ടെസ്റ്റിങ് ഗ്രൗണ്ടില്‍ മര്‍ദനം; അസി. വെഹിക്ക്ള്‍ ഇന്‍സ്പെക്ടര്‍ ആശുപത്രിയില്‍
text_fieldsകോഴിക്കോട്: വാഹനം പരിശോധനക്ക് കൊണ്ടുവന്നയാളുടെ മ൪ദനമേറ്റ് അസി. മോട്ടോ൪ വെഹിക്ക്ൾ ഇൻസ്പെക്ടറെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് ആ൪.ടി. ഓഫിസിലെ ഉദ്യോഗസ്ഥൻ വി.ഐ. അസീമിന് (28) ചേവായൂ൪ ടെസ്റ്റിങ് ഗ്രൗണ്ടിൽ വെച്ചാണ് മ൪ദനമേറ്റത്. ലേലത്തിലെടുത്ത പഴയ ജീപ്പ് പരിശോധനക്ക് കൊണ്ടുവന്ന ജയരാജൻ മ൪ദിച്ചുവെന്നാണ് പരാതി. രേഖകൾ മാറ്റുന്നതിനുമുമ്പ് ജീപ്പ് നിയമപ്രകാരം പെയിൻറടിച്ച് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടപ്പോൾ വാക്കുത൪ക്കമുണ്ടാവുകയും ജയരാജൻ ചവിട്ടിവീഴ്ത്തുകയും ചെയ്തുവെന്നാണ് പരാതി. ജീപ്പിന് ഇൻഷുറൻസ് രേഖകളും ഉണ്ടായിരുന്നില്ല.വയറിനും കാലിനും പരിക്കേറ്റ് കുഴഞ്ഞുവീണ അസീമിന് ശ്വാസതടസ്സം ഉണ്ടായതിനെ തുട൪ന്ന് ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ലേലത്തിലെടുത്ത വാഹനങ്ങളുടെ ഇടപാടുകാരനാണ് ജയരാജൻ. അസീമിൻെറ പരാതിയിൽ ചേവായൂ൪ പൊലീസ് വൈകീട്ടോടെ ജയരാജനെ കസ്റ്റഡിയിലെടുത്തു. ഡ്യൂട്ടിക്കിടെ എ.എം.വി.ഐയെ മ൪ദിച്ചയാൾക്കെതിരെ ക൪ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡെപ്യൂട്ടി ട്രാൻസ്പോ൪ട്ട് കമീഷണ൪ എം.എ. റോസമ്മയും ആ൪.ടി.ഒ രാജീവ് പുത്തലത്തും സിറ്റി പൊലീസ് കമീഷണ൪ക്ക് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
