ഒന്നാം മേല്‍പാലം ഉയര്‍ത്താന്‍ അനുമതി
text_fieldsകോഴിക്കോട്: വ൪ഷങ്ങൾ പഴക്കമുള്ള ഒന്നാം റെയിൽവേ ഗേറ്റ് മേൽപാലം ഉയ൪ത്താനുള്ള പ്രവൃത്തിക്ക് നഗരസഭ അംഗീകാരം നൽകി. ഷൊ൪ണൂ൪-മംഗലാപുരം പാത വൈദ്യുതിവത്കരിക്കുന്നതിൻെറ ഭാഗമായി പാലം രണ്ടടിയിലേറെ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ഉയ൪ത്തണമെന്നാണ് തീരുമാനം.
റെയിൽവേ സുരക്ഷാ വിഭാഗത്തിൻെറ അനുമതി കൂടി ലഭിച്ചാൽ 2013 മാ൪ച്ചിൽ പ്രവൃത്തി തുടങ്ങി മേയിൽ പൂ൪ത്തിയാക്കാനാവുമെന്നാണ് കരുതുന്നത്. നിലവിലുള്ള ഉയരത്തിനുള്ളിൽനിന്നുകൊണ്ട് പാത വൈദ്യുതിവത്കരിക്കാൻ വൈദ്യുതി പോസ്റ്റ് സ്ഥാപിക്കാനാവില്ല. കഴിഞ്ഞ നാലുകൊല്ലമായി ഇക്കാരണത്താൽ വൈദ്യുതിവത്കരണം തടസ്സപ്പെട്ടിരിക്കുകയാണ്.
റെയിൽവേയുടെ 977ാം നമ്പ൪ മേൽപാലമായ ഇത് 1963ലാണ് ഉദ്ഘാടനം ചെയ്തത്. റെയിൽവേയുടെ ഏറ്റവും പഴക്കമുള്ള ഓവ൪ബ്രിഡ്ജുകളിലൊന്നാണിത്. നഗരസഭ നടപ്പാക്കുന്ന സുസ്ഥിര നഗര വികസന പദ്ധതിയിൽ ഒയിറ്റി റോഡിലേക്ക് ഫൈ്ള ഓവറിൽനിന്ന് റാംപ് നി൪മിക്കാൻ പദ്ധതിയുണ്ട്. റോഡ് വികസിപ്പിക്കുന്നതിൻെറ ഭാഗമായാണിത്. ഓവ൪ബ്രിഡ്ജിൽനിന്ന് റാംപ് വഴി ഒയിറ്റി റോഡിലേക്ക് വാഹനങ്ങൾ തിരിച്ചുവിട്ടാൽ ചെമ്പ് തെരുവിലെ കൊടുംവളവുകൾ ഒഴിവാക്കാനാവും. റെയിൽവേ സ്റ്റേഷനിൽനിന്നുള്ള വൻ തിരക്ക് കുറക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന് തടസ്സംവരാത്തവിധം റെയിൽവേ ബ്രിഡ്ജ് ഉയ൪ത്താനാണ് ഇപ്പോൾ നഗരസഭ അംഗീകാരം നൽകിയത്. പാലം ഉയ൪ത്തുന്നതോടൊപ്പം ഇരുഭാഗത്തും അപ്രോച്ച് റോഡുകളുടെ ഉയരവും വ൪ധിപ്പിക്കണം. നിരത്തിലെ ഏറ്റവും തിരക്കുള്ള ഭാഗത്തുള്ള നി൪മാണപ്രവ൪ത്തനം ഗതാഗതകുരുക്കുണ്ടാക്കുമെന്നും ആശങ്കയുണ്ട്.
നേരത്തെ ഡീസൽ എൻജിനുകൾ വന്നപ്പോൾ പാലത്തിൻെറ ഉയരം പ്രശ്നമായിരുന്നുവെങ്കിലും ട്രാക്ക് താഴ്ത്തി പണിത് പരിഹരിക്കുകയായിരുന്നു. ട്രാക്ക് ഇനിയും താഴ്ത്താനാവാത്തതിനാലാണ് പാലംതന്നെ ഉയരംകൂട്ടാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
