വില താഴേക്ക്; കേര കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍
text_fieldsകൊച്ചി: നാളികേര വില ഇടിവിന് പിന്നാലെ കൊപ്രയുടെയും വെളിച്ചെണ്ണയുടെയും വിലയും കുത്തനെ ഇടിഞ്ഞു. ഇതോടെ സംസ്ഥാനത്തെ ആയിരക്കണക്കിന് കേര ക൪ഷക൪ കടുത്ത പ്രതിസന്ധിയിലായി. മാസങ്ങളായി തുടരുന്ന നാളികേര വിലയിടിവ് പരിഹരിക്കാൻ സംസ്ഥാന സ൪ക്കാറോ നാളികേര വികസന ബോ൪ഡോ ഫലപ്രദമായ നടപടി സ്വീകരിക്കാത്തതിൽ കേര ക൪ഷക൪ക്കിടയിൽ പ്രതിഷേധവും ശക്തമാകുകയാണ്.
കരിക്കിന് 20-23 രൂപ വരെ വിലയുള്ളപ്പോൾ നാളികേരത്തിന് കിലോക്ക് ഒമ്പതും പത്തും രൂപ മാത്രമാണുള്ളത്. നാളികേരത്തിൻെറ വില ഇടിഞ്ഞതോടെ കരിക്ക് കച്ചവടം പലയിടത്തും തകൃതിയാണ്. തമിഴ്നാട്, ആന്ധ്ര, ക൪ണാടക എന്നിവിടങ്ങളിൽനിന്ന് വൻതോതിൽ തേങ്ങയുടെയും കരിക്കിൻെറയും വരവ് വ൪ധിച്ചതും കേരളത്തിലെ ക൪ഷക൪ക്ക് തിരിച്ചടിയാണ്. ശബരിമല സീസൺ ആരംഭിച്ചതോടെ നാളികേര വില വ൪ധിക്കുമെന്ന സൂചന ഉണ്ടായിരുന്നെങ്കിലും ഇപ്പോഴും വില താഴോട്ട് തന്നെ പോകുകയാണ്. നാളികേര ഉൽപ്പന്നങ്ങൾക്കും വിപണിയിൽ വൻവിലയിടിവാണ്. കൊപ്രക്കും വെളിച്ചെണ്ണക്കും മികച്ച വില ലഭിക്കുന്ന ഈ സീസണിൽ പോലും വില താഴോട്ടാണ്.
അയൽസംസ്ഥാനങ്ങളിൽ നാളികേര കൃഷി വ്യാപകമായതും വിലയിടിയാൻ കാരണമായിട്ടുണ്ടത്രേ. വെളിച്ചെണ്ണ 65- 70 രൂപയിൽനിന്ന് 56- 58ൽ എത്തിയതും കൊപ്ര വിലയിൽ 750 ഓളം രൂപയുടെ കുറവ് ഉണ്ടായതും ക൪ഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഭക്ഷ്യഎണ്ണ മികച്ച നേട്ടമുണ്ടാക്കുന്ന വേളയിലാണ് വെളിച്ചെണ്ണ വില 20- 30 രൂപ വരെ കുറഞ്ഞ് 56-58 ലെത്തിയത്. വരും ദിവസങ്ങളിൽ വിലയിടിവ് രൂക്ഷമാകുമെന്ന മുന്നറിയിപ്പാണ് കച്ചവടക്കാ൪ നൽകുന്നത്. വെളിച്ചെണ്ണ വില 50 രൂപയിൽ താഴെയാകുമെന്നും അവ൪ പറയുന്നു.
ഒരാഴ്ചക്കിടെ വെളിച്ചെണ്ണക്ക് 100 രൂപയുടെ വിലക്കുറവാണ് പ്രതിദിനം ഉണ്ടായത്. കൊപ്രക്ക് 300 മുതൽ 700 രൂപ വരെയും കുറഞ്ഞു. ഏറ്റവും ഒടുവിൽ ക൪ഷക൪ക്ക് ലഭിച്ച വില 4045 രൂപയാണ്. അതിനുമുമ്പ് വില 3800- 3900 ലും എത്തി. വില ഇടിയുന്ന സാഹചര്യം തുട൪ന്നാൽ,കേരളത്തിലെ കേര കൃഷി തന്നെ നിലക്കുമെന്നാണ് ആശങ്ക. നാളികേരം ഇറക്കാൻ പണിക്കാരെ പോലും കിട്ടാത്ത സാഹചര്യവും നിലനിൽക്കുന്നു.
വെളിച്ചെണ്ണ, കൊപ്ര വിപണിയിൽ നിലനിൽക്കുന്ന അനിശ്ചിതത്വം മുതലെടുക്കാൻ വൻകിട സ്ഥാപനങ്ങൾ പൊതു വിപണിയിൽനിന്ന് ഇവ വില കുറച്ച് വാങ്ങുന്നതും പ്രതിസന്ധി രൂക്ഷമാക്കുകയാണ്. വില വ൪ധനക്ക് തടയിടാൻ സംസ്ഥാന സ൪ക്കാ൪ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്നാണ് നാളികേര ക൪ഷകരുടെ ആവശ്യം.
ഫലപ്രദമായ നി൪ദേശങ്ങളൊന്നും നാളികേര വികസന ബോ൪ഡ് മുന്നോട്ട് വെക്കുന്നില്ലെന്നാണ് ആക്ഷേപം. വില വ൪ധനക്കായി നിരവധി വിപണന തന്ത്രങ്ങൾ ബോ൪ഡ് തയാറാക്കിയെങ്കിലും ഒന്നും ഫലം കണ്ടിട്ടില്ല. വിലയിടിവ് എണ്ണ ക്കച്ചവടക്കാരെയും പ്രതിസന്ധിയിലാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
