വിളപ്പിൽശാല: നിരാഹാരസമരം അവസാനിപ്പിച്ച് വിളപ്പിൽശാലയിൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ റിലേ സത്യഗ്രഹ സമരം ആരംഭിച്ചു.
വിളപ്പിൽക്ഷേത ജങ്ഷനിലെ സമരപ്പന്തലിൽ ഡി.വൈ.എഫ്.ഐ വിളപ്പിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷൺമുഖം, പ്രവ൪ത്തക൪ ഷൈജു, ലിജു, സുജീഷ്, അരുൺ എന്നിവരാണ് സത്യഗ്രഹത്തിന് തുടക്കം കുറിച്ചത്. രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ റിലേ സത്യഗ്രഹം അനുഷ്ഠിച്ചു. സമരക്കാ൪ക്ക് പിന്തുണയേകി വിവിധ പ്രദേശങ്ങളിൽ നിന്ന് ചെറു സംഘങ്ങൾ സമരപ്പന്തലിന് മുന്നിലെത്തി. പ്രകടനക്കാരെ അഭിസംബോധന ചെയ്ത് സംയുക്ത സമര സമിതി നേതാവ് സി.എസ്. അനിൽ, ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറ൪ സുനിൽ കുമാ൪, ചെറുകോട് മുരുകൻ, എം.പി ശ്രീധരൻ, സുകുമാരൻകുട്ടി നായ൪, നാടാ൪ കോഓഡിനേറ്റിങ് കൗൺസിലംഗം ദേവ പ്രസാദ് ജോൺ എന്നിവ൪ സംസാരിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2012 2:09 PM GMT Updated On
date_range 2012-10-22T19:39:21+05:30വിളപ്പില്‍ശാല: റിലേ സത്യഗ്രഹം തുടങ്ങി
text_fieldsNext Story