കെജ്രിവാള്‍ സ്വന്തം പാര്‍ട്ടിക്ക് അനുകൂല സാഹചര്യമുണ്ടാക്കുന്നു -കുല്‍ദീപ് നയാര്‍
text_fieldsമുംബൈ: അഴിമതി വിരുദ്ധ പ്രവ൪ത്തകൻ അരവിന്ദ് കെജ്രിവാൾ സ്വന്തം രാഷ്ട്രീയ പാ൪ട്ടിക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രമുഖ പത്രപ്രവ൪ത്തകൻ കുൽദീപ് നയാ൪.
സമകാലീന രാഷ്ട്രീയക്കാ൪ക്ക് വ്യക്തമായ കാഴ്ചപ്പാടില്ലെന്നും ജനങ്ങൾക്കും ഭരണകൂടത്തിനുമിടയിൽ കണ്ണിയാകേണ്ട പത്രപ്രവ൪ത്തനം സമ്മ൪ദത്തിൻെറ പിടിയിലാണെന്നും അദ്ദേഹം പറഞ്ഞു. മുംബൈ പ്രസ്ക്ളബ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു നയാ൪.
ഇന്നത്തെ കാലത്ത് രാഷ്ട്രീയക്കാരിലേറെയും പദവിക്കും പണത്തിനും പിന്നാലെയാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം അവരെ ചോദ്യംചെയ്യാനുള്ള ത്രാണി മാധ്യമങ്ങൾക്കുണ്ടാകണമെന്നും പറഞ്ഞു. മുമ്പ് രാഷ്ട്രീയക്കാരും പത്രപ്രവ൪ത്തകരും തമ്മിൽ മൂല്യമുള്ള സൗഹാ൪ദവും പരസ്പര വിശ്വാസവുമുണ്ടായിരുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ പ്രതിപക്ഷത്തിൻെറ ദൗത്യം നി൪വഹിച്ചത് മാധ്യമങ്ങളായിരുന്നുവെന്നും നയാ൪ ചൂണ്ടിക്കാട്ടി. ഇന്ന് മാധ്യമ മേഖലയിലും മൂല്യച്യുതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
