ദോഹ: പ്രമുഖ ജ്വല്ലറിയിൽ നിന്ന് 80 ലക്ഷം റിയാലിൻെറ സാധനങ്ങൾ മോഷ്ടിച്ച നാലംഗ സംഘത്തെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് (സി.ഐ.ഡി) അധികൃത൪ അറസ്റ്റ് ചെയ്തു. അൽസദ്ദ് എരിയയിലെ ജ്വല്ലറിയിൽ നിന്ന് മോഷണം നടത്തിയ നാല് യൂറോപ്യൻ രാജ്യക്കാരെയാണ് സംഭവം നടന്ന് 48 മണിക്കൂറിനുള്ളിൽ പിടികൂടിയത്.
മോഷണത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ, അന്വേഷണം നടത്തുന്നതിനും വിവരങ്ങൾ ശേഖരിക്കുന്നതിനും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനും സി.ഐ.ഡി അധികൃത൪ വിശദമായ ക൪മ പദ്ധതി തയാറാക്കിയിരുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള നാലംഗ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് പ്രാഥമികാന്വേഷണത്തിൽ തന്നെ വ്യക്തമായി. ഓൺ അറൈവൽ വിസയിലൂടെയാണ് ഇവ൪ ഖത്തറിലെത്തിയത്. ഗോൾഡ് മാ൪ക്കറ്റിനടുത്തുള്ള ഒരു ഹോട്ടലിലാണ് സംഘത്തിൻെറ താമസമെന്നും അന്വേഷണത്തിൽ കണ്ടെത്തി.
പ്രോസിക്യൂട്ട൪മാരുടെ അനുമതി വാങ്ങി നിയമനടപടികൾ പൂ൪ത്തിയാക്കിയശേഷമാണ് മോഷണ സംഘത്തെ നാടകീയമായി കെണിയിലാക്കിയത്. തുട൪ന്ന് നടത്തിയ പരിശോധനയിൽ ഇവരിൽ നിന്ന് വൻ തുകയും പിടിച്ചെടുത്തു.
ഇവ൪ ഉപയോഗിച്ചിരുന്ന കാറും പിടിച്ചെടുത്തിട്ടുണ്ട്. ഇത് ഒരു റെൻറ് എ കാ൪ കമ്പനിയിൽ നിന്ന് വാടകക്കെടുത്തതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ജ്വല്ലറിയിൽ നിന്ന് കവ൪ച്ച ചെയ്ത ആഭരണശേഖരം, വാച്ചുകൾ എന്നിവക്ക് പുറമെ പാസ്പോ൪ട്ടുകളും വ്യാജ ക്രെഡിറ്റ് കാ൪ഡുകളും ഇവരുടെ കാറിൽ നിന്ന് പിടിച്ചെടുത്തതായി ആഭ്യന്തരമന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. മോഷണത്തിനും വാതിലുകൾ തക൪ക്കാനും ഉപയോഗിച്ചിരുന്ന ചില ഉപകരണങ്ങളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. തുട൪ന്ന് നടത്തിയ ചോദ്യം ചെയ്യലിൽ തങ്ങളുടെ കവ൪ച്ചാ പദ്ധതികൾ പ്രതികൾ വെളിപ്പെടുത്തി. മോഷണ സാധ്യതകൾ തടയാനും സാധനസാമഗ്രികൾ സംരക്ഷിക്കാനും ആവശ്യമായ മുൻകരുതലുകളെടുക്കണമെന്ന് സി.ഐ.ഡി അധികൃത൪ വ്യാപാരകേന്ദ്രങ്ങളുടെയും കച്ചവടസ്ഥാപനങ്ങളുടെയും ഉടമകളോട് അഭ്യ൪ഥിച്ചു. നിരീക്ഷണ ക്യാമറകളും ആഭ്യന്തരമന്ത്രാലയവുമായി ബന്ധിപ്പിച്ചുകൊണ്ട് മുന്നറിയിപ്പ് സംവിധാനങ്ങളും സ്ഥാപിച്ച് കവ൪ച്ചക്കുള്ള സാധ്യതകൾ പൂ൪ണമായി തടയണമെന്ന് അവ൪ ആവശ്യ
പ്പെട്ടു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2012 12:06 PM GMT Updated On
date_range 2012-10-22T17:36:23+05:30ജ്വല്ലറിയില്‍ നിന്ന് 80 ലക്ഷത്തിന്‍െറ കവര്‍ച്ച; നാലംഗ സംഘം അറസ്റ്റില്‍
text_fieldsNext Story