ന്യുദൽഹി: കോൺഗ്രസ്, ബി.ജെ.പി നേതാക്കൾക്കെതിരെ അഴിമതി ആരോപണമുന്നയിച്ച് വാ൪ത്ത സൃഷ്ടിച്ച അരവിന്ദ് കെജ്രിവാളിൻെറ സംഘത്തിനെതിരെയും ആരോപണം. കെജ്രിവാളിൻെറ സന്നദ്ധ സംഘടന ഇന്ത്യ എഗൻസ്റ്റ് കറപ്ഷൻെറ (ഐ.എ.സി) നേതാക്കളായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, വിവരാവകാശ പ്രവ൪ത്തക അഞ്ജലി ദമാനിയ, മായങ്ക് ഗാന്ധി എന്നിവ൪ക്കെതിരെയാണ് കോൺഗ്രസും ബി.ജെ.പിയും രംഗത്തുവന്നിരിക്കുന്നത്.
ആരോപണവിധേയരായ മൂന്നു പേ൪ക്കെതിരെയും റിട്ട. ജഡ്ജിമാരുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം അന്വേഷിക്കുമെന്ന് പ്രഖ്യാപിച്ച കെജ്രിവാൾ, റോബ൪ട്ട് വാദ്രയും നിതിൻ ഗഡ്കരിയും സൽമാൻ ഖു൪ഷിദും സമാനമായ അന്വേഷണം നേരിടാൻ തയാറുണ്ടോ എന്ന് വെല്ലുവിളിച്ചു. മുൻ ദൽഹി ചീഫ് ജസ്റ്റിസ് എ.പി. ഷാ, മുൻ ജഡ്ജി ജസ്പാൽ സിങ്, മുംബൈ ഹൈകോടതി മുൻ ജഡ്ജി ബി.എച്ച്. മാ൪ലാപല്ലെ എന്നിവരടങ്ങിയ പാനലാണ് അന്വേഷണം നടത്തുക. മൂന്നു മാസത്തിനകം റിപ്പോ൪ട്ട് നൽകും. കുറ്റക്കാരെന്ന് തെളിഞ്ഞാൽ അംഗങ്ങളെ പാ൪ട്ടിയിൽനിന്ന് പുറത്താക്കുമെന്നും കെജ്രിവാൾ തുട൪ന്നു.
പ്രശാന്ത് ഭൂഷൺ നോയിഡ, ഷിംല എന്നിവിടങ്ങളിൽ അനധികൃതമായി ഭൂമി വാങ്ങിയെന്നാണ് ആരോപണം. മുംബൈ പരിസരത്ത് ക൪ഷകരെ സ്വാധീനിച്ച് കൃഷിഭൂമി ചുളുവിലക്ക് വാങ്ങി വൻതുകക്ക് വ്യവസായികൾക്ക് മറിച്ചുവിറ്റുവെന്നാണ് അഞ്ജലി ദമാനിയക്കെതിരായ ആരോപണം. മുംബൈയിൽ അമ്മാവൻ നടത്തുന്ന നി൪മാണ കമ്പനിയുടെ നിയമലംഘനത്തിന് മറയിടാൻ ഇടപെട്ടുവെന്നാണ് ഐ.എ.സിയുടെ മുംബൈ ഘടകത്തിൻെറ ചുമതലയുള്ള മായങ്ക് ഗാന്ധിക്കെതിരെ ഉയ൪ന്നിട്ടുള്ള ആരോപണം.
അതിനിടെ, ശരദ് പവാറിനെതിരായ അഴിമതിയുടെ വിവരങ്ങൾ കെജ്രിവാൾ മറച്ചുവെച്ചുവെന്ന് മുംബൈയിലെ ആക്ടിവിസ്റ്റും മുൻ ഐ.പി.എസ് ഓഫിസറുമായ വൈ.പി. സിങ് കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിലെ ജലസേചന പദ്ധതികളുമായി ബന്ധപ്പെട്ട അഴിമതിയുടെ കേന്ദ്രസ്ഥാനത്ത് ശരദ് പവാറാണ്. കേന്ദ്രമന്ത്രി ശരദ്പവാറും മകളും എം.പിയുമായ സുപ്രിയയും കോടികളുടെ വരുമാനവും റിയൽ എസ്റ്റേറ്റ് കമ്പനികളിൽ ഓഹരികളും സ്വന്തമാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങൾ രണ്ടു വ൪ഷം മുമ്പ് കെജ്രിവാളിന് ലഭ്യമാക്കിയിട്ടും ഗഡ്കരിയുടെ അഴിമതി മാത്രമാണ് കെജ്രിവാൾ പുറത്തുവിട്ടത്.
അഴിമതി വിരുദ്ധ പ്രവ൪ത്തക൪ നൽകിയ വിവരങ്ങൾ തൻെറ രാഷ്ട്രീയ മോഹങ്ങൾക്കുവേണ്ടി ഉപയോഗിക്കുകയാണ് കെജ്രിവാളെന്നും വൈ.പി. സിങ് കുറ്റപ്പെടുത്തി. എന്നാൽ, ഗഡ്കരിയുടെ അഴിമതിക്ക് ഊന്നൽ നൽകുന്നതിനാലാണ് മറ്റു കാര്യങ്ങൾ പറയാതിരുന്നതെന്നാണ് കെജ്രിവാളിൻെറ വിശദീകരണം. ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട് ശരദ് പവാറിനെതിരായ ആരോപണം കഴിഞ്ഞ ജൂലൈയിലെ സമരത്തിൽ ഉന്നയിച്ചിരുന്നുവെന്നും കെജ്രിവാൾ പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2012 11:11 AM GMT Updated On
date_range 2012-10-20T16:41:48+05:30കെജ്രിവാള്‍ സംഘത്തിനെതിരെ ആരോപണമുന്നയിച്ച് പാര്‍ട്ടികള്‍
text_fieldsNext Story