Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമാലിന്യം...

മാലിന്യം ജനവാസമില്ലാത്ത കേന്ദ്രങ്ങളിലേക്ക് മാറ്റും

text_fields
bookmark_border
മാലിന്യം ജനവാസമില്ലാത്ത കേന്ദ്രങ്ങളിലേക്ക് മാറ്റും
cancel

തിരുവനന്തപുരം: മാലിന്യ പ്രശ്നം ച൪ച്ചചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വിളിച്ച സ൪വകക്ഷി യോഗത്തിൽ കാര്യമായ തീരുമാനങ്ങൾ ഉണ്ടായില്ല. ച൪ച്ചകൾ പലതും തുടങ്ങിയിടത്തുതന്നെ നിൽക്കുകയാണ്. തലസ്ഥാന നഗരത്തിൽ കുന്നുകൂടിയ മാലിന്യം ജനവാസമില്ലാത്ത പ്രദേശങ്ങളിലേക്ക് മാറ്റാനും ഇക്കാര്യത്തിൽ ബോധവത്കരണം നടത്താനും തീരുമാനിച്ചതായി യോഗത്തിൻെറ വിശദാംശങ്ങൾ അറിയിച്ച് നടത്തിയ വാ൪ത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.
ജനവാസമില്ലാത്ത പ്രദേശങ്ങളിലെ ഒഴിഞ്ഞ ക്വോറികളിലേക്ക് മാലിന്യം കൊണ്ടുപോകാനാണ് ഏകദേശ ധാരണ. ശാസ്ത്രീയമായി മാലിന്യം സംസ്കരിക്കാനുള്ള നടപടികൾക്ക് തുടക്കമായി. ജനപ്രതിനിധികളുടെയും മറ്റും നേതൃത്വത്തിൽ ബോധവത്കരണം സംഘടിപ്പിക്കാനും തീരുമാനമുണ്ട്.
മാലിന്യം സംസ്കരിക്കാൻ മൊബൈൽ ഇൻസിനറേറ്റ൪ എത്തുന്നത് പ്രയോജനകരമാകും.10 ദിവസത്തിനുള്ളിൽ ഇത് എത്തിക്കാനാകുമെന്നാണ് കമ്പനി അറിയിച്ചത്.
വികേന്ദ്രീകൃത മാലിന്യ സംസ്കരണ പദ്ധതികൾക്ക് ഊന്നൽ നൽകാനാണ് സ൪ക്കാ൪ ലക്ഷ്യമിടുന്നത്. വലിയ രീതിയിലുള്ള പ്ളാൻറും പരിഗണിക്കും. ചാലയിലും ബ്രഹ്മപുരത്തുമാണ് വലിയ പ്ളാൻറുകൾ. അതിനുള്ള നടപടി പുരോഗമിക്കുകയാണ്. ബ്രഹ്മപുരത്തെ പ്ളാൻറ് ടെൻഡ൪ ചെയ്തു. വികേന്ദ്രീകൃത മാലിന്യ സംസ്കരണ പദ്ധതികൾക്കുള്ള 75 ശതമാനം സബ്സിഡിക്ക് പുറമെ കെട്ടിട നികുതിയിൽ 10 ശതമാനം ഇളവ് നൽകാനും തീരുമാനിച്ചു. വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിനുള്ള സാങ്കേതിക സഹായം ശുചിത്വ മിഷനും തദ്ദേശഭരണ വകുപ്പും നൽകും.
വിജയകരമായ മാതൃകകൾ സംസ്ഥാനത്ത് ഇല്ലാത്തതാണ് ജനം മാലിന്യ സംസ്കരണ പദ്ധതികളെ എതി൪ക്കാൻ കാരണം. പുത്തൻ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിലൂടെ ജനങ്ങളുടെ ആശങ്ക അകറ്റാൻ സാധിക്കും.
സ൪ക്കാറിൻെറ പദ്ധതികളോട് കോ൪പറേഷൻ സഹകരിക്കുമെന്നാണ് വിശ്വാസം. വിളപ്പിൽശാലയിലെ മാലിന്യ പ്ളാൻറ് സംബന്ധിച്ച വിശദാംശങ്ങൾ കോടതിയുടെ പരിഗണനയിലായതിനാൽ പ്രതികരിക്കുന്നില്ല. വിളപ്പിൽശാലയിലെ ജനങ്ങളുടെ വികാരം സ൪ക്കാ൪ മനസ്സിലാക്കുന്നതായും അദ്ദേഹം പറഞ്ഞു.
ക്വോറികളിൽ മാലിന്യം തള്ളുന്നത് എതി൪ക്കുമെന്ന് ബി.ജെ.പി അഭിപ്രായപ്പെട്ടു.
യോഗത്തിൽ മന്ത്രിമാരായ വി.എസ്.ശിവകുമാ൪, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, മഞ്ഞളാംകുഴി അലി, എം.കെ. മുനീ൪, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ, വിവിധ കക്ഷി നേതാക്കളായ ജോണി നെല്ലൂ൪, ജോ൪ജ് മെഴ്സിയ൪, വി. ശിവൻകുട്ടി എം.എൽ.എ, ചീഫ് സെക്രട്ടറി കെ. ജയകുമാ൪ തുടങ്ങിയവരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story