Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightമന്ത്രിയുടെ...

മന്ത്രിയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം പദ്ധതി കുഴിച്ചുമൂടാന്‍ ശ്രമം -കടകംപള്ളി

text_fields
bookmark_border
മന്ത്രിയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം പദ്ധതി കുഴിച്ചുമൂടാന്‍ ശ്രമം -കടകംപള്ളി
cancel

തിരുവനന്തപുരം: മന്ത്രി കെ.ബാബുവിൻെറ നേതൃത്വത്തിൽ വിഴിഞ്ഞം തുറമുഖപദ്ധതി കുഴിച്ചുമൂടാൻ ശ്രമിക്കുകയാണെന്ന് സി.പി.എം ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ. ഈ സ൪ക്കാ൪ ഭരിക്കുന്നിടത്തോളം പദ്ധതി യാഥാ൪ഥ്യമാകാൻ സാധ്യതയില്ലെന്നും കടകംപള്ളി പറഞ്ഞു. ഇടതുമുന്നണി ജില്ലാകമ്മിറ്റി വിളിച്ചുചേ൪ത്ത വാ൪ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം പദ്ധതിയും കരമന-കളിയിക്കാവിള റോഡ് വികസനവുമുൾപ്പെടെ തലസ്ഥാനത്തിൻെറ സ്വപ്ന പദ്ധതികൾ സ൪ക്കാ൪ അട്ടിമറിക്കുകയാണ്. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പ്രവ൪ത്തനങ്ങളെല്ലാം സ്തംഭിച്ചിരിക്കുകയാണ്. വെൽസ്പൺ കൺസോ൪ട്ടിയത്തിൻെറ ടെൻഡ൪ തള്ളിയും മുദ്രാ പോ൪ട്സിന് സുരക്ഷാനുമതി നിഷേധിച്ചും റീടെൻഡ൪ നടപടികളിലേക്ക് വീണ്ടും കാര്യങ്ങൾ നീങ്ങുകയാണ്.
കഴിഞ്ഞ എൽ.ഡി.എഫ് സ൪ക്കാ൪ തുടങ്ങിവെച്ചിടത്തുനിന്ന് ഒരിഞ്ചുപോലും മുന്നോട്ടുപോകാൻ യു.ഡി.എഫ് സ൪ക്കാറിന് കഴിഞ്ഞിട്ടില്ല. കൊട്ടിഘോഷിച്ചുനടത്തിയ എമ൪ജിങ് കേരളയിൽ വിഴിഞ്ഞം തുറമുഖ പദ്ധതിയെക്കുറിച്ച് ച൪ച്ചചെയ്യാൻ സ൪ക്കാ൪ തയാറായിട്ടില്ല. ഇത് പദ്ധതിയോടുള്ള സ൪ക്കാറിൻെറ നിലപാട് വ്യക്തമാക്കുന്നു.
പദ്ധതി പ്രദേശത്ത് വൻകിട റിസോ൪ട്ടുകൾക്ക് അനുമതിനൽകുന്ന പദ്ധതിവിരുദ്ധപ്രവ൪ത്തനങ്ങൾക്കാണ് സ൪ക്കാ൪ നേതൃത്വം നൽകുന്നത്.
പദ്ധതിയുടെ അടിസ്ഥാന സൗകര്യവികസനത്തിന് എൽ.ഡി.എഫ് സ൪ക്കാ൪ ഏറ്റെടുത്ത 31 ഏക്ക൪ സ്ഥലത്തോടൊപ്പം 120 ഏക്ക൪കൂടി ഏറ്റെടുക്കുന്നതിന് നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ ഒന്നരക്കൊല്ലമായിട്ടും 10 ഏക്ക൪ സ്ഥലംമാത്രമാണ് ഈ സ൪ക്കാ൪ ഏറ്റെടുത്തത്.
കരമന-കളിയിക്കാവിള പാതവികസനത്തികാര്യത്തിലും സ്ഥിതി മറ്റൊന്നല്ല. തലസ്ഥാന വികസനത്തിൽ പ്രധാനപ്പെട്ട ഈ പാതയെ സ൪ക്കാ൪ അവഗണിക്കുകയാണ്. കഴിഞ്ഞസ൪ക്കാ൪ പാതക്കായി ബജറ്റിൽ വകയിരുത്തിയ തുക ഈ സ൪ക്കാ൪ ലാപ്സാക്കി. ഇപ്പോൾ പദ്ധതിക്കായി ഒരു രൂപപോലും ബജറ്റിൽ വകയിരുത്തിയിട്ടില്ല.
സ്ഥലം ഏറ്റെടുക്കുന്നതിന് ലാൻഡ് അക്യുസിഷൻ സ്പെഷൽ യൂനിറ്റിനെ നിയമിച്ചിട്ടില്ല. പ്രാവച്ചമ്പലം മുതൽ വഴിമുക്കുവരെയുള്ള അലൈൻമെൻറ് പോലും പൂ൪ത്തിയായിട്ടില്ല. ജില്ലയിലെ മറ്റു വികസനപദ്ധതികളുടെ കാര്യത്തിലും സ൪ക്കാ൪ നിസ്സംഗത തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സ൪ക്കാ൪ കാണിക്കുന്ന അനാസ്ഥക്കെതിരെ എൽ.ഡി.എഫ് ജില്ലാകമ്മറ്റി പ്രക്ഷോഭം നടത്തും.
അതിന് മുന്നോടിയായുള്ള ജനകീയ കൺവെൻഷൻ നാളെ നടക്കും. വി.ജെ.ടി ഹാളിൽ നടക്കുന്ന കൺവെൻഷൻ രാവിലെ 10ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്യും.
എൽ.ഡി.എഫ് ജില്ലാകൺവീന൪ വി.ഗംഗാധരൻ നാടാ൪, സി.പി.ഐ ജില്ലാസെക്രട്ടറി വെഞ്ഞാറമൂട് ശശി, വിവിധ ഘടകകക്ഷി നേതാക്കളായ അഡ്വ.ആ൪.സതീഷ്കുമാ൪, ജയകുമാ൪, ചന്ദ്രകുമാ൪, വി.കെ.മോഹനൻ, റഹിം ആനക്കുഴി എന്നിവരും പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story