ഷോക്കേറ്റ് വൈദ്യുതി ഉപഭോക്താക്കള്‍
text_fieldsകോഴിക്കോട്: രണ്ടിനു പകരം രണ്ടര മാസത്തെ വൈദ്യുതി നിരക്കും കനത്ത ഫിക്സഡ് ചാ൪ജും മീറ്റ൪ വാടകയും ഫ്യൂവൽ ചാ൪ജും വൻതുക കുടിശ്ശികയും ഒറ്റയടിക്ക് ഈടാക്കി ഉപഭോക്താക്കൾക്ക് വൈദ്യുതി ബോ൪ഡിൻെറ ഇരുട്ടടി. ദൈ്വമാസ ബില്ലിൽ ശരാശരി ആയിരം രൂപയിൽ താഴെ നൽകിവന്നവ൪, 3000-4000 രൂപയുടെ പുതിയ ബിൽ കണ്ട് ഞെട്ടിത്തരിച്ചു. വൻ വ൪ധനവിനെക്കുറിച്ച് വിശദീകരിക്കാൻ പോലും അധികൃത൪ക്ക് കഴിയുന്നില്ല. പണം അടക്കേണ്ട അവസാന തീയതി കഴിഞ്ഞാൽ ഫ്യൂസൂരാൻ ജീവനക്കാ൪ക്ക് നി൪ദേശമുള്ളതിനാൽ വ൪ധന ഒഴിവാക്കിക്കിട്ടാൻ ഉപഭോക്താക്കൾ നെട്ടോട്ടം തുടങ്ങി. വൻകിടക്കാരിൽനിന്ന് 1300 കോടി രൂപ കുടിശ്ശികയിനത്തിൽ പിരിച്ചെടുക്കാനുള്ളപ്പോഴാണ് സാധാരണക്കാരന് മൂന്നും നാലും ഇരട്ടിയുടെ വ൪ധന നടപ്പാക്കിയിരിക്കുന്നത്.
രണ്ടു മാസം കൂടുമ്പോഴാണ് മീറ്ററിലെ റീഡിങ് പരിശോധിച്ച് ബിൽ തയാറാക്കിയിരുന്നത്. രണ്ടു മാസം കൂടുമ്പോൾ മാസത്തിലെ ആദ്യ ആഴ്ചയിൽ തന്നെ ബിൽ നൽകിയിരുന്നതിനാൽ 60 ദിവസത്തെ ചാ൪ജാണ് അടച്ചുവന്നിരുന്നത്. എന്നാൽ ഇത്തവണ 75 ദിവസത്തെ നിരക്ക് ഒറ്റയടിക്ക് ബില്ലിൽ ചേ൪ത്തിരിക്കയാണ്. ദിവസം കൂടിയതുമൂലം വിവിധ സ്ളാബുകളിലെ വ൪ധന ഉണ്ടായതാണ് ബിൽതുക രണ്ടും മൂന്നും ഇരട്ടിയാകാൻ കാരണം.
ജൂലൈ ഒന്നു മുതൽ സിംഗിൾ ഫേയ്സിന് 20 രൂപ വീതവും ത്രീഫേസിന് 60 രൂപ നിരക്കിലും പ്രതിമാസം ഫിക്സഡ് ചാ൪ജ് ഈടാക്കാൻ തീരുമാനിച്ചിരുന്നു. രണ്ടര മാസത്തേത് ഒരുമിച്ച് ബിൽ ചെയ്തതോടെ തുക 50ഉം 150ഉം ആയി ഉയ൪ന്നു. ഇതിനു പുറമെ 50 രൂപ മീറ്റ൪ വാടകയും 100 രൂപ മുതൽ 200 വരെ ഫ്യൂവൽ സ൪ചാ൪ജും, 300 രൂപ മുതൽ 500 വരെ കുടിശ്ശികയും ബില്ലിൽ ചേ൪ത്തിട്ടുണ്ട്. കൃത്യമായി ബിൽതുക അടക്കുന്നതിനാൽ എങ്ങനെ കുടിശ്ശിക വന്നു എന്ന ചോദ്യത്തിന് അധികൃത൪ക്ക് ഉത്തരമില്ല. ‘ബില്ലിങ് തീയതിയിൽ മാറ്റം വന്നതുമൂലം ബിൽ തുകയിൽ വ്യത്യാസം വരാനിടയുള്ളതിനാൽ മാന്യ ഉപഭോക്താക്കൾ സഹകരിക്കണമെന്ന’ സീൽ ബില്ലിൽ പതിച്ചതല്ലാതെ എന൪ജി ചാ൪ജടക്കം നിരക്ക് വ൪ധനവിനെക്കുറിച്ച് ഉദ്യോഗസ്ഥ൪ക്ക് വിശദീകരണം നൽകാനാവുന്നില്ല.
40 യൂനിറ്റിന് വരെ 1.50, 40 മുതൽ 80 വരെ 2.40, 81-120 വരെ 2.90, 121-150 വരെ 3.60, 151-200 വരെ 4.80, 201-300 വരെ 6, 301-500 വരെ 7.50, 500 യൂനിറ്റിന് മുകളിൽ മൊത്തം യൂനിറ്റിന് 6.50 എന്നിങ്ങനെയാണ് പുതിയ ഗാ൪ഹിക നിരക്ക്. രണ്ടരമാസത്തെ റീഡിങ് ഒരുമിച്ച് കണക്കാക്കിയതിനാൽ ഉയ൪ന്ന നിരക്കിൽ പണമടക്കേണ്ട അവസ്ഥയിലാണ് സംസ്ഥാനത്തെ മൊത്തം ഗാ൪ഹിക ഉപഭോക്താക്കൾ. ഇതിൻെറ എത്രയോ ഇരട്ടിയാണ് ഗാ൪ഹികേതര ഉപഭോക്താക്കളിൽനിന്നും ഈടാക്കുന്നത്.
1300 കോടി രൂപയുടെ വൈദ്യുതി നിരക്ക് കുടിശ്ശിക ഉടൻ പിരിച്ചെടുക്കണമെന്നും സംസ്ഥാനത്തെ കേടായ 28 ലക്ഷം മീറ്ററുകൾ മാറ്റി സ്ഥാപിക്കണമെന്നും വൈദ്യുതി റഗുലേറ്ററി കമീഷൻ അടുത്തിടെ ബോ൪ഡിന് അന്ത്യശാസനം നൽകിയിരുന്നു. വൻകിടക്കാരുടെ കുടിശ്ശിക പിരിക്കുകയും കേടായ മീറ്റ൪ മാറ്റുകയും ചെയ്താൽ നിരക്ക് വ൪ധിപ്പിക്കാതെ തന്നെ ബോ൪ഡിനെ ലാഭത്തിൽ കൊണ്ടുവരാനാവുമെങ്കിലും അതിന് തുനിയാതെ സാധാരണ ഗാ൪ഹിക ഉപഭോക്താക്കളെ പരമാവധി പിഴിയാനാണ് അധികൃത൪ക്ക് താൽപര്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
