പാചകവാതക നിയന്ത്രണം: ആശങ്ക വേണ്ടെന്ന് അധികൃതര്‍
text_fieldsമലപ്പുറം: ഒന്നിൽ കൂടുതലുളള ഗ്യാസ് കണക്ഷൻ ഒക്ടോബ൪ 31 നകം തിരിച്ചുനൽകിയില്ലെങ്കിൽ ഉപഭോക്താവിൻെറ പേരിലുളള എല്ലാ പാചകവാതക കണക്ഷനും റദ്ദാകുമെന്ന് കലക്ട൪ എം.സി. മോഹൻദാസിൻെറ അധ്യക്ഷതയിൽ ചേ൪ന്ന ഗ്യാസ് കോഓഡിനേഷൻ കമ്മിറ്റി യോഗത്തിൽ വിവിധ എണ്ണക്കമ്പനി പ്രതിനിധികൾ അറിയിച്ചു. പാചകവാതക ദുരുപയോഗം തടയുന്നതിൻെറ ഭാഗമായി ഏ൪പ്പെടുത്തിയ നിയന്ത്രണങ്ങളുടെ പേരിൽ യഥാ൪ഥ ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ടതില്ലെന്നും കമ്മിറ്റി അറിയിച്ചു. യഥാ൪ഥ ഉപഭോക്താക്കൾക്ക് തുട൪ന്നും പാചകവാതക സിലിണ്ടറുകൾ ലഭിക്കും. ഇപ്പോൾ നോ യുവ൪ കസ്റ്റമ൪ (കെ. വൈ.സി.) ഫോം പൂരിപ്പിച്ച് നൽകേണ്ടത് നിലവിൽ ഒരേ പേരിലും വിലാസത്തിലും രണ്ട് ഗ്യാസ് കണക്ഷനുള്ളവരാണ്. ഒരാളുടെ പേരിലുളള രണ്ട് കണക്ഷൻ വ്യത്യസ്ത വീടുകളിലാണ് ഉപയോഗിക്കുന്നതെങ്കിൽ രേഖകൾ സഹിതം അപേക്ഷയും ഡെപ്പോസിറ്റ് തുകയിൽ വ്യത്യാസമുണ്ടെങ്കിൽ അതും സത്യവാങ്മൂലവും നൽകിയാൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്നയാളുടെ പേരിലേക്ക് കണക്ഷൻ മാറ്റിനൽകും. ഒരു സിലിണ്ട൪ മാത്രമുള്ളവ൪ ഡിസംബ൪ 31നകം കെ. വൈ.എസി ഫോം പൂരിപ്പിച്ച് നൽകിയാൽ മതി. ഗ്യാസ് സിലിണ്ടറുകൾ വീട്ടിലെത്തിക്കുമ്പോൾ ഗ്യാസ് ഏജൻസിയുടെ ഷോറൂമിൻെറ അഞ്ച് കിലോമീറ്റ൪ ചുറ്റളവിൽ ഗതാഗതച്ചെലവ് നൽകേണ്ടതില്ല. ബിൽ നി൪ബന്ധമായും വാങ്ങണം. ബില്ലിൽ സിലിണ്ടറിൻെറ വിലയും ഗതാഗതച്ചെലവും രേഖപ്പെടുത്തണം. ബില്ലിൽ രേഖപ്പെടുത്തിയ തുക മാത്രമേ ഉപഭോക്താവ് നൽകേണ്ടതുളളൂ. ഇത് രണ്ടും രേഖപ്പെടുത്തിയ ബില്ലില്ലെങ്കിൽ സിലിണ്ട൪ സ്വീകരിക്കാതെ ഉപഭോക്താവിന് അധികൃത൪ക്ക് പരാതി നൽകാമെന്ന് ജില്ലാ സപൈ്ള ഓഫിസ൪ എ. മോഹൻ അറിയിച്ചു. ആറ് മാസത്തിനകം റീഫിൽ ചെയ്തില്ലെങ്കിൽ കണക്ഷൻ റദ്ദാക്കും. സെപ്റ്റംബ൪ മുതൽ മാ൪ച്ച് 31വരെ മൂന്ന് സിലിണ്ടറുകൾ മാത്രമേ നൽകുകയുള്ളൂ. ഇത് ലഭ്യമായത് പുസ്തകത്തിൽ പ്രത്യേകം രേഖപ്പെടുത്തി വാങ്ങണം. ഐ.എസ്.ഐ മാ൪ക്കുള്ള ഗ്യാസ് അടുപ്പ് ഉളളവ൪ പുതിയ കണക്ഷനെടുക്കുമ്പോൾ 250 രൂപ പരിശോധനാ ഫീസടച്ചാൽ ഒരാഴ്ചക്കകം പരിശോധന നടത്തി ഗ്യാസ് ഏജൻസി കണക്ഷൻ നൽകണം. കണക്ഷനൊപ്പം സ്റ്റൗ വാങ്ങാൻ നി൪ബന്ധിക്കുകയോ റെഗുലേറ്ററും സിലിണ്ടറും നൽകാൻ കാലതാമസം വരുത്തുകയോ ചെയ്യരുതെന്ന് ജില്ലാ സപൈ്ള ഓഫിസ൪ അറിയിച്ചു. ഹോട്ടലുകളിൽ വാണിജ്യാവശ്യത്തിനുളള ഗ്യാസ് സിലിണ്ട൪ മാത്രമേ ഉപയോഗിക്കാവൂ. കണക്ഷനെടുത്ത കമ്പനിയുടെതല്ലാത്ത സിലിണ്ടറുകൾ പിടിച്ചെടുക്കും. ഹോട്ടലുകളിലും അനധികൃത റീഫില്ലിങ് കേന്ദ്രങ്ങളിലും പരിശോധന ശക്തമാക്കും. വിദേശത്ത് പോകുന്നവ൪ക്ക് ഗ്യാസ് സിലിണ്ടറും റെഗുലേറ്ററും തിരിച്ച് നൽകി ടെ൪മിനേഷൻ വൗച്ച൪ വാങ്ങി സേഫ് കസ്റ്റഡിയിൽ സൂക്ഷിക്കാം. ഡെപ്പോസിറ്റ് തുക കമ്പനി തിരിച്ച് നൽകും. നാട്ടിലെത്തിയാൽ വീണ്ടും ഡെപ്പോസിറ്റ് തുക നൽകി ഗ്യാസ് സിലിണ്ട൪ ഉപയോഗിക്കാം. ഒന്നിലധികം കണക്ഷനുളളവരുടെയും പേരിലും വിലാസത്തിലും സാമ്യമുള്ളവ൪ കെ.വൈ.സി ഫോം പൂരിപ്പിച്ച് ഐഡൻറിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ് എന്നിവ നൽകണം. യോഗത്തിൽ എ.ഡി.എം. എൻ.കെ. ആൻറണി, സിവിൽ സപൈ്ളസ് ഉദ്യോഗസ്ഥ൪, വിവിധ എണ്ണക്കമ്പനി ഉദ്യോഗസ്ഥ൪, ഗ്യാസ് ഏജൻസി പ്രതിനിധികൾ തുടങ്ങിയവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
