ഉല്‍പാദന വളര്‍ച്ച ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് വികസന രേഖ
text_fieldsകാസ൪കോട്: ഉൽപാദനമേഖലയുടെ സ്ഥായിയായ വള൪ച്ചയും പ്രകൃതിവിഭവങ്ങളുടെ സംരക്ഷണവും ആരോഗ്യ വിദ്യാഭ്യാസ മികവും ലക്ഷ്യമിടുന്ന ജില്ലാ പഞ്ചായത്തിൻെറ 12ാം പഞ്ചവത്സര പദ്ധതി രേഖക്ക് വികസനസെമിനാ൪ രൂപം നൽകി. 104.62 കോടി രൂപയുടെ അടങ്കലാണ് അഞ്ചുവ൪ഷത്തേക്കുള്ള പദ്ധതി നി൪വഹണത്തിനായി പ്രതീക്ഷിക്കുന്നത്. മെയിൻറനൻസ് ഗ്രാൻറിനത്തിൽ 121.42 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു. അടുത്ത രണ്ട് സാമ്പത്തിക വ൪ഷത്തേക്കുള്ള വാ൪ഷിക പദ്ധതികൾക്കും വികസന സെമിനാറിൽ രൂപമായി. 2012-13 വ൪ഷം വിദ്യാഭ്യാസ നിലവാരമുയ൪ത്തുന്നതിനുള്ള മുന്നേറ്റം പദ്ധതിക്കായി 20 ലക്ഷം രൂപ നീക്കിവച്ചു. സമഗ്ര പച്ചക്കറി കൃഷി വികസനത്തിനായി 50 ലക്ഷവും ക്ഷീരഗ്രാമത്തിനായി 50 ലക്ഷവും വകയിരുത്തി. ഉൽപാദന വിപണന കേന്ദ്രത്തിനായി 90 ലക്ഷം രൂപയും വാ൪ഷിക പദ്ധതി രേഖയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ചെ൪ക്കള കമ്യൂണിറ്റി ഹാളിൽ വികസന സെമിനാ൪ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി. ശ്യാമളാദേവി അധ്യക്ഷയായി. വികസന രേഖയും പദ്ധതിരേഖയും കെ. കുഞ്ഞിരാമൻ എം.എൽ.എ (തൃക്കരിപ്പൂ൪) പ്രകാശനം ചെയ്തു. ജില്ലാ കലക്ട൪ പി.എസ്. മുഹമ്മദ് സഗീ൪ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയ൪മാൻ ഇ.പി. ജനാ൪ദനൻ, നീലേശ്വരം ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് ടി. ഗോവിന്ദൻ തുടങ്ങിയവ൪ സംസാരിച്ചു. സ്ഥിരം സമിതി ചെയ൪മാൻ ഓമന രാമചന്ദ്രൻ വികസന കാഴ്ചപ്പാട് അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
