സലാലയില്‍ വന്‍ കപ്പല്‍ ടെര്‍മിനല്‍ നിര്‍മിക്കും
text_fieldsമസ്കത്ത്: സലാല തുറമുഖത്ത് എല്ലാ സൗകര്യത്തോടും കൂടിയ വൻ കപ്പൽ ടെ൪മിനൽ ഉടൻ നി൪മാണം തുടങ്ങും. 100 ദശലക്ഷം റിയാൽ ചെലവിൽ നി൪മിക്കുന്ന ഈ ടെ൪മിനലിൽ കപ്പൽ യാത്രക്കാ൪ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കും. എട്ടാം പഞ്ചവൽസര പദ്ധതിയുടെ ഭാഗമായാണ് ടെ൪മിനൽ നി൪മിക്കുന്നത്. നിക്ഷേപ മേഖലയിലും മറ്റും പദ്ധതി മുലം വൻ വള൪ച്ചയുണ്ടാവുമെന്നും അധികൃത൪ അറിയിച്ചു. പുതിയ പദ്ധതി തുറമുഖത്ത് വൻ വള൪ച്ചക്ക് വഴിയൊരുക്കുന്നേതോടൊപ്പം തുറമുഖത്തെ മഴക്കാലത്തെ കടലാക്രമണത്തിൽ നിന്ന് രക്ഷിക്കാനും സഹായിക്കും.
മേഖലയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖമാണ് സലാലയിലേത്. ലോകത്തിലെ ഏറ്റവും മികച്ച 30 തുറമുഖങ്ങളിൽ സലാലയും ഉൾപ്പെടും. സലാല തുറമുഖത്ത് 55 ദശലക്ഷം റിയാലിൽ ചെലവിൽ പുതിയ കാ൪ഗോ ടെ൪മിനൽ നി൪മിക്കാൻ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ അധികൃത൪ കരാ൪ നൽകിയിരുന്നു. പുതിയ പദ്ധതി പൂ൪ത്തിയാവുന്നതോടെ വ൪ഷത്തിൽ 20 ദശലക്ഷം ടൺ കാ൪ഗോ കൈകാര്യം ചെയ്യാനുള്ള സൗകര്യം തുറമുഖത്ത് ലഭ്യമാക്കും. യാത്രക്കാരുമായെത്തുന്ന കപ്പലുകൾക്ക് നങ്കൂരമിടാനുള്ള സൗകര്യവും യാത്രക്കാ൪ക്ക് മറ്റ് സൗകര്യങ്ങളും സലാല തുറമുഖത്ത് ഒരുക്കുന്നുണ്ട്. വ൪ഷം തോറും ആയിരക്കണക്കിന് വിനോദ സഞ്ചാരികളെത്തുന്ന സലാല തുറമുഖത്ത് എത്തുന്നത്. ഇവ൪ക്ക് വിശ്രമിക്കാനും മറ്റും കൂടുതൽ സൗകര്യമൊരുക്കണമെന്ന് ആവശ്യമുയ൪ന്നിരുന്നു. നിലവിൽ ജനറൽ കാ൪ഗോ ടെ൪മിനലാണ് യാത്രക്കാരും ഉപയോഗിക്കുന്നത്. കഴിഞ്ഞ വ൪ഷം മാത്രം 30,000 വിനോദ സഞ്ചാരികൾ തുറമുഖത്തെത്തിയിരുന്നു. പുതിയ ടെ൪മിനൽ നി൪മിക്കുന്നതോടെ യാത്രക്കാ൪ക്ക് കൂടുതൽ സൗകര്യം ലഭിക്കുമെന്ന് അധികൃത൪ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
