കലക്ടറേറ്റിനു മുന്നിലെ ഉപവാസം നാലാംദിവസം പിന്നിട്ടു
text_fieldsകണ്ണൂ൪: വിവിധ ആവശ്യങ്ങളുന്നയിച്ച് കൺസ്ട്രക്ഷൻ വ൪ക്കേഴ്സ് സൂപ്പ൪വൈസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂ൪ കലക്ടറേറ്റിനു മുന്നിൽ നടത്തുന്ന ഉപവാസം നാലാംദിവസം പിന്നിട്ടു. ഇ-മണൽ സമ്പ്രദായത്തിലെ അപാകതകൾ പരിഹരിക്കുക, നി൪മാണ സാമഗ്രികളുടെ വിലക്കയറ്റം നിയന്ത്രിക്കുക, ചെങ്കല്ല്, കരിങ്കല്ല് ഖനനം തുടരാൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഒക്ടോബ൪ 15നാണ് സമരം തുടങ്ങിയത്. ചക്കരക്കല്ല്, തലശ്ശേരി, ശ്രീകണ്ഠപുരം മേഖലാ കമ്മിറ്റികൾക്കു കീഴിലെ പ്രവ൪ത്തകരാണ് വ്യാഴാഴ്ച ഉപവസിച്ചത്.
നാലാംദിവസത്തെ ഉപവാസം സംസ്ഥാന വൈ. പ്രസിഡൻറ് അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. വി. പ്രകാശൻ അധ്യക്ഷത വഹിച്ചു. ടി. ദിനേശൻ, കെ. രമേശൻ, കെ. ദാമു, പി.പി. പ്രഭാകരൻ, കെ.പി. മോഹനൻ എന്നിവ൪ സംസാരിച്ചു. വെള്ളിയാഴ്ച തളിപ്പറമ്പ്, പാനൂ൪ മേഖലകളിലെ പ്രവ൪ത്തക൪ ഉപവസിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
