മഹാനവമിക്ക് ക്ഷേത്രങ്ങള്‍ ഒരുങ്ങി
text_fieldsകൊച്ചി: മഹാനവമി, വിജയദശമി ആഘോഷങ്ങൾക്ക് ക്ഷേത്രങ്ങൾ ഒരുങ്ങി. പൂജവെപ്പിനും വിദ്യാരംഭത്തിനും ഒരുക്കങ്ങൾ പൂ൪ത്തിയായി. എറണാകുളം ശിവക്ഷേത്രത്തിൽ തിങ്കളാഴ്ച വൈകുന്നേരം പൂജവെപ്പ് നടക്കും.
24ന് രാവിലെ എട്ടരക്ക് പൂജയെടുപ്പും വിദ്യാരംഭവും നടക്കും. വളഞ്ഞമ്പലം ദേവീക്ഷേത്രം, എറണാകുളം നോ൪ത്ത് പരമാര ക്ഷേത്രം, രവിപുരം ശ്രീകൃഷ്ണ സ്വാമി, കലൂ൪ പാവക്കുളം, പാലാരിവട്ടം രാജരാജേശ്വരി ക്ഷേത്രം, എറണാകുളം അയ്യപ്പൻകോവിൽ, പേച്ചി അമ്മൻകോവിൽ, ദിവാൻസ് റോഡ് അമ്മൻ കോവിൽ, പൊന്നുരുന്നി ശ്രീനാരായണേശ്വരം ക്ഷേത്രം, ഇടപ്പള്ളി അഞ്ചുമന, പച്ചാളം ഷൺമുഖപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ചേരാനല്ലൂ൪ ഭഗവതി ക്ഷേത്രം, കാക്കനാട് അത്താണി ശ്രീ അയ്യപ്പാക്ഷേത്രം, തൃക്കണാ൪വട്ടം നായ൪ സമാജം തുടങ്ങിയ ക്ഷേത്രങ്ങളിലും തിങ്കളാഴ്ച പൂജവെപ്പ് ചടങ്ങുകൾ നടക്കും. 24 ന് രാവിലെ ക്ഷേത്രങ്ങളിലെല്ലാം പൂജയെടുപ്പും വിദ്യാരംഭവും നടക്കും. ഭാരതീയ വിദ്യാഭവൻെറ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തിരുവാങ്കുളം ഭവൻസ് മുൻഷി വിദ്യാശ്രമത്തിൽ കാവടിചിന്ത് നടക്കും. വെണ്ണല മാദരത്ത് ദേവിക്ഷേത്രത്തിൽ ദു൪ഗാഷ്ടമി, നവരാത്രി പൂജ, എന്നിവ നടക്കും. തച്ചപ്പുഴ ദേവിക്ഷേത്രത്തിലെ വൈകു. ഏഴരക്ക് ദു൪ഗാഷ്ടമി ഉണ്ടാകും. ഇടപ്പള്ളി സംഗീത സദസ്സിൻെറ നവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് വൈകുന്നേരം ആറിന് ചങ്ങമ്പുഴ പാ൪ക്കിൽ സംഗീത കച്ചേരി നടക്കും. എറണാകുളം കരയോഗം നവരാത്രി ആഘോഷം നൃത്തസന്ധ്യ 6.15 ന് എറണാകുളം നൃത്തകൈരളി അവതരിപ്പിക്കും. സത്യസായീ സേവാസമിതിയുടെ നവരാത്രി ആഘോഷം ലളിതസഹസ്ര നാമപാരായണം, ഭജന എന്നിവയോടെ സമിതി അങ്കണത്തിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
