Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightസ്ളോട്ടര്‍ ഹൗസ്...

സ്ളോട്ടര്‍ ഹൗസ് പൂട്ടാന്‍ നിര്‍ദേശം

text_fields
bookmark_border
സ്ളോട്ടര്‍ ഹൗസ് പൂട്ടാന്‍   നിര്‍ദേശം
cancel

തിരുവനന്തപുരം. മാലിന്യപ്രശ്നം രൂക്ഷമായതിനാൽ നഗരസഭയുടെ ഉടമസ്ഥതയിലെ കുന്നുകുഴിയിലെ അറവുശാല (സ്ളോട്ട൪ ഹൗസ്) പൂട്ടുന്നു. മാലിന്യം സംസ്കരിക്കാൻ സംവിധാനം ഒരുക്കിയില്ലെങ്കിൽ അറവുശാല പൂട്ടണമെന്ന് കാട്ടി മലിനീകരണ നിയന്ത്രണ ബോ൪ഡ് നഗരസഭക്ക് നോട്ടീസ് നൽകി. നോട്ടീസ് കൈപ്പറ്റി ആഴ്ചകൾ പിന്നിട്ടിട്ടും മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാൻ സംവിധാനമൊരുക്കാൻ നഗരസഭക്ക് കഴിഞ്ഞിട്ടില്ല.
നഗരത്തിൽ വൃത്തിയില്ലാതെ പ്രവ൪ത്തിക്കുന്ന അറവുശാലകൾ വ൪ധിക്കുന്നതിനിടെയാണ് നഗരസഭയുടെ ഉടമസ്ഥതയിലെ അറവുശാല പൂട്ടാൻ നോട്ടീസ് കിട്ടിയത്. അറവുശാലയിൽ ഇപ്പോൾ ഉണ്ടാകുന്ന മാലിന്യം കുഴിച്ചുമൂടുകയാണ്.
അറവുശാലയുടെ പരിസരങ്ങളിലെല്ലാം മാലിന്യം കുഴിച്ചുമൂടിക്കഴിഞ്ഞു. ഇത് കടുത്ത പരിസ്ഥിതി പ്രശ്നങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഇക്കാര്യം മുൻനി൪ത്തിയാണ് പൂട്ടാൻ മലിനീകരണ നിയന്ത്രണ ബോ൪ഡ് നോട്ടീസ് നൽകിയത്. മാലിന്യം സംസ്കരിക്കാൻ 1.70 കോടി ചെലവഴിച്ച് ബയോഗ്യാസ് പ്ളാൻറ് സ്ഥാപിക്കാൻ കൗൺസിൽ യോഗം അനുമതി നൽകിയിട്ടുണ്ട്. എന്നാൽ പണം അനുവദിച്ച് കിട്ടിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story