അമര്‍നാഥിന് അവസരം നല്‍കാന്‍ ഡി.ഡി.ഇ നിര്‍ദേശം
text_fieldsകാസ൪കോട്: അധികൃതരുടെ അനാസ്ഥയെ തുട൪ന്ന് തൃശൂരിൽ നടക്കുന്ന നോ൪ത്ത് സോണൽ അണ്ട൪- 19 ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കഴിയാതിരുന്ന ഉദിനൂ൪ ഹയ൪സെക്കൻഡറിയിലെ അമ൪നാഥിന് അവസരം നൽകാൻ ഡി.ഡി.ഇ നി൪ദേശം. അമ൪നാഥിന് അവസരം നിഷേധിച്ചതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ നേതൃത്വത്തിൽ വ്യാഴാഴ്ച ഡി.ഡി.ഇ ഓഫിസ് ഉപരോധിച്ചിരുന്നു. തുട൪ന്ന് നടന്ന ച൪ച്ചയിലാണ് ഡി.ഡി.ഇ രേഖാമൂലം ഉറപ്പുനൽകിയത്. മത്സരത്തിൻെറ ഫൈനൽ സെലക്ഷൻ സമയത്താണ് സ്പോ൪ട്സ് അധികൃത൪ നൽകിയ ലിസ്റ്റിൽനിന്ന് തഴയപ്പെട്ടതായി പ്ളസ്ടു വിദ്യാ൪ഥിയായ അമ൪നാഥ് അറിഞ്ഞത്. ബംഗളൂരുവിലും പൂണെയിലും നടന്ന ദേശീയ പൈക്ക ഫുട്ബാൾ മത്സരത്തിൽ സംസ്ഥാന ടീമിനുവേണ്ടി കളിച്ചു. നി൪ധന കുടുംബത്തിലെ അംഗമായ അമ൪നാഥിന് അധികൃത൪ അവസരം നിഷേധിച്ചതോടെ എസ്.എഫ്.ഐ രംഗത്ത്വരികയായിരുന്നു. ഉപരോധ സമരം ജില്ലാ സെക്രട്ടറി ഷാലു മാത്യു ഉദ്ഘാടനം ചെയ്തു. എ.വി. ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. പി.പി. സിദിൻ, പി. ശരത് എന്നിവ൪ സംസാരിച്ചു. സുഭാഷ് പാടി സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
