Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightതമിഴ് നാട്ടില്‍...

തമിഴ് നാട്ടില്‍ ഡെങ്കി: തിരുവനന്തപുരത്തും ജാഗ്രത

text_fields
bookmark_border
തമിഴ് നാട്ടില്‍ ഡെങ്കി: തിരുവനന്തപുരത്തും ജാഗ്രത
cancel

തിരുവനന്തപുരം: തമിഴ്നാട്ടിൽഡെങ്കിപ്പനി പട൪ന്നുപിടിക്കുന്നതായ റിപ്പോ൪ട്ടുകളെ തുട൪ന്ന് തിരുവനന്തപുരം ജില്ലയിലും ജാഗ്രതാ നി൪ദേശം നൽകാൻ ആരോഗ്യവകുപ്പ് നടപടി തുടങ്ങി. എലിപ്പനി പടരാൻ സാധ്യതയെന്നും മുന്നറിയിപ്പ്.
തമിഴ്നാട്ടിൽ പലയിടത്തും ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെയാണ് കേരളത്തിലെ തെക്കൻ ജില്ലകളിൽ ജാഗ്രതാനി൪ദേശം നൽകാൻ നടപടി തുടങ്ങിയത്.
ആദ്യഘട്ടമെന്ന നിലയിൽ അതി൪ത്തി പ്രദേശമായ പാറശ്ശാല ഉൾപ്പെടെയുള്ള താലൂക്കാശുപത്രികളിലും പ്രൈമറി ഹെൽത്ത് സെൻററുകളിലും എസ്.എ.ടി, മെഡിക്കൽ കോളജ് എന്നിവിടങ്ങളിലും നിരീക്ഷണം ശക്തമാക്കാൻ മുന്നറിയിപ്പ് നൽകി. കൂടുതൽ ജാഗ്രതാ നി൪ദേശങ്ങൾക്ക് ഉടൻ തയാറെടുക്കുന്നതായി ജില്ലാ മെഡിക്കൽ ഓഫിസ൪ ഡോ. പീതാംബരൻ പറഞ്ഞു.
തമിഴ്നാട്ടിൽ ഡെങ്കി പട൪ന്നാൽ അതി൪ത്തിയിലെ ആശുപത്രികൾ കൂടാതെ മെഡിക്കൽ കോളജുകളിലും എസ്.എ.ടിയിലുമാണ് രോഗികൾ എത്താൻ സാധ്യതയെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തൽ. ഇങ്ങനെ ആരെങ്കിലും എത്തിയിട്ടുണ്ടോയെന്ന് നിരീക്ഷിക്കാൻ നി൪ദേശം നൽകി. എന്നാൽ തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുന്നതിനാൽ ഡെങ്കി സാധ്യത കുറയുമെന്നും ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. കൊതുകുകളുടെ ഉറവിടങ്ങൾ ഒലിച്ചുപോകാൻ സാധ്യതയുള്ളതിനാലാണിത്.
അതേസമയം തലസ്ഥാന ജില്ലയിൽ നിലനിൽക്കുന്ന മാലിന്യ പ്രശ്നവും മഴയും കാരണം എലിപ്പനി പടരാൻ സാധ്യത ഏറെയാണെന്ന് ജില്ലാ ആരോഗ്യവിഭാഗം പറയുന്നു.
സ൪ക്കാ൪ പ്രഖ്യാപിച്ച 144ഉം ഫലപ്രദമാകാത്തതോടെ മഴ കഴിഞ്ഞ് അന്തരീക്ഷം തെളിയുമ്പോൾ എലിപ്പനി പട൪ന്നേക്കുമെന്നാണ് ആരോഗ്യവകുപ്പ് അധികൃത൪ നൽകുന്ന സൂചന. അതിനാൽ ആരോഗ്യവകുപ്പും സ൪ക്കാറും പ്രശ്നം ഗൗരവമായെടുത്തില്ലെങ്കിൽ പ്രതിരോധം കൊണ്ടും നിയന്ത്രിക്കാനാവാതെ രോഗം പടരാനാണ് സാധ്യത. എന്നാൽ ജില്ലയിൽ ഡെങ്കിപ്പനി, കോളറ എന്നിവ നിയന്ത്രണവിധേയമായതായും ആരോഗ്യവകുപ്പ് പറയുന്നു. ജൂൺ, ജൂലൈ മാസങ്ങളിൽ വ൪ധിച്ച ഡെങ്കി ആഗസ്റ്റിൽ കുറഞ്ഞിരുന്നു. സെപ്റ്റംബറിലും ഒക്ടോബ൪ ആദ്യയാഴ്ചയും പെട്ടെന്ന് പട൪ന്നത് ശക്തമായ പ്രതിരോധത്തെത്തുട൪ന്ന് കഴിഞ്ഞയാഴ്ച വളരെക്കുറച്ചുമാത്രമാണ് ഡെങ്കി റിപ്പോ൪ട്ട് ചെയ്തതെന്നും അധികൃത൪ പറയുന്നു. കോളറ പ്രതിരോധം തുടരുന്നതായും അധികൃത൪ വ്യക്തമാക്കി.

Show Full Article
Next Story