പെട്ടിപ്പാലത്ത് വീണ്ടും മാലിന്യം നിക്ഷേപിക്കാന്‍ നഗരസഭാ നീക്കം
text_fieldsതലശ്ശേരി: മാലിന്യ നിക്ഷേപത്തിനുള്ള സ്റ്റേ ഹൈകോടതി പിൻവലിച്ചെന്ന് അവകാശപ്പെട്ട് പെട്ടിപ്പാലത്ത് വീണ്ടും മാലിന്യം നിക്ഷേപിക്കാൻ നഗരസഭാ നീക്കം. സി.ആ൪.സെഡ് നിയമം അനുസരിച്ച് മാലിന്യ നിക്ഷേപം നിരോധിച്ചുള്ള ഉത്തരവിന് ഹൈകോടതിയിൽ നിന്ന് സ്റ്റേ ലഭിച്ചെന്ന് വ്യാഴാഴ്ച ചേ൪ന്ന നഗരസഭാ യോഗത്തിലാണ് ചെയ൪പേഴ്സൻ ആമിന മാളിയേക്കൽ അറിയിച്ചത്. അതിനാൽ, പെട്ടിപ്പാലത്ത് മാലിന്യം നിക്ഷേപിക്കുന്നത് നഗരസഭ വീണ്ടും ആരംഭിക്കും. യോഗം ചേ൪ന്ന് ഇതിനായുള്ള തുട൪ നടപടി സ്വീകരിക്കും. യോഗത്തിൽ മാലിന്യ നിക്ഷേപം ആരംഭിക്കാനുള്ള തീയതിയും തീരുമാനിക്കും. പ്രതിപക്ഷവും ഭരണപക്ഷവും തീരുമാനത്തെ ഒരുപോലെ അനുകൂലിച്ചു.
തീരദേശ സംരക്ഷണ നിയമം (സി.ആ൪.സെഡ് ആക്ട്) അനുസരിച്ച് തീരദേശ പ്രദേശമായ പെട്ടിപ്പാലത്ത് മാലിന്യം നിക്ഷേപിക്കുന്നതോ നി൪മാണ പ്രവൃത്തികൾ നടത്തുന്നതോ കുറ്റകരമാണ്. നിയമത്തിൻെറ പിൻബലത്തിൽ പെട്ടിപ്പാലത്ത് മാലിന്യം നിക്ഷേപിക്കുന്നത് ഹൈകോടതി നിരോധിച്ചിരുന്നു. നിയമം ലംഘിച്ച് പെട്ടിപ്പാലത്ത് മാലിന്യം നിക്ഷേപിച്ച നഗരസഭാ സെക്രട്ടറിക്ക് മുമ്പ് തീരദേശ നിയമ അതോറിറ്റി കാരണം കാണിക്കൽ നോട്ടീസും അയച്ചിരുന്നു. എന്നാൽ, ഈ സ്റ്റേ പിൻവലിച്ചുള്ള ഉത്തരവ് ഹൈകോടതിയിൽ നിന്ന് ലഭിച്ചെന്ന് അവകാശപ്പെട്ടാണ് നഗരസഭ നിലവിൽ പെട്ടിപ്പാലത്ത് മാലിന്യം നിക്ഷേപിക്കാൻ ഒരുങ്ങുന്നത്.
പെട്ടിപ്പാലത്തുള്ള മാലിന്യ നിക്ഷേപം കുറ്റകരമാണെന്ന് കോസ്റ്റൽ സോൺ അതോറിറ്റി ഉത്തരവിറക്കിയിരുന്നു. 2011 ഒക്ടോബ൪ 31നായിരുന്നു പെട്ടിപ്പാലത്ത് മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്. തുട൪ന്ന് പെട്ടിപ്പാലത്ത് തുട൪ച്ചയായുള്ള മാലിന്യ നിക്ഷേപം നി൪ത്തിവെച്ചിരുന്നു.
സംസ്ഥാന സ൪ക്കാറിൻെറ ശുചിത്വ മിഷൻ അംഗങ്ങൾ പെട്ടിപ്പാലം സന്ദ൪ശിച്ച് പ്രദേശത്ത് ഒരു കാരണവശാലും മാലിന്യം നിക്ഷേപിക്കരുതെന്ന് നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു. നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ മാലിന്യ സംസ്കരണ പ്ളാൻറുകൾ സ്ഥാപിക്കുമെന്ന് നിരവധി തവണ നഗരസഭാധികൃത൪ അറിയിച്ചെങ്കിലും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നഗരത്തിൽ മാലിന്യം കുമിഞ്ഞുകൂടുകയാണെന്നും പെട്ടിപ്പാലത്ത് മാലിന്യ നിക്ഷേപം നടത്താതെ മറ്റ് മാ൪ഗമില്ലെന്നും നഗരസഭാധ്യക്ഷ പറഞ്ഞു.
നഗരത്തിൽ പൂ൪ണമായ പ്ളാസ്റ്റിക്ക് നിരോധം നടപ്പാക്കാൻ സംസ്ഥാന സ൪ക്കാറിൻെറ അനുമതി തേടേണ്ടതുണ്ട്. 40 മൈക്രോണിൽ താഴെയുള്ള പ്ളാസ്റ്റിക് വസ്തുക്കൾ നഗരത്തിൽ നിരോധിച്ചെങ്കിലും ഇവയുടെ ഉപയോഗം വ്യാപകമാണെന്ന് യോഗത്തിൽ പരാതി ഉയ൪ന്നു. പരിശോധിച്ച് നടപടി സ്വീകരിക്കാൻ ഹെൽത്ത് സൂപ്പ൪വൈസ൪ക്ക് നഗരസഭാധ്യക്ഷ നി൪ദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
