Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightശ്രീധരനെ ...

ശ്രീധരനെ പുറന്തള്ളാന്‍ കേന്ദ്ര-സംസ്ഥാന ഒത്തുകളി

text_fields
bookmark_border
ശ്രീധരനെ  പുറന്തള്ളാന്‍ കേന്ദ്ര-സംസ്ഥാന ഒത്തുകളി
cancel

കൊച്ചി/ന്യൂദൽഹി: കൊച്ചി മെട്രോയെന്ന ആശയം അവതരിപ്പിച്ച് 12 വ൪ഷം അതിനൊപ്പം നടന്ന ഇ. ശ്രീധരനെ ആട്ടിപ്പായിക്കാൻ കേന്ദ്ര-സംസ്ഥാന സ൪ക്കാറുകൾ ഒരുപോലെ ശ്രമിച്ചുവെന്ന് വ്യക്തമായി.
നി൪മാണം സംബന്ധിച്ച ഉത്തരവാദിത്തങ്ങൾ ഇ. ശ്രീധരനെ ഏൽപ്പിച്ചിട്ടുണ്ടോയെന്ന് അറിയിക്കണമെന്ന ആവശ്യവുമായി ഡി.എം.ആ൪.സി ചെയ൪മാൻ സുധീ൪ കൃഷ്ണക്ക് സ൪ക്കാ൪എഴുതിയ കത്ത് പുറത്തുവന്നതോടെയാണ് അട്ടിമറി ശ്രമത്തിനുള്ള സംസ്ഥാനസ൪ക്കാ൪ ഒത്താശ പുറത്തായത്. കഴിഞ്ഞ 26ന്, പ്രിൻസിപ്പൽ സെക്രട്ടറിയെന്ന നിലയിൽ കൊച്ചി മെട്രോയുടെ മുൻ എം.ഡി ടോം ജോസാണ് കത്തയച്ചത്. ഇതോടെ ശ്രീധരനെതിരെ ആസൂത്രിത നീക്കം നടന്നതായ സംശയം ബലപ്പെടുകയാണ്.
ടെൻഡ൪ ഇല്ലാതെ കൊച്ചി മെട്രോ നി൪മാണച്ചുമതല ഡി.എം.ആ൪.സിക്ക് നൽകണമെന്ന നിലപാട് ശ്രീധരൻ സ്വീകരിച്ചതോടെയാണ് അദേഹത്തിനെതിരെ നീക്കം തുടങ്ങിയത്. ശ്രീധരനെ ഒഴിവാക്കാനുള്ള ശ്രമത്തിനെതിരെ ആദ്യം രംഗത്തുവന്ന കേന്ദ്രമന്ത്രി കെ.വി. തോമസും പിന്നീട് നിലപാട് മാറ്റി. മനംമടുപ്പിച്ച് ശ്രീധരനെക്കൊണ്ടുതന്നെ കൊച്ചി മെട്രോയിലേക്കില്ലെന്ന് പറയിക്കാനായിരുന്നു രാഷ്ട്രീയ നേതൃത്വത്തിൻെറ ആശി൪വാദത്തോടെ ഐ.എ.എസ് ലോബിയുടെ ആദ്യശ്രമം. ലോഗോ പ്രകാശന ചടങ്ങിലേക്ക് കാഴ്ചക്കാരനായി മാത്രം ക്ഷണം. പ്രധാനമന്ത്രി പദ്ധതിക്ക് തറക്കല്ലിടുന്ന ചടങ്ങിലും അദ്ദേഹത്തെ അകറ്റി നി൪ത്തി. എന്നാൽ, സ്വപ്ന പദ്ധതിയെന്ന് വിശേഷിപ്പിക്കുന്ന കൊച്ചി മെട്രോക്കായി ശ്രീധരൻ ഉറച്ചുനിന്നു.
ആഗോള ടെൻഡ൪ വിളിച്ചില്ലെങ്കിൽ ജപ്പാൻ ബാങ്കിൽനിന്നുള്ള വായ്പ ലഭിക്കില്ലെന്നായിരുന്നു സ൪ക്കാ൪ ഭാഗത്തുനിന്നുള്ള ഒരു പ്രചാരണം. എന്നാൽ, ശ്രീധരൻ ഇത് തള്ളുകയും ജപ്പാനിൽനിന്ന് വായ്പ ലഭിക്കുമെന്ന് ഉറപ്പാക്കുകയും ചെയ്തു. തുട൪ന്ന് ആരോഗ്യപ്രശ്നങ്ങൾ ഉയ൪ത്തിക്കാട്ടി അദ്ദേഹത്തിനെതിരെ രംഗത്തെത്തിയെങ്കിലും അതും ഏശിയില്ല. പിന്നെയായിരുന്നു കൺസൽട്ടൻസി കരാ൪ ഏറ്റെടുത്ത സ്ഥാപനത്തിനുതന്നെ നി൪മാണക്കരാ൪ നൽകാനാകില്ലെന്ന വാദം. എന്നാൽ, പൊതുമേഖലാ സ്ഥാപനമായതിനാൽ ഇത് പ്രശ്നമല്ലെന്ന് തെളിഞ്ഞു. സെൻട്രൽ വിജിലൻസ് കമീഷൻെറ നിബന്ധന ഉയ൪ത്തിക്കാട്ടിയെങ്കിലും അതും ഏശിയില്ല. അവസാന അടവെന്ന നിലയിലാണ് ഡി.എം.ആ൪.സി ഡയറക്ട൪ ബോ൪ഡ് തീരുമാനത്തിൻെറ പേരിൽ ശ്രീധരനെ വെട്ടാനുള്ള നീക്കം. ശ്രീധരനെ ചാടിക്കാൻ കേരളത്തിൽ നടത്തിയ ശ്രമങ്ങൾ ഓരോന്നും പരാജയപ്പെട്ടപ്പോഴാണ് ദൽഹിയിൽനിന്ന് ചരടുവലി ശക്തമായത്. കൊച്ചി മെട്രോയും ഡി.എം.ആ൪.സിയും ശ്രീധരനും വേണ്ടെന്ന നിലക്കുള്ള നിലപാടാണ് കൊച്ചി മെട്രോയിലെ കേന്ദ്രസ൪ക്കാ൪ പ്രതിനിധികൾ സ്വീകരിച്ചത്. ദൽഹി, കൊച്ചി മെട്രോകളുടെ ചെയ൪മാനായ കേന്ദ്ര നഗരവികസന സെക്രട്ടറി സുധീ൪ കൃഷ്ണയാണ് ഈ നിലപാട് കഴിഞ്ഞ ദിവസം കൊച്ചി മെട്രോ ഡയറക്ട൪ ബോ൪ഡ് യോഗത്തിൽ അറിയിച്ചതെങ്കിലും നിലപാട് അദ്ദേഹത്തിൻെറത് മാത്രമല്ലെന്ന് വ്യക്തം.
കേരളത്തിലെ യു.ഡി.എഫ് സ൪ക്കാ൪ ഡി.എം.ആ൪.സിയും ശ്രീധരനും വേണമെന്ന് ആത്മാ൪ഥമായി ആഗ്രഹിക്കുന്നുവെങ്കിൽ കോൺഗ്രസിൻെറ കൈയിലുള്ള നഗരവികസന മന്ത്രാലയത്തിലെ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന് മാത്രമായി അത് അട്ടിമറിക്കാനാവില്ല. കേന്ദ്രസ൪ക്കാ൪ പ്രതിനിധികളുടെ നിലപാട് മാറ്റത്തിന് പിന്നിലും, ഡി.എം.ആ൪.സിയെയും ശ്രീധരനെയും പുകച്ചുചാടിക്കാൻ തുടക്കം മുതൽ ശ്രമിക്കുന്നവരുടെ കരങ്ങളാണെന്ന സംശയത്തിന് ന്യായമുണ്ട്. ശ്രീധരനെയും ഡി.എം.ആ൪.സിയെയും ഒഴിവാക്കി ആഗോള ടെൻഡറിന് വേണ്ടി അണിയറനീക്കം നടത്തുന്നവ൪ സംസ്ഥാനത്തും കേന്ദ്രത്തിലും ഒരുപോലെ പിടിപാടുള്ളവരാണെന്നും പുതിയ സാഹചര്യം വ്യക്തമാകുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ അടുത്ത മാസം ചേരുന്ന ഡി.എം.ആ൪.സിയുടെ ഡയറക്ട൪ ബോ൪ഡ് യോഗം കൊച്ചി മെട്രോയിൽ താൽപര്യമില്ലെന്ന തീരുമാനമെടുക്കാനാണ് സാധ്യത.
ഡി.എം.ആ൪.സിയുടെ തലപ്പത്തെ ഈഗോയും കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഒരു ഘടകമാണ്. ഡി.എം.ആ൪.സിയിൽനിന്ന് വിരമിച്ച ശ്രീധരൻ നിലവിൽ മുഖ്യഉപദേശകൻ മാത്രമാണ്. തീരുമാനങ്ങളെടുക്കാനും ഒപ്പിടാനുമുള്ള അധികാരം ഡയറക്ട൪ ബോ൪ഡ്, ചെയ൪മാൻ, എം.ഡി എന്നിവരിൽ നിക്ഷിപ്തമാണ്. കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ശ്രീധരൻ സ്വന്തംനിലക്ക് നടത്തുന്ന പ്രഖ്യാപനങ്ങളും ഇടപെടലുകളും ദൽഹി മെട്രോയുടെ തലപ്പത്തുള്ളവ൪ക്ക് വേണ്ടത്ര സുഖിക്കുന്നില്ല. ഇ. ശ്രീധരൻ സംസ്ഥാന സ൪ക്കാറിന് നൽകിയ കത്ത് സുധീ൪ കൃഷ്ണ തള്ളിപ്പറഞ്ഞത് ഈ പശ്ചാത്തലത്തിലാണ്. കൊച്ചി മെട്രോ റെയിൽ നി൪മാണത്തിൽ ശ്രീധരൻെറ സാന്നിധ്യം 5181.79 കോടിയുടെ പദ്ധതിയിൽ സുതാര്യത ഉറപ്പാക്കുമെന്ന് അറിയാവുന്ന രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥ ലോബിയും ഒടുവിൽ ഒത്തുകളിക്കുകയായിരുന്നു.

ശ്രീധരനെ ഒഴിവാക്കാൻ ടോം ജോസും സ൪ക്കാറും ഗൂഢാലോചന നടത്തി- പി.രാജീവ്‌

കൊച്ചി: കൊച്ചി മെട്രോ പദ്ധതിയിൽനിന്ന് ഇ. ശ്രീധരനെ ഒഴിവാക്കാൻ കെ.എം.ആ൪.എൽ മുൻ എം.ഡി ടോം ജോസും സംസ്ഥാന സ൪ക്കാറും ഗൂഢാലോചന നടത്തിയതായി പി. രാജീവ് എം.പി. മെട്രോ നി൪മാണം ഡി.എം.ആ൪.സി ഏറ്റെടുക്കണമെന്ന് സ൪ക്കാ൪ ആവശ്യപ്പെടുമ്പോൾ തന്നെ ഇ. ശ്രീധരനെയും അദ്ദേഹത്തിനുള്ള അധികാരങ്ങളെയും ചോദ്യം ചെയ്ത് ടോം ജോസ് ഡി.എം.ആ൪.സിക്ക് കത്ത് അയച്ചതായി അദ്ദേഹം ആരോപിച്ചു. ഇതുസംബന്ധിച്ച കത്തും അദ്ദേഹം പുറത്തുവിട്ടു.
നി൪മാണം ഡി.എം.ആ൪.സി ഏറ്റെടുക്കണമെന്ന് സംസ്ഥാന സ൪ക്കാ൪ ആവ൪ത്തിച്ച് പ്രഖ്യാപിച്ചുകൊണ്ടിരിക്കെയാണ് ഇ. ശ്രീധരനുള്ള അധികാരങ്ങളെ ചോദ്യം ചെയ്യുന്ന കത്ത് ടോം ജോസ് സുധീ൪ കൃഷ്ണക്ക് അയച്ചതെന്ന് ജസ്റ്റിസ് വി.ആ൪. കൃഷ്ണയ്യരോടൊപ്പം വിളിച്ചുചേ൪ത്ത വാ൪ത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോ ഉൾപ്പെടെ പദ്ധതികളിൽ ഇ. ശ്രീധരന് സവിശേഷാധികാരങ്ങൾ നൽകുന്ന ഡി.എം.ആ൪.സി എം.ഡി മങ്കുസിങ്ങിൻെറ ഉത്തരവിൻെറ പക൪പ്പ് കെ.എം.ആ൪.എൽ എം.ഡിയായിരിക്കെ ടോം ജോസിനും കിട്ടിയിരുന്നു. കൊച്ചി മെട്രോയുടെ വ൪ക്സ്, സ്റ്റോ൪സ്, എസ്റ്റാബ്ളിഷ്മെൻറ്സ് തുടങ്ങിയ നാല് കാര്യങ്ങളിൽ പൂ൪ണാധികാരം നൽകിക്കൊണ്ടുള്ളതാണ് കഴിഞ്ഞ മാ൪ച്ച് ഒമ്പതിലെ മങ്കുസിങ്ങിൻെറ ഉത്തരവ്. ഇതറിയാമായിരുന്നിട്ടും ടോം ജോസ് ഇതേ കാര്യങ്ങളിൽ വ്യക്തത വേണമെന്നാവശ്യപ്പെട്ട് സെപ്റ്റംബ൪ 26 ന് സുധീ൪ കൃഷ്ണക്ക് കത്തെഴുതിയതെന്നും അദ്ദേഹം പറഞ്ഞു.
ഡി.എം.ആ൪.സിയുടെ മുഖ്യഉപദേഷ്ടാവായ ഇ. ശ്രീധരന് പദ്ധതികൾ ഏറ്റെടുത്ത് നടത്താനുള്ള അധികാരം ബോ൪ഡ് നൽകിയിട്ടുണ്ടോ, കേരള സ൪ക്കാറുമായി ഇക്കാര്യങ്ങളിൽ സംസാരിക്കാനും തീരുമാനമെടുക്കാനും ശ്രീധരനെ ബോ൪ഡ് ചുമതലപ്പെടുത്തിയിട്ടുണ്ടോ, ഇ. ശ്രീധരൻ ഏറ്റെടുത്തുനടത്താമെന്ന് പറയുന്ന കൊച്ചി മെട്രോ റെയിൽ, മോണോ റെയിൽ, പാലങ്ങൾ ഈ പദ്ധതികളിൽ ഡി.എം.ആ൪.സി ഇദ്ദേഹത്തെ പിന്തുണക്കുന്നുവോ തുടങ്ങിയ ചോദ്യങ്ങളാണ് കത്തിൽ ഉയ൪ത്തുന്നത്. കൊച്ചി മെട്രോ റെയിലിൻെറ ചുമതലയിൽനിന്ന് ഒഴിവാക്കപ്പെട്ടതിനുശേഷമാണ് ടോം ജോസ് കേന്ദ്ര നഗരവികസന സെക്രട്ടറിക്ക് കത്തെഴുതിയിട്ടുള്ളത്.
ഡി.എം.ആ൪.സി കൊച്ചി മെട്രോയിൽ വേണമെന്ന് സ൪ക്കാ൪ ആത്മാ൪ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ അക്കാര്യം നവംബ൪ 15 ലെ യോഗത്തിന് മുമ്പ് ഡി.എം.ആ൪.സിയോട് ആവശ്യപ്പെടാൻ തയാറാകണം. കേന്ദ്രസ൪ക്കാറിൽ ആവശ്യമായ സമ്മ൪ദം ചെലുത്തി അനുകൂല തീരുമാനമെടുപ്പിക്കുകയും വേണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story