ജ്വല്ലറി ജോലിയില്‍ വനിതകള്‍ പരാജയമെന്ന് വ്യാപാരികള്‍
text_fieldsറിയാദ്: സൗദി ജ്വല്ലറികളിലെ ജോലികളിൽ സ്വദേശി വനിതകളെ നിയമിക്കാനുള്ള തൊഴിൽ മന്ത്രാലയത്തിൻെറ തീരുമാനം പുനപ്പരിശോധിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. സൗദി വനിതകൾക്കു ചേ൪ന്ന ജോലിയല്ല ആഭരണ ഉൽപാദന വിപണനരംഗത്തുള്ളതെന്ന് സൗദി ചേമ്പറിലെ ജ്വല്ലറി വിഭാഗം കമ്മിറ്റിയും അഭിപ്രായപ്പെട്ടു. വില പിടിച്ച കല്ലുകളും ലോഹങ്ങളും വിളക്കിച്ചേ൪ക്കുന്ന ജോലികൾ ഭാരമേറിയതും വൻ ഉത്തരവാദിത്വമുള്ളതുമാണ്. സൗദി സ്ത്രീകളുടെ പ്രകൃതത്തിന് ചേ൪ന്നതല്ല അത്തരം ജോലികൾ.
ലോകത്ത് ഏതെങ്കിലും രാഷ്ട്രം ജ്വല്ലറി ജോലികൾ സ്ത്രീകൾക്ക് മാത്രമായി പരിമിതിപ്പെടുത്തിയിട്ടില്ലെന്നും തൊഴിൽ മന്ത്രാലയത്തിൻെറ തീരുമാനത്തെ എതി൪ത്ത വ്യാപാരികൾ പറഞ്ഞു. സ്വദേശിവത്കരണം നടപ്പാക്കിയ വേളയിൽ ജ്വല്ലറികളിൽ സ്വദേശി യുവാക്കളെ ജോലിക്ക് നിയമിച്ച് വ്യാപാരികൾ തീരുമാനം നടപ്പിൽ വരുത്തിയിട്ടുണ്ട്. എന്നാൽ തൽസ്ഥാനത്ത് സ്വദേശി വനിതകളെ നിയമിക്കണമെന്നത് പ്രായോഗികമായി നടപ്പിൽ വരുത്താനാവില്ലെന്നും വ്യാപാരികൾ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
