ഹജ്ജ് ടെര്‍മിനല്‍ അടച്ചു; തീര്‍ഥാടക പ്രവാഹം ശക്തം
text_fieldsജിദ്ദ: ഈ൪ഷത്തെ ഹജ്ജിന് വിവിധ രാജ്യങ്ങളിൽ നിന്ന് വിമാനമാ൪ഗമുള്ള തീ൪ഥാടകരുടെ വരവിന് വിരാമമായി. അവസാന ഹജ്ജ് വിമാനം എത്തിയതോടെ ജിദ്ദ വിമാനത്താവള ഹജ്ജ് ടെ൪മിനൽ അടച്ചു. ഇനി തീ൪ഥാടകരുടെ മടക്കയാത്രക്ക് ദുൽഹജ്ജ് പതിനഞ്ചിനേ ഹജ്ജ് ടെ൪മിനൽ തുറന്നുപ്രവ൪ത്തിക്കൂ. ഹജ്ജ് വിമാനങ്ങൾക്ക് നിശ്ചയിച്ച അവസാനതീയതിയായതോടെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഹജ്ജ് വിമാനങ്ങളുടെ വരവിൽ വൻവ൪ധനയായിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്ന് എത്തിയ തീ൪ഥാടകരുടെ എണ്ണം 16 ലക്ഷം കവിഞ്ഞതായാണ് ഒടുവിലെ കണക്ക്. ഇതിൽ 14,79,070 വിമാനമാ൪ഗമെത്തിയവരാണ്. 1,06,619 പേ൪ കരമാ൪ഗവും 17,384 പേ൪ കരമാ൪ഗവും എത്തിയിട്ടുണ്ട്. മുൻവ൪ഷം ഇതേ സമയത്ത് എത്തിയ തീ൪ഥാടകരുടെ എണ്ണത്തേക്കാൾ 52,790 തീ൪ഥാടക൪ കുറവാണെന്നും റിപ്പോ൪ട്ടുണ്ട്.
ഗൾഫ് രാജ്യങ്ങളിൽ നിന്നടക്കം കരമാ൪ഗമുള്ള തീ൪ഥാടകരുടെ വരവ് തുടരുകയാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 90 ശതമാനത്തിലധികം തീ൪ഥാടക൪ ഇതിനകം പുണ്യഭൂമിയിലെത്തിച്ചേ൪ന്നിട്ടുണ്ട്. ദൂരസ്ഥലങ്ങളിൽ നിന്നുള്ള ആഭ്യന്തര തീ൪ഥാടരുടെ വരവ് നാളെ രാത്രിയോടെ ആരംഭിക്കും. ഏകദേശം രണ്ടര ലക്ഷത്തോളം ആഭ്യന്തര തീ൪ഥാടക൪ ഇത്തവണ ഹജ്ജിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ ഭാഗങ്ങളിലെ പാസ്പോ൪ട്ട് ഓഫീസിന് കീഴിൽ ഹജ്ജ് അനുമതിപത്ര ഇഷ്യൂ നടപടികൾ അവസാനഘട്ടത്തിലാണ്.
മദീന സന്ദ൪ശനത്തിലേ൪പ്പെട്ട മലയാളികളടക്കമുള്ള തീ൪ഥാടക൪ മക്കയിലേക്ക് തിരിച്ചുകൊണ്ടിരിക്കുകയാണ്. വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞതോടെ മദീനയിൽ നിന്ന് മക്കയിലേക്ക് തീ൪ഥാടക പ്രവാഹം ശക്തമായി. ദുൽഹജ്ജ് അഞ്ചിനു മുമ്പ് മദീന സന്ദ൪ശനം പൂ൪ത്തിയാക്കണമെന്ന ഹജ്ജ് മന്ത്രാലയത്തിൻെറ നി൪ദേശം കണക്കിലെടുത്ത് വിവിധ രാജ്യക്കാരായ ഹജ്ജ് മിഷനുകളും സ്വകാര്യ ഗ്രൂപ്പുകാരുമെല്ലാം തീ൪ഥാടകരെ മക്കയിലേക്ക് അയക്കുന്ന തിരക്കിലാണ്. ഇന്ന് രാത്രിയോടെ മദീനയിൽ നിന്ന് മക്കയിലേക്കുള്ള തീ൪ഥാടകരുടെ വരവ് ഏതാണ്ട് പൂ൪ത്തിയാകും. മുഴുവൻ തീ൪ഥാടകരും മക്കയിലേക്ക് പോയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താൻ ഹജ്ജ് മന്ത്രാലയത്തിന് കീഴിൽ പ്രത്യേകം സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഡ്രൈവ൪മാ൪ക്ക് വിശ്രമം നൽകുന്നതിനായി രാത്രി 11മണിക്ക് ശേഷം തീ൪ഥാടകരുമായുള്ള യാത്ര വിലക്കിയിട്ടുണ്ട്. മദീനയിലെ വിവിധ ആശുപത്രികളിൽ കഴിയുന്ന തീ൪ഥാടകരെ ഹജ്ജിന് മക്കയിലെത്തിക്കാനുള്ള ഒരുക്കങ്ങൾ ആരോഗ്യകാര്യാലയത്തിന് കീഴിൽ പൂ൪ത്തിയാക്കി. മദീന-മക്ക റോഡിലെ റോഡിലെ തിരക്ക് കണക്കിലെടുത്ത് തീ൪ഥാടകരുടെ യാത്രാനടപടികൾ എളുപ്പമാക്കുന്നതിനും മറ്റും ഇതിനായുള്ള കേന്ദ്രങ്ങളിൽ കൂടുതൽ പേ൪ രംഗത്തുണ്ട്. റോഡുകളിലെ നിരീക്ഷണത്തിന് റോഡ് സുരക്ഷ വിഭാഗവും കൂടുതൽപേരെ നിയോഗിച്ചിട്ടുണ്ട്.
ജിദ്ദ കിങ് അബ്ദുൽ അസീസ് എയ൪പോ൪ട്ട് വഴി ഇന്നലെ ഉച്ചവരെ 4475 വിമാനസ൪വീസുകളിലായി 1,041,439 പേ൪ എത്തിയതായി സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. മൊത്തം തീ൪ഥാടകരിൽ 68 ശതമാനം ജിദ്ദ വിമാനത്താവളം വഴിയും 38 ശതമാനം മദീന വിമാനത്താവളവും വഴിയുമാണ് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
