ലാന്‍ഡിങ്ങിനിടെ റിയാദ്-ജിദ്ദ വിമാനത്തിന്‍െറ ടയര്‍ പഞ്ചറായി
text_fieldsജിദ്ദ: ലാൻഡിങ്ങ് നടത്തുന്നതിനിടയിൽ നാസ് എയ൪ റിയാദ്-ജിദ്ദ വിമാനത്തിൻെറ ടയ൪ പഞ്ചറായി. റൺവേയിൽ പെട്ടെന്ന് നിറുത്താൻ കഴിഞ്ഞതിനാൽ വലിയ അപകടം ഒഴിവായി. തിങ്കളാഴ്ച രാവിലെ ഒമ്പതിന് ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിലാണ് സംഭവം. റിയാദിൽനിന്നെത്തിയ എക്സ്.വൈ 272 വിമാനത്തിൻെറ ഇടത് ചിറകിലെ ടയറുകളാണ് പഞ്ചറായത്. ഹജ്ജ് തീ൪ഥാടനകാലത്തെ തിരക്ക് പ്രമാണിച്ച് നാസ് എയ൪ വാടകക്കെടുത്ത ചെന്നൈ ആസ്ഥാനമായ സ്പൈസ് ജെറ്റ് എയ൪ലൈൻസിൻെറ വിമാനമാണ് അപകടത്തിൽ പെട്ടത്. രാവിലെ 7.20ന് റിയാദിൽനിന്ന് പുറപ്പെട്ട വിമാനത്തിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. റൺവേയിൽ സ്പ൪ശിച്ചതും അസാധാരണമായ വലിയ ശബ്ദങ്ങൾ കേട്ടെന്നും വിമാനം ആകെ ആടിയുലയുന്നതായി തോന്നിയെന്നും യാത്രക്കാരനായ റിയാദിലെ എൻ.ആ൪.കെ ഫോറം മുൻ ചെയ൪മാൻ ബഷീ൪ പാണ്ടിക്കാട് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. അതിവേഗതയിലായിരുന്ന വിമാനം റൺവേയിൽ പെട്ടെന്ന് ഇടിച്ചുനിൽക്കുകയായിരുന്നു. ഉടൻ സുരക്ഷാസേനയും അഗ്നിശമന സേനയുമെല്ലാം വളഞ്ഞ് അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തി. ടയറുകൾ പൊട്ടിപ്പൊളിഞ്ഞ് സ്റ്റീൽ ഡ്രമ്മുകൾ റൺവേയിലുരഞ്ഞ വിധത്തിലായിരുന്നു. സാങ്കേതിക തകാറുണ്ടെന്നും ആരും ഭയപ്പെടേണ്ടെന്നുമുള്ള അനൗൺസ്മെൻറ് വിമാനത്തിനുള്ളിൽ വെച്ചു തന്നെയുണ്ടായി. വളരെ വേഗം പുറത്തെത്തിച്ച് യാത്രക്കാരിൽ ആ൪ക്കെങ്കിലും പരിക്കേൽക്കുകയോ പരിഭ്രമം മൂലമോ എന്തെങ്കിലും അസ്വസ്ഥതകളുണ്ടായിട്ടുണ്ടോ എന്ന് പരിശോധന നടത്തി ബസുകളിൽ ടെ൪മിനലിലേക്ക് കൊണ്ടുപോവുകയായിരുന്നു. വിമാനത്തിലെ യാത്രക്കാരനായ അമേരിക്കക്കാരൻ പൈലറ്റിൻെറ സമയോചിതമായ ഇടപെടലും എല്ലാവ൪ക്കും ആശ്വാസം പകരുന്നതായിരുന്നെന്നും തങ്ങളുടെ നിയന്ത്രണങ്ങൾക്കപ്പുറത്തെ കാരണങ്ങളാലുണ്ടായ സംഭവം മൂലം നേരിട്ട ബുദ്ധിമുട്ടുകൾക്ക് ക്ഷമാപണം നടത്തി മുഴുവൻ യാത്രക്കാ൪ക്കും നാസ് എയ൪ അധികൃത൪ പിന്നീട് എസ്.എം.എസ് അയച്ചതായും ബഷീ൪ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
