ഒമാനില്‍ ‘യൂത്ത് ഇന്ത്യ’ക്ക് ആവേശോജ്വല തുടക്കം
text_fieldsമസ്കത്ത്: അനാവശ്യ കക്ഷിരാഷ്ട്രീയ ച൪ച്ചകളിൽ മുഴുകാതെ രാജ്യത്തെ മനുഷ്യാവകാശ സംരക്ഷണത്തിനും പ്രകൃതി വിഭവ-പരിസ്ഥിതി സംരക്ഷണത്തിനുമായി ഇന്ത്യൻ യുവാക്കൾ പോരാടണമെന്ന് തെഹൽക മുൻ എഡിറ്റ൪ അജിത് സാഹി പറഞ്ഞു.
റൂവി അൽഫലാജ് ഹോട്ടലിൽ ‘യൂത്ത് ഇന്ത്യ’ ഒമാൻെറ പ്രവ൪ത്തനങ്ങൾക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കാൻ അധികാരം തേടുന്ന രാഷ്ട്രീയ വടംവലി മാത്രമായിരിക്കുന്നു ഇന്ത്യൻ രാഷ്ട്രീയം. പട്ടിണി നി൪മാ൪ജനം ചെയ്യുക എന്നതായിരുന്ന നമ്മുടെ രാഷ്ട്രീയപാ൪ട്ടികളുടെ പഴയ മുദ്രാവാക്യമെങ്കിൽ ഇപ്പോൾ പട്ടിണി പാവങ്ങളെ നി൪മാ൪ജനം ചെയ്യുക എന്നതായിരിക്കുന്ന അവരുടെ പുതിയ ശൈലി. വൻകിട കോ൪പറേറ്റുകളുടെയും വ്യവസായികളും താൽപര്യ സംരക്ഷണം മാത്രമായിരിക്കുന്ന സ൪ക്കാ൪ നയങ്ങൾ. ആയുധവ്യാപാരം തടസമില്ലാതെ മുന്നോട്ടുകൊണ്ടുപോകാൻ ഇസ്രായേലും പാശ്ചാത്യശക്തികളും നടത്തുന്ന ഗൂഢാലോചനകളാണ് ലോകത്തിൻെറ പലയിടങ്ങളിലും നടക്കുന്ന യുദ്ധങ്ങളും ബോംബ് സ്ഫോടനങ്ങളും. രാജ്യങ്ങളെ പരസ്പരം ഭയചകിതരാക്കി ആയുധങ്ങൾ വിറ്റഴിക്കുന്നതാണ് അവരുടെ തന്ത്രം. ഇസ്രായേലിൽ നിന്ന് ഏറ്റവും കൂടുതൽ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. പാ൪ലമെൻറ് എങ്ങനെ പ്രവ൪ത്തിക്കണമെന്ന് ഇസ്രായേൽ തീരുമാനിക്കുന്ന വിധത്തിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. ലോകത്തെ നാലാമത്തെ സമ്പന്നൻ ഇന്ത്യക്കാരനായ മുകേഷ് അംബാനിയാണെന്ന് നാം കൊട്ടിഘോഷിക്കുമ്പോൾ, പക൪ച്ചവ്യാധികൾ മൂലം മരിക്കുന്നവരുടെ അനുപാതത്തിൽ ഇന്ത്യ ആഫ്രിക്കൻ രാജ്യങ്ങളേക്കാൾ മുന്നിലാണെന്ന വസ്തുത തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജാതി, മത, കക്ഷി ഭേദമന്യേ മുഴുവൻ പ്രവാസികൾക്കും താങ്ങും തണലുമായി മാറാൻ യൂത്ത് ഇന്ത്യക്ക് കഴിയണമെന്ന് ജമാഅത്തെ ഇസ്ലാമി കേരളാ അമീ൪ ടി. ആരിഫലി പറഞ്ഞു. ഉണങ്ങി വരണ്ട മരുഭൂമിയിൽ പെയ്തിറങ്ങുന്ന തേൻമഴപോലെ പ്രവ൪ത്തിക്കാൻ അതിൻെറ അണികൾക്ക് കഴിയണമെന്നും അദ്ദേഹം ആശംസിച്ചു. മരണപ്പെടുന്ന പ്രവാസിയുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ ധനസഹായമെത്തിക്കുന്ന ‘സാന്ത്വനം’ സാമൂഹിക ഇൻഷൂറൻസ് പദ്ധതിയുടെ പ്രഖ്യാപനവും ആരിഫലി നി൪വഹിച്ചു. കേരളാ ഇസ്ലാമിക് അസോസിയേഷൻ പ്രസിഡൻറ് ഇ. യാസി൪ അധ്യക്ഷനായിരുന്നു. സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സംസ്ഥാന പ്രസിഡൻറ് പി.ഐ. നൗഷാദ്, യൂത്ത് ഇന്ത്യ ഒമാൻ പ്രസിഡൻറ് മുഷ്താഖ് അഹമ്മദ്, ജന.സെക്രട്ടറി പി.ടി. ജാബി൪, വൈസ് പ്രസിഡൻറ് ഷബീ൪, കെ.ഐ.എ. ജന.സെക്രട്ടറി ടി.എ. മുനീ൪ വരന്തരപള്ളി എന്നിവ൪ സംസാരിച്ചു. ഫജറുസാദിഖ് ഖിറാഅത്ത് നടത്തി. സുൽത്താനേറ്റിൻെറ വിവിധയിടങ്ങളിൽ നിന്നായി നൂറുകണക്കിന് പ്രവ൪ത്തക൪ പ്രഖ്യാപനസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
