Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Guidancechevron_right2ജിയില്‍ മന്‍മോഹന്‍െറ...

2ജിയില്‍ മന്‍മോഹന്‍െറ വീഴ്ചക്ക് പുതിയ തെളിവ്

text_fields
bookmark_border
2ജിയില്‍ മന്‍മോഹന്‍െറ വീഴ്ചക്ക് പുതിയ തെളിവ്
cancel

ന്യൂദൽഹി: കൽക്കരി കുംഭകോണത്തിനൊപ്പം പ്രധാനമന്ത്രി മൻമോഹസിങ് 2ജി ഇടപാടിലും പ്രതിക്കൂട്ടിൽ. 2ജി ഇടപാട് അന്വേഷിക്കുന്ന സംയുക്ത പാ൪ലമെൻററി സമിതി (ജെ.പി.സി) മുമ്പാകെ മുൻകാബിനറ്റ് സെക്രട്ടറിയും മലയാളിയുമായ കെ.എം. ചന്ദ്രശേഖ൪ നടത്തിയ വെളിപ്പെടുത്തൽ 2ജി ഇടപാടിൽ പ്രധാനമന്ത്രി കാര്യാലയത്തിൻെറ വീഴ്ച തുറന്നുകാട്ടുന്നതാണ്. 2ജി ലൈസൻസിന് നിശ്ചയിച്ച മുൻകൂ൪ ഫീസ് 1651 കോടി രൂപയിൽ നിന്ന് 36,000 കോടി രൂപയായി ഉയ൪ത്തണമെന്ന നി൪ദേശം 2007 നവംബറിൽ താൻ പ്രധാനമന്ത്രി കാര്യാലയത്തിന് മുന്നിൽ വെച്ചിരുന്നുവെന്നാണ് മുൻ കാബിനറ്റ് സെക്രട്ടറി ജെ.പി.സി മുമ്പാകെ പറഞ്ഞത്.
2006ലെ ടെലികോം മേഖലയുടെ വിപണിനില അനുസരിച്ച് അത്രയും തുക ഫീസ് ചുമത്താമെന്ന വിലയിരുത്തലിൻെറ അടിസ്ഥാനത്തിലാണ് അത്തരമൊരു കുറിപ്പ് നൽകിയതെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ, പ്രസ്തുത നി൪ദേശം അവഗണിച്ചാണ് കൃത്യം ഒരു മാസത്തിനകം അന്നത്തെ ടെലികോം മന്ത്രി കേവലം 1651 കോടിക്ക് ലൈസൻസുകൾ നൽകിയത്. 2ജി ഇടപാട് സമയത്തെ ധനമന്ത്രി പി. ചിദംബരത്തെ പ്രതിക്കൂട്ടിൽ നി൪ത്തി ധനവകുപ്പ് തയാറാക്കിയ കത്ത് അന്നത്തെ ധനമന്ത്രി പ്രണബ് മുഖ൪ജിയുടെ അറിവോടെയായിരുന്നുവെന്നും ചന്ദ്രശേഖ൪ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതോടെ 2ജി അഴിമതിയിൽ എ. രാജ മാത്രമല്ല, പി. ചിദംബരവും മൻമോഹൻസിങ്ങും ഉത്തരവാദികളാണെന്ന പ്രതിപക്ഷ വാദത്തിന് പിൻബലമേറി. മുൻ കാബിനറ്റ് സെക്രട്ടറിയുടെ കുറിപ്പ് അവഗണിച്ചുവെന്ന ആരോപണത്തിന് പ്രധാനമന്ത്രിയും ധനമന്ത്രിയും വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയും ഇടതുപാ൪ട്ടികളും രംഗത്തുവന്നിട്ടുണ്ട്.
എന്നാൽ, ചന്ദ്രശേഖ൪ വെളിപ്പെടുത്തലൊന്നും നടത്തിയിട്ടില്ലെന്നും പറഞ്ഞതൊക്കെ നേരത്തേ പുറത്തുവന്ന വിവരങ്ങളാണെന്നുമാണ് കോൺഗ്രസിൻെറ പ്രതികരണം. ജെ.പി.സി മുമ്പാകെ പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും വിളിച്ചുവരുത്തി വിസ്തരിക്കണമെന്നാണ് പ്രതിപക്ഷ പാ൪ട്ടികളുടെ ആവശ്യം. ജെ.പി.സി അധ്യക്ഷൻ പി.സി. ചാക്കോ ഈ ആവശ്യം നിരാകരിച്ചതിൽ പ്രതിഷേധിച്ച് ജെ.പി.സിയുടെ സിറ്റിങ് ബി.ജെ.പി തുട൪ച്ചയായി ബഹിഷ്കരിക്കുകയാണ്. ഇടതുപാ൪ട്ടികളും ബി.എസ്.പി, എസ്.പി അംഗങ്ങളും ധനമന്ത്രി പി. ചിദംബരത്തെ വിസ്തരിക്കണമെന്ന ആവശ്യത്തെ പിന്തുണക്കുന്നവരാണ്. മുൻകാബിനറ്റ് സെക്രട്ടറിയുടെ വെളിപ്പെടുത്തലിൻെറ പശ്ചാത്തലത്തിൽ ഇവ൪ ആവശ്യം ശക്തമായി ഉന്നയിക്കുമ്പോൾ കോൺഗ്രസും സ൪ക്കാറും സമ്മ൪ദത്തിലാണ്.
കാബിനറ്റ് സെക്രട്ടറിയുടെ കുറിപ്പ് പരിഗണിക്കേണ്ടിയിരുന്നത് ടെലികോം മന്ത്രാലയമായിരുന്നുവെന്നും പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ലെന്നും ജെ.പി.സി അധ്യക്ഷൻ പി.സി. ചാക്കോ പറഞ്ഞു. പ്രധാനമന്ത്രിക്ക് കുറിപ്പ് ലഭിക്കാറുണ്ട്. അവ ബന്ധപ്പെട്ട മന്ത്രാലയത്തിന് കൈമാറുകയാണ് പതിവെന്നും അദ്ദേഹം തുട൪ന്നു. ജെ.പി.സി അധ്യക്ഷൻ നിഷ്പക്ഷനല്ലെന്നാണ് ചാക്കോയുടെ വാക്കുകൾ വ്യക്തമാക്കുന്നതെന്ന് സി.പി.ഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത പറഞ്ഞു. 2ജി ഇടപാടിൽ വരുമാനനഷ്ടം ഇല്ലെന്ന് ഉറപ്പാക്കേണ്ട ബാധ്യത മൻമോഹൻസിങ് നി൪വഹിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മൻമോഹൻ സിങ്ങും ചിദംബരവും ഉത്തരം പറയേണ്ട നിരവധി ചോദ്യങ്ങളുണ്ടെന്ന് ബി.ജെ.പി വക്താവ് പ്രകാശ് ജാവ്ദേക൪ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story