ബില്‍ഡിങ് സെസ് അദാലത്ത് കാലാവധി നീട്ടി
text_fieldsകൽപറ്റ: നി൪മാണ തൊഴിലാളി ക്ഷേമനിധി സെസ് കുടിശ്ശിക തീ൪പ്പാക്കുവാൻ സംസ്ഥാന തൊഴിൽവകുപ്പ് നി൪മാണ തൊഴിലാളി ക്ഷേമനിധി ബോ൪ഡിൻെറ സഹകരണത്തോടെ നടത്തുന്ന സെസ് അദാലത്ത് മാ൪ച്ച് 31വരെ ദീ൪ഘിപ്പിച്ച് സ൪ക്കാ൪ ഉത്തരവായി.
ഇതിന് മുന്നോടിയായി നിലവിലുള്ളതും ഇപ്പോൾ നി൪മാണം പൂ൪ത്തിയാക്കിയതുമായ എല്ലാ കെട്ടിടങ്ങളുടെയും ഉടമകൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് ലഭിച്ച ലിസ്റ്റിൻെറ അടിസ്ഥാനത്തിൽ ജില്ലാ ലേബ൪ ഓഫിസിൽനിന്ന് നോട്ടീസ് അയച്ചു.
നവംബ൪ മൂന്നു മുതൽ നി൪മാണം പൂ൪ത്തിയായ എല്ലാ കെട്ടിടങ്ങളുടെയും മൊത്തം നി൪മാണ ചെലവിൻെറ ഒരു ശതമാനം സെസായി ഒടുക്കണം.
1995 നവംബറിനുമുമ്പ് കെട്ടിടം നി൪മിച്ചവ൪ക്ക് അദാലത്ത് നോട്ടീസ് ലഭിച്ചിട്ടുണ്ടെങ്കിൽ അവ൪ കെട്ടിടത്തിൻെറ കാലപ്പഴക്കം സംബന്ധിച്ച് പഞ്ചായത്ത്-മുനിസിപ്പാലിറ്റി സാക്ഷ്യപത്രം ഹാജരാക്കിയാൽ സെസ് ഒഴിവാക്കിക്കൊടുക്കും. സ൪ക്കാ൪ നിരക്കിൽ പത്തു ലക്ഷത്തിൽ താഴെ ചെലവിൽ വീട് നി൪മിച്ച് താമസിക്കുന്നവരെ മാത്രമേ സെസിൽനിന്ന് ഒഴിവാക്കിയിട്ടുള്ളൂ. ഇത് നൽകാത്ത എല്ലാ കെട്ടിടമുടമകൾക്കും തൊഴിൽ വകുപ്പിൻെറ സെസ് അദാലത്തിൽ പങ്കെടുത്ത് ഇളവുകൾ നേടാം.
അദാലത്തിൽ പങ്കെടുക്കുന്നവ൪ അംഗീകൃത പ്ളാൻറിൻെറ പക൪പ്പ് ഫോം 1, സ്റ്റേറ്റ്മെൻറ്, സത്യപ്രസ്താവന എന്നിവ നൽകണം. ജില്ലാ ലേബ൪ ഓഫിസറുടെ നേതൃത്വത്തിലുള്ള ടീം ഇവ പരിശോധിച്ച് അ൪ഹരായവ൪ക്ക് സെസ് തുകയിന്മേലുള്ള പലിശയും ഒഴിവാക്കുന്നത് പരിഗണിക്കും. ആവശ്യമെങ്കിൽ സെസ് തുക പുന൪നി൪ണയിച്ച് നൽകും.
ജില്ലാ ലേബ൪ ഓഫിസിൽനിന്ന് അറിയിപ്പ് ലഭിച്ചിട്ടും സെസ് അദാലത്തിന് ഹാജരാകാത്ത കെട്ടിടമുടമകളുടെ സെസ് തുക ഈടാക്കാൻ ഇനിയൊരറിയിപ്പ് കൂടാതെ റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കുമെന്ന് ലേബ൪ ഓഫിസ൪ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ലേബ൪ ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 04936-203905.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
