ഫുജൈറയില്‍ കനത്ത മഴ; മിന്നലേറ്റ് ഒരാള്‍ മരിച്ചു
text_fieldsഫുജൈറ: ഫുജൈറയിലും പരിസരപ്രദേശങ്ങളിലും വ്യാഴാഴ്ച കനത്ത മഴ പെയ്തു. ഇടിമിന്നലിൻെറ അകമ്പടിയോടെ പെയ്ത മഴയിൽ പലയിടത്തും വെള്ളം പൊങ്ങി. ഒമാൻ അതി൪ത്തിയിൽ മിന്നലേറ്റ് ഒരാൾ മരിച്ചു.
ഫുജൈറ ഹോസ്പിറ്റൽ, ശൈഖ് പാലസ് ഭാഗത്ത് അരമണിക്കൂറോളം മഴ പെയ്തു. വാദികളിൽ വെള്ളം നിറഞ്ഞൊഴുകി. താഴ്ന്ന സ്ഥലങ്ങളും കൃഷിയിടങ്ങളും വെള്ളത്തിൽ മുങ്ങി. മസാഫി, കൽബ ഭാഗത്തും മഴയുണ്ടായി. മഴക്കുശേഷം ശക്തമായ കാറ്റും വീശിയതോടെ കാലാവസ്ഥയിൽ പ്രകടമായ മാറ്റം അനുഭവപ്പെട്ടു. അടുത്ത ദിവസങ്ങളിൽ ചൂട് കുറയുമെന്നാണ് കരുതുന്നത്. കുറച്ചു ദിവസം മുമ്പ് മലമ്പ്രദേശങ്ങളിൽ മഴ പെയ്തിരുന്നെങ്കിലും ടൗണിൽ ലഭിച്ചിരുന്നില്ല. സുഖകരമായ കാലാവസ്ഥ പെരുന്നാൾ അവധി ദിനങ്ങളിൽ കിഴക്കൻ തീരത്തേക്ക് ടൂറിസ്റ്റുകളുടെ ഒഴുക്കിന് ആക്കം കൂട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
