മക്കയില്‍ മഴ
text_fieldsമക്ക: അത്യുഷ്ണത്തിനു ശമനം പക൪ന്ന് ഞായറാഴ്ച ഉച്ചതിരിഞ്ഞ് മക്കയിൽ ഹറമിലും പരിസരപ്രദേശത്തും മഴ പെയ്തു. മലയാളി ഹാജിമാ൪ തങ്ങുന്ന അസീസിയ്യയിലും അറഫ, മിനാ തുടങ്ങിയ പുണ്യസ്ഥലങ്ങളിലും ഇടിയോടു കൂടി സാമാന്യം നല്ല മഴയാണ് ലഭിച്ചതെന്ന് തീ൪ഥാടക൪ പറഞ്ഞു. അറഫ പ്രദേശത്ത് കാറ്റിൽ തീ൪ഥാടക൪ക്കു തയാറാക്കിയിരുന്ന ചില തമ്പുകൾ നിലം പൊത്തി. സിവിൽ ഡിഫൻസും ഇതര സേനാവിഭാഗങ്ങളും അടിയന്തരസാഹചര്യം നേരിടാനുള്ള തയാറെടുപ്പോടെ രംഗത്തെത്തിയിട്ടുണ്ട്.
അറഫയിലും മുസ്ദലിഫയിലും നല്ല മഴ ലഭിച്ചപ്പോൾ മിനായിലും മക്കയിലും നേരിയ തോതിലായിരുന്നുവെന്ന് സിവിൽ ഡിഫൻസ് ഡയറക്ട൪ കേണൽ സഅദ് തുവൈജിരി അറിയിച്ചു. തീ൪ഥാടക൪ക്ക് ഇതുവരെ പ്രയാസമൊന്നുമുണ്ടായിട്ടില്ലെന്നും സ്ഥിതിഗതികൾ നേരിടാൻ വിവിധ വിഭാഗം സൈന്യങ്ങൾ സുസജ്ജമാണെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
