സ്റ്റേഡിയം വിവാദം: പ്രത്യേക കൗണ്‍സില്‍ ഇന്ന്
text_fieldsകോഴിക്കോട്: ഗ്രാൻഡ് കേരളഷോപ്പിങ് ഫെസ്റ്റിവെൽ ഉദ്ഘാടനത്തിനായി കോ൪പറേഷൻ സ്റ്റേഡിയം വിട്ടുകൊടുത്ത തീരുമാനം പുന$പരിശോധിക്കുന്നതിനായി കോ൪പറേഷൻ കൗൺസിൽ പ്രത്യേകയോഗം തിങ്കളാഴ്ച നടക്കും. തീരുമാനം പിൻവലിക്കുമെന്നാണ് ബന്ധപ്പെട്ടവരിൽനിന്ന് ലഭിക്കുന്ന സൂചന.
കഴിഞ്ഞ തിങ്കളാഴ്ച നടന്ന കൗൺസിൽ യോഗത്തിലാണ് സ്റ്റേഡിയം കായികേതര പരിപാടിക്ക് നൽകാൻ തീരുമാനിച്ചത്. സപ്ളിമെൻററി അജണ്ടയിൽ ഒടുവിലാണ് വിഷയം കൗൺസിലിന് മുന്നിലെത്തിയത്. ഭരണപക്ഷത്തുനിന്ന് ടി.സുജൻ, വി.സുധീ൪, ഒ.എം.ഭരദ്വാജ് എന്നിവരും പ്രതിപക്ഷത്തുനിന്ന് കിഷൻചന്ദ്, സി.പി.സലീം തുടങ്ങിയവരും എതി൪ത്തെങ്കിലും കാര്യമായ ഫലമൊന്നുമുണ്ടായില്ല. ടൂറിസം മന്ത്രി എ.പി.അനിൽകുമാറിൻെറ പ്രത്യേക അഭ്യ൪ഥനപ്രകാരമാണ് സ്റ്റേഡിയം നൽകുന്നതെന്നായിരുന്നു മേയ൪ പറഞ്ഞിരുന്നത്. കഴിഞ്ഞ കൗൺസിലിൽ തന്നെ ഈ തീരുമാനം മാറ്റിവെക്കാമായിരുന്നുവെന്നും എന്നാൽ, പ്രതിപക്ഷനേതാവ് എം.ടി.പത്മ സ്റ്റേഡിയം വിട്ടു നൽകാമെന്ന നിലപാടാണ് സ്വീകരിച്ചതെന്നും മേയ൪ പ്രഫ. എ.കെ.പ്രേമജം ‘മാധ്യമ’ത്തോട് പറഞ്ഞു. സ്റ്റേഡിയം വിട്ടുകൊടുക്കരുതെന്ന കോഴിക്കോട്ടെ കായികപ്രേമികളുടെ ആവശ്യം കൗൺസിൽ പരിഗണിക്കുമെന്നും മേയ൪ പറഞ്ഞു.
കായികപ്രേമികളുടെയും സംഘടനകളുടെയും ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധമാണ് തീരുമാനത്തിനെതിരെ ഉയ൪ന്നത്. മുൻ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ സ്റ്റേഡിയം തങ്ങൾക്ക് നഷ്ടപ്പെടുമെന്ന ആശങ്കയിൽ കായികപ്രേമികൾ സംഘടിച്ചപ്പോഴാണ് അധികാരികൾക്ക് വീണ്ടുവിചാരമുണ്ടായത്.
മാസം 22000 രൂപ ചിലവഴിച്ച് സ്്റ്റേഡിയം സംരക്ഷിക്കുന്ന ജില്ലാ സ്പോ൪ട്സ് കൗൺസിലിനോടുപോലും ആലോചിക്കാതെ എടുത്ത തീരുമാനത്തിനെതിരെ മനുഷ്യച്ചങ്ങലകൾ സംഘടിപ്പിച്ചും കായികപ്രേമികളുടെ കൂട്ടായമ ഒരുക്കിയുമാണ് ഒന്നിച്ചത്. മുമ്പ് പൊതുപരിപാടികൾക്ക് വിട്ടുകൊടുത്തതു മൂലം കായികമത്സരങ്ങൾ നടത്താൻ സാധിക്കാത്ത നിലയിലായിരുന്നു കോ൪പറേഷൻ സ്റ്റേഡിയം. അന്ന്, പരിപാടികൾക്കുശേഷം നന്നാക്കുമെന്നായിരുന്നു സംഘാടക൪ പറഞ്ഞിരുന്നത്. എന്നാൽ, പരിപാടി കഴിയുന്നതോടെ അവരെക്കുറിച്ച് ഒരു വിവരവുമുണ്ടാകാറില്ല.
ഭാവിയിൽ സ്റ്റേഡിയം കായികേതര പരിപാടികൾക്ക് വിട്ടുനൽകരുതെന്ന ആവശ്യവും കായികപ്രേമികൾ ഉന്നയിക്കുന്നുണ്ട്. മുമ്പ് ഇത്തരമൊരു തീരുമാനം കൗൺസിൽ എടുത്തിരുന്നെങ്കിലും അതിനെ മറികടക്കുകയായിരുന്നു ഇത്തവണ. നഗരത്തിൽ തന്നെ നിരവധി സ്ഥലങ്ങളുള്ളപ്പോൾ എന്തിന് വീണ്ടും കോ൪പറേഷൻ സ്റ്റേഡിയം പ്രതീക്ഷിച്ച് സംഘാടക൪ എത്തുന്നുവെന്ന ചോദ്യവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
