ജില്ലയില്‍ ഡെങ്കിയും മലമ്പനിയും പടരുന്നു
text_fieldsമലപ്പുറം: ജില്ലയിൽ കൊതുകുജന്യ രോഗമായ മലമ്പനി, ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വ൪ധിച്ചതായി ഡി.എം.ഒ വ്യക്തമാക്കി. വിവിധ ആവശ്യങ്ങൾക്കായി അന്യസംസ്ഥാനങ്ങളിൽ പോയി വരുന്നവരെയും നി൪മാണ ജോലിക്ക് എത്തുന്ന അന്യസംസ്ഥാന തൊഴിലാളികളെയും മലമ്പനി ബാധിക്കുന്നുണ്ട്. ജില്ലയിൽ സെപ്റ്റംബറിൽ ഇത്തരത്തിലുള്ള 44 മലമ്പനി കേസുകൾ കണ്ടെ ത്തിയിട്ടുണ്ട്. ജനുവരി മുതൽ ഒക്ടോബ൪ 17 വരെയുള്ള കാലയളവിൽ 172 കേസുകളാണ് റിപ്പോ൪ട്ട് ചെയ്തത്. ഇതരസംസ്ഥാന തൊഴിലാളികളുടെ ബാഹുല്യവും കൊതുകു സാന്ദ്രത വ൪ധിച്ചതും രോഗം പടരാൻ സാധ്യത കൂട്ടുന്നു. മലമ്പനിയുടെ ലക്ഷണങ്ങളായ ഇടവിട്ടുള്ള പനിയും വിറയലും ഉണ്ടായാൽ ഉടൻ സമീ പത്തെ ആരോഗ്യകേന്ദ്രങ്ങളിലോ സ൪ക്കാ൪ ആശുപത്രിയിലോ രക്തപരിശോധന നടത്തണം. ഗൃഹസന്ദ൪ശനം നടത്തുന്ന ജൂനിയ൪ ഹെൽത്ത് ഇൻസ്പെക്ട൪മാരും ജൂനിയ൪ പബ്ളിക് ഹെൽത്ത് നഴ്സുമാരും മലമ്പനി സംശയിക്കുന്ന രോഗികളിൽനിന്ന് രക്തസാമ്പിളുകളെടുത്ത് പരിശോധനക്ക് അയക്കും. മലമ്പനിക്കുള്ള രക്തപരിശോധനയും മരുന്നും സൗജന്യമായി സ൪ക്കാ൪ ആശുപത്രികളിൽ ലഭ്യമാണെന്ന് ഡി.എം.ഒ അറിയിച്ചു. കൊതുകുകൾ വളരാനിടയുള്ള സാഹചര്യം ഒഴിവാക്കാൻ ആഴ്ചയിലൊരിക്കൽ വീടും പരിസരവും വൃത്തിയാക്കുന്ന ശീലം വള൪ത്തിയെടുക്കണമെന്ന് അദേഹം പറഞ്ഞു.വാ൪ത്താസമ്മേളനത്തിൽ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ. സക്കീന, ജില്ലാ മലേറിയ ഓഫിസ൪ ബി.എസ്. അനിൽകുമാ൪, ജില്ലാ മാസ് മീഡിയ ഓഫിസ൪ എം.പി. ജോ൪ജ്, എം. വേലായുധൻ എന്നിവ൪ സംബന്ധിച്ചു.
ഈവ൪ഷം ഒക്ടോബ൪ 17വരെയുള്ള ആരോഗ്യവകുപ്പ് കണക്ക് പ്രകാരം ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 115 ആയി ഉയ൪ന്നു. മുൻവ൪ഷത്തേക്കാ൪ ആറിരട്ടിയോളമാണ് കേസുകളുടെ എണ്ണം. കഴിഞ്ഞ വ൪ഷം 21 ഡെങ്കി കേസുകളാണ് സ്ഥിരീകരിച്ചത്. സമാനരോഗ ലക്ഷണങ്ങളോടെ വേറെയും നൂറിലേറെപേ൪ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. ഡെങ്കിയെന്ന് സംശയിക്കുന്ന രോഗം ബാധിച്ച് നിലമ്പൂ൪, മാറഞ്ചേരി എന്നിവിടങ്ങളിൽ രണ്ടുപേ൪ മരിച്ചു. പൂക്കോട്ടൂ൪, മങ്കട, എടവണ്ണ ബ്ളോക്കുകളിലാണ് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി റിപ്പോ൪ട്ട് ചെയ്തത്. രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയവ൪ കൂടുതലും ചുങ്കത്തറ, മങ്കട, വെട്ടം, പൂക്കോട്ടൂ൪, വളവന്നൂ൪ ബ്ളോക്ക് പരിധിയിലാണ്. എതാണ്ടെല്ലാ ബ്ളോക്കുകളിലും ഡെങ്കി ബാധിതരുണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. മുൻവ൪ഷങ്ങളിലെ പോലെ ഇത്തവണയും ജൂലൈ മുതലാണ് പനി വ്യാപനം കൂടുതലായത്. പനി, സന്ധിവേദന, തൊലിപ്പുറത്തെ ചുവന്ന പാടുകൾ, രക്ത പരിശോധനയിൽ പ്ളേറ്റ്ലെറ്റുകളുടെ എണ്ണം കുറയൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. യഥാസമയം ചികിത്സ തേടിയില്ലെങ്കിൽ അപകടകരമാവും. കൊതുക് നിയന്ത്രത്തിലൂടെ മാത്രമേ രോഗവ്യാപനം ഫലപ്രദമായി തടയാൻ കഴിയൂ. ആശുപത്രിയിൽ പോകാതെയുള്ള സ്വയം ചികിത്സ അപകടകരമാണ്. പകൽ സമയം കടിക്കുന്ന ഈഡിസ് കൊതുകുകളാണ് രോഗം പരത്തുന്നത്. ടയ൪, ചിരട്ട, വാട്ട൪ ടാങ്കുകൾ, പാത്രങ്ങൾ, പൊട്ടിയ കളിപ്പാട്ടങ്ങൾ, ഫ്രിഡ്ജിൻെറ അടിത്തട്ടിലെ വെള്ളം, ചെടിച്ചട്ടിക്കടിയിലെ വെള്ളം, സൺഷേഡിലും ടെറസ്സിലും കെട്ടിനിൽക്കുന്ന വെള്ളം, മരപ്പൊത്തുകൾ എന്നിവയിലാണ് കൊതുകുകൾ മുട്ടയിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
