‘പൊലീസിന്‍െറ ഏക ജോലി ‘പെറ്റി’പിടിത്തം; തുക കുറഞ്ഞാല്‍ മോശം പെരുമാറ്റം’
text_fieldsതിരുവനന്തപുരം: പൊലീസിൽ കേസന്വേഷണം നടക്കുന്നില്ലെന്നും മുന്നിൽകൂടി പ്രതികൾ പോയാലും പിടിക്കാൻ കഴിയുന്നില്ലെന്നും പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി. ആഭ്യന്തരമന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ, സംസ്ഥാന പൊലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് അസോസിയേഷൻ നേതാവ് കെ.മണികണ്ഠൻനായ൪ തുറന്നടിച്ചത്. അസോസിയേഷൻ സംസ്ഥാന പ്രവ൪ത്തനോദ്ഘാടന ചടങ്ങായിരുന്നു വേദി.
ഓരോ എസ്.ഐക്കും നിശ്ചിത പെറ്റി ക്വോട്ട നൽകിയിരിക്കുകയാണ്. പെറ്റി തികഞ്ഞില്ലെങ്കിൽ ചില ജില്ലാ മേധാവികൾ വയ൪ലെസ് സെറ്റിലൂടെ മ്ളേച്ഛഭാഷയിലാണ് പ്രതികരിക്കുന്നത്. ഇത് ആരും കേൾക്കാതിരിക്കാൻ പൊലീസുകാ൪ സെറ്റുമായി ഓടുകയാണ് പതിവെന്നും മണികണ്ഠൻനായ൪ പറഞ്ഞു. ഇപ്പോൾ പെറ്റിക്കേസിന് പിന്നാലെയാണ് പൊലീസ്. ബൈക്കിൽ രണ്ടുപേ൪ യാത്രചെയ്താൽ മുന്നിലും പിന്നിലും ഇരിക്കുന്നവ൪ക്കെതിരെ കേസെടുക്കും. സ൪ക്കാറിനെ ചീത്തയാക്കാൻ ചില൪ നടത്തുന്ന പ്രവ൪ത്തനമാണ് ഇതൊക്കെയെന്നാണ് മണികണ്ഠൻനായരുടെ വിലയിരുത്തൽ. മണൽ മാഫിയ ബന്ധമുള്ളവരെ അസോസിയേഷൻ സഹായിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കേൾക്കാൻ കഴിയാത്ത ഭാഷ ഇനി വേണ്ടെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ പറഞ്ഞു. ‘മണിപ്രവാള’ഭാഷ വേണ്ടെന്ന് നേരത്തെ സ൪ക്കാ൪ തീരുമാനിച്ചതാണ്. അതുകൊണ്ട് കാര്യമില്ലാതായി.
പൊലീസിലെ കണക്കനുസരിച്ച് സംസ്ഥാന ജനസംഖ്യയിൽ പകുതിയും ക്രിമിനലുകളാണ്. ഭാര്യയുമായി വഴക്കിട്ടവ൪, വഴിവെട്ട് കേസിൽ ഇടപെട്ടവ൪ തുടങ്ങിയവരാണ് പൊലീസിലെ ക്രിമിനലുകളുടെ പട്ടികയിലുള്ളത്. എന്നാൽ, ക്രിമിനൽ പ്രവ൪ത്തനം നടത്തുന്ന ചിലരുണ്ട്. അവരെ മാറ്റിനി൪ത്തണം. സ്കോട്ലൻറ്യാ൪ഡ് പൊലീസിനേക്കാൾ മികച്ച പ്രവ൪ത്തനങ്ങളാണ് അടുത്ത കാലത്തെ ചില കേസന്വേഷണങ്ങളിൽ കേരള പൊലീസ് കാഴ്ചവെച്ചത്.
കേരളാ പൊലീസിൻെറ അംഗബലം അഖിലേന്ത്യാ ശരാശരിയേക്കാൾ താഴെയാണ്. അംഗബലം വ൪ധിപ്പിക്കാൻ സാമ്പത്തികമാണ് തടസ്സം. എങ്കിലും ഇക്കാര്യം പരിഗണിക്കും. സി.ഐമാരെ സ്റ്റേഷൻ ഹൗസ് ഓഫിസ൪മാരായി നിയമിക്കാൻ സ൪ക്കാ൪ തത്ത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, ഇതിന് ചില നടപടിക്രമങ്ങൾ പൂ൪ത്തീകരിക്കണം. ഗ്രേഡുമായി ബന്ധപ്പെട്ട പരാതി അടുത്ത ശമ്പള കമീഷനിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യം, എ.ഡി.ജി.പിമാരായ ടി.പി. സെൻകുമാ൪, എ. ഹേമചന്ദ്രൻ, പൊലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജി.ആ൪. അജിത്, മുൻ ജനറൽ സെക്രട്ടറി കെ. ശ്രീകുമാ൪ എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
