മലയോരത്ത് ചന്ദന മാഫിയ പിടിമുറുക്കുന്നു
text_fieldsനീലേശ്വരം: ജില്ലയുടെ മലയോര മേഖലയിൽ ചന്ദന മാഫിയ പിടിമുറുക്കുന്നു. പകൽനേരങ്ങളിൽ ഇരുചക്രവാഹനങ്ങളിൽ സഞ്ചരിച്ച് ചന്ദനമരങ്ങൾ കണ്ടെത്തി രാത്രികാലങ്ങളിൽ മുറിച്ചുകടത്തുകയാണ്. പരപ്പ, വെള്ളരിക്കുണ്ട്, ഒടയംചാൽ, പാണത്തൂ൪, രാജപുരം തുടങ്ങിയ പ്രദേശങ്ങളിലാണ് ഇവരുടെ കേന്ദ്രം. തദ്ദേശവാസികളെയാണ് ഇവ൪ ഇടനിലക്കാരാക്കുന്നത്. ശബ്ദമില്ലാത്ത വാളുകൾ ഉപയോഗിച്ചാണ് ചന്ദനമരങ്ങൾ മുറിക്കുന്നത്. അധികൃത൪ ഇക്കാര്യത്തിൽ മൗനം പാലിക്കുന്നതായി ആക്ഷേപമുണ്ട്. അന്താരാഷ്ട്ര മാ൪ക്കറ്റിൽ കിലോഗ്രാമിന് പതിനായിരത്തിലധികം വിലവരുന്ന ചന്ദനം 1500 രൂപവരെ നൽകിയാണ് ഇവ൪ കൈക്കലാക്കുന്നത്. വനപാലകരുടെ പരോക്ഷ പിന്തുണയും ഇവ൪ക്ക് ലഭിക്കുന്നുണ്ടെന്ന ആക്ഷേപവുമുണ്ട്. മറയൂരിൽ നടപ്പാക്കുന്ന ചിപ്പ് സംവിധാനം ഇവിടെയും നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
