കുറ്റ്യാടി ഇസ്ലാമിയ കോളജില്‍ കെ.എസ്.യു അക്രമം; അഞ്ചു പേര്‍ക്ക് പരിക്ക്
text_fieldsകുറ്റ്യാടി: കുറ്റ്യാടി ഇസ്ലാമിയ കോളജ് കാമ്പസിലെ ഖു൪ആൻ കോളജിൽ (കുല്ലിയത്തുൽ ഖു൪ആൻ) കെ.എസ്.യു അക്രമം. നാലു വിദ്യാ൪ഥികൾക്കും അധ്യാപകനും പരിക്ക്.
പുറത്തുനിന്നെത്തിയ സംഘം നടത്തിയ അക്രമത്തിൽ 10 ജനൽ ചില്ലുകൾ പബ്ളിക് ടെലിഫോൺ, കൊടിമരം, റീഡിങ് റൂമിലെ ഫ൪ണിച്ചറുകൾ എന്നിവയും തക൪ന്നു.
വെള്ളിയാഴ്ച കെ.എസ്.യു നടത്തിയ പഠിപ്പുമുടക്ക് സമരവുമായി ബന്ധപ്പെട്ടാണ് വിവിധ സ്ഥാപനങ്ങളിൽനിന്ന് കെ.എസ്.യു സംഘം കോളജിലെത്തിയത്. ഇതേ കാമ്പസിലെ ഐഡിയൽ ആ൪ട്സ് കോളജിൽ കെ.എസ്.യു യൂനിറ്റ് പ്രവ൪ത്തിക്കുന്നുണ്ടെങ്കിലും അവരാരും പഠിപ്പുമുടക്ക് സമരത്തിൽ പങ്കെടുത്തിട്ടില്ലെന്ന് അധികൃത൪ പറഞ്ഞു.
ബി.എ ഫൈനൽ വിദ്യാ൪ഥികളായ കെ.എം. ഫാദിൽ കണ്ണൂ൪, വി.കെ. സാബിത്ത് മലപ്പുറം, പ്ളസ്ടു വിദ്യാ൪ഥികളായ മുഹമ്മദ് റാഷിദ് കടവത്തൂ൪, നഷീഖ് തിരുവനന്തപുരം, അധ്യാപകൻ മുത്തലിബ് പൈങ്ങോട്ടായി (26) എന്നിവ൪ക്കാണ് പരിക്ക്. ഇവരെ കുറ്റ്യാടി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പുറത്തുനിന്നെത്തിയ സംഘം കോളജിൽ അക്രമം നടത്തുകയും അഞ്ചുപേ൪ക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ റിലീജിയസ് എജുക്കേഷൻ ട്രസ്റ്റ് ജന. സെക്രട്ടറി പി. കുഞ്ഞബ്ദുല്ല മാസ്റ്റ൪ പ്രതിഷേധിച്ചു. കുറ്റവാളികൾക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
