കും. ഈ കച്ചവടത്തിലൂടെ സിൽക് 45 ലക്ഷം രൂപ ലാഭംനേടി.
വിദഗ്ധസമിതിയുടെ റിപ്പോ൪ട്ടിനെ കുറിച്ച് മന്ത്രിയുടെ സാന്നിധ്യത്തിൽ ചേ൪ന്ന യോഗത്തിൽ ആരും പരാമ൪ശിച്ചില്ലെന്നതും ശ്രദ്ധേയമാണ്. സിൽക് ഉദ്യോഗസ്ഥരാരും ഷുഗേഴ്സ് സന്ദ൪ശിച്ച് മൂല്യനി൪ണയം നടത്തിയിരുന്നില്ല. കരാറുകാരാണ് അവിടെപ്പോയി വിലയിരുത്തൽ നടത്തിയത്. ഇടപാട് ഉറപ്പിച്ച ശേഷം സിൽക്, ഫിലിപ്പ് എന്ന ഉദ്യോഗസ്ഥനെ ഉപകരണങ്ങൾ ഇളക്കുന്നിടത്തേക്ക് നിയോഗിക്കുകയായിരുന്നു. സൗത്ത് ഇന്ത്യൻ സ്ക്രാപ് ട്രേഡേഴ്സിൻെറ തൊഴിലാളികളാണ് ഉപകരണങ്ങൾ ഇളക്കിയത്. ഉപകരണങ്ങൾ ഇളക്കി മാറ്റിയതിനൊപ്പം ഷുഗേഴ്സിലെ 2,22,000 രൂപയുടെ സാധനങ്ങൾ നഷ്ടപ്പെട്ടു. ഫാക്ടറി കെട്ടിടത്തിൻെറ ബീം തക൪ത്തു. ഷുഗേഴ്സിൽനിന്ന് കച്ചവടക്കാരനാണ് സാധനങ്ങൾ നേരിട്ട് കൊണ്ടുപോയത്. ഷുഗേഴ്സിലെ ഒരു സാധനങ്ങളും തങ്ങൾക്കുപയോഗിക്കാൻ കഴിയുന്നതല്ലെന്ന് സിൽക് അപ്പോൾ വിശദീകരിച്ചു. സ൪ക്കാ൪-പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്ന് കുറഞ്ഞ വിലക്ക് സ്വന്തം ആവശ്യത്തിന് ശേഖരിക്കാൻ സിൽക്കിനുള്ള സ൪ക്കാ൪ അനുമതിയുടെ പേരിലാണ് ഷുഗേഴ്സിലെ സാധനങ്ങൾ അവ൪ക്കനുവദിച്ചത്.
അതിൻെറ മറവിൽ പഴയ സാധനങ്ങളുടെ കച്ചവടം സിൽക് നടത്തി. സ൪ക്കാ൪ ഉത്തരവിൽ ഇത്തരം കച്ചവടത്തിന് സിൽക്കിന് അനുമതി നൽകിയിരുന്നില്ല.

വിദഗ്ധസമിതി വിലയിട്ടത് 1.89 കോടി മാത്രം

തിരുവനന്തപുരം: ചിറ്റൂ൪ ഷുഗ൪ മില്ലിലെ പ്ളാൻറിനും ഉപകരണങ്ങൾക്കും സ൪ക്കാ൪ നിയോഗിച്ച വിദഗ്ധസമിതി വിലയിട്ടത് വെറും 189.65 ലക്ഷം രൂപ. സമിതി ഇവക്ക് താഴ്ന്ന വിലയാണ് കണക്കാക്കിയതെന്ന് ധനകാര്യ പരിശോധനാവിഭാഗും അഭിപ്രായപ്പെട്ടു.
സമിതിക്ക് എന്തെങ്കിലും രഹസ്യ അജണ്ട ഉണ്ടായിട്ടുണ്ടെങ്കിൽ അന്വേഷിക്കണമെന്നും റിപ്പോ൪ട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

റിപ്പോ൪ട്ട് അപ്രസക്തം, തെറ്റിദ്ധാരണാജനകം -സിൽക് എം.ഡി

തൃശൂ൪: ചിറ്റൂ൪ ഷുഗ൪ മില്ലുമായുള്ള സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ്(സിൽക്)ൻെറ ആക്രി (സ്ക്രാപ്പ്) ഇടപാടിനെക്കുറിച്ച് ധനകാര്യ വകുപ്പ് പരിശോധനാ വിഭാഗത്തിൻെറ അന്വേഷണ റിപ്പോ൪ട്ട് അപ്രസക്തവും തെറ്റിദ്ധാരണാജനകവുമാണെന്ന് ആരോപണ വിധേയനായ സിൽക് മാനേജിങ് ഡയറക്ട൪ ഡോ. ഷാനവാസ് ഖാൻ. മന്ത്രിസഭാ തീരുമാനത്തിൻെറ അടിസ്ഥാനത്തിലാണ് സിൽക് ഈ ഇടപാടിൽ ഏ൪പ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.
എട്ട്കോടി വിലമതിക്കുന്ന സാധനങ്ങൾ സിൽക് 2.45 കോടിക്ക് വാങ്ങി 45 ലക്ഷം രൂപ ലാഭമെടുത്ത് എറണാകുളത്തെ ഒരു സ്വകാര്യ കരാറുകാരന് മറിച്ചുവിറ്റു എന്നാണ് കണ്ടെത്തിയത്.
ഇതിൽ ചിറ്റൂ൪ ഷുഗ൪ മില്ലിന് അഞ്ചുകോടിരൂപ നഷ്ടമുണ്ടായത്രേ. എട്ട് കോടി രൂപയുടെ സാമഗ്രികൾ എന്ന് പറയുന്നത് ചിറ്റൂ൪ ഷുഗ൪ മില്ലിലെ മൊത്തമുള്ള സാമഗ്രികളുടെ വിലയാണെന്ന് ഡോ. ഷാനവാസ് ഖാൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഇതിൽ 1,89,65000 രൂപയുടേത് മാത്രമാണ് ‘സിൽക്’ വാങ്ങിയത്. ഇതിൻെറ വില നിശ്ചയിച്ചത് സംസ്ഥാന പൊതുമരാമത്ത് വകുപ്പിലെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം ചീഫ് എൻജിനീയ൪ പ്രേംചന്ദാണ്. ഈ വിലയുടെ 30 ശതമാനം കൂട്ടി 2.45 ലക്ഷം രൂപക്ക് ‘സിൽക്’ അത് വാങ്ങുന്നത് മന്ത്രിസഭാ തീരുമാനത്തിൻെറ അടിസ്ഥാനത്തിലാണ്. ഇവ പി.ഡബ്ള്യു.ഡി ചീഫ് എൻജിനീയ൪ നിശ്ചയിച്ച വിലയുടെ 53 ശതമാനം കൂട്ടിയാണ് കൊച്ചിയിലെ സ്വകാര്യ കമ്പനിക്ക് വിറ്റത്. ഈ ഇടപാടിൽ 45 ലക്ഷം രൂപ സിൽക്കിന് ലാഭം കിട്ടി.
സിൽക്കിൽ രജിസ്റ്റ൪ ചെയ്ത അംഗീകൃത വെണ്ട൪മാരിൽനിന്ന് ബാക്ക് ഓഫ൪ നേടിയ ശേഷമെ വലിയ ഇടപാടുകളിൽ ഏ൪പ്പെടാൻ കഴിയൂ. എറണാകുളത്തെ സൗത് ഇന്ത്യൻ സ്ക്രാപ്പ് ട്രേഡിങ് കമ്പനി ഒന്നരക്കോടി മുൻകൂ൪ തന്ന് ബിസിനസിൽ ഏ൪പ്പെടാൻ തയാറായി മുന്നോട്ടുവന്നു.അങ്ങനെയാണ് കാബിനറ്റിൻെറ അനുമതിയോടെ ഈ കച്ചവടത്തിൽ സിൽക് ഏ൪പ്പെടുന്നത്. സിൽക്കിൽ നിന്നും സ്ക്രാപ്പ് വാങ്ങിയ കമ്പനി പിന്നീട് അത് ഉയ൪ന്ന വിലയ്ക്ക് വിറ്റ് ലാഭമുണ്ടാക്കിയെന്ന ആരോപണം ബാലിശമാണ്. സാധാരണ ഇത്തരം ഇടപാടുകളിൽ ഏ൪പ്പെടുന്നവ൪ അങ്ങനെ ലാഭമുണ്ടാക്കുന്നത് പതിവാണ് -ഷാനവാസ് ഖാൻ വിശദീകരിച്ചു.
ഷുഗ൪ ഫാക്ടറിയിൽനിന്ന് സാമഗ്രികൾ മാറ്റുമ്പോഴുണ്ടായ നാശനഷ്ടം സംബന്ധിച്ച് അക്കാലത്ത് തന്നെ റിപ്പോ൪ട്ട് ആവശ്യപ്പെടുകയും നഷ്ടം ഉടൻ പരിഹരിച്ച് കൊടുക്കുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story