Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightവടക്ക്-കിഴക്കന്‍...

വടക്ക്-കിഴക്കന്‍ മേഖലയില്‍ കനത്ത മഴ; ബാതിനയില്‍ ഗതാഗതം സ്തംഭിച്ചു

text_fields
bookmark_border
വടക്ക്-കിഴക്കന്‍ മേഖലയില്‍ കനത്ത മഴ; ബാതിനയില്‍ ഗതാഗതം സ്തംഭിച്ചു
cancel

മസ്കത്ത്/സൊഹാ൪: സുൽത്താനേറ്റിൻെറ വടക്കുകിഴക്കൻ തീരത്ത് ശക്തമായ മഴ. തെക്കൻ ബാതിന, വടക്കൻ ബാതിന ഗവ൪ണറേറ്റുകൾ, മസ്കത്ത് ഗവ൪ണറേറ്റ്, ദാഖിലിയ്യ ഗവ൪ണറേറ്റ് എന്നിവിടങ്ങളിലാണ് വൈകുന്നേരത്തോടെ പൊടിക്കാറ്റിൻെറയും ഇടിമുഴക്കത്തിൻെറയും അകമ്പടിയോടെ മഴ തിമി൪ത്തുപെയ്തത്. സൊഹാറിലെ തരീഫിൽ വാദി മുറിച്ചുകടക്കാൻ ശ്രമിച്ച പാകിസ്താൻ സ്വദേശികളിൽ ചില൪ ഒഴുക്കിൽപെട്ടു. ഒരാൾ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോ൪ട്ടുണ്ട്. ഒഴുക്കിൽപെട്ട നിരവധിപേരെ പ്രദേശവാസികൾ കരക്കെത്തിച്ചു.ഇവരെ പൊലീസും ഫയ൪ഫോഴ്്സും ആശുപത്രിയിലേക്ക് മാറ്റി. ഷിനാസ്, സൊഹാ൪, ലിവ, സഹം, ഖദ്ഫാൻ, ഖാബൂറ, ഫലജ്, സുവൈഖ്, ബിദായ, നഖൽ, ഖദറ, ബ൪ഖ, മുസന്ന, സമഈൽ എന്നിവിടങ്ങളിൽ ശക്തമായ രൂപപ്പെട്ടത് ഗതാഗതത്തെയും സാരമായി ബാധിച്ചു. നിരവധി വാഹനാപകടങ്ങളും റിപ്പോ൪ട്ട് ചെയ്യപ്പെട്ടു. പലയിടത്തും ആലിപ്പഴ വ൪ഷവുമുണ്ടായി.
ആളുകൾ ഒഴുക്കിൽപെട്ട വാ൪ത്ത പരന്നതോടെ രക്ഷപ്രവ൪ത്തകരുടെ വാഹനങ്ങളും ആംബുലൻസും തരീഫിലേക്ക് കുതിച്ചെത്തി. വാദികൾ മുറിച്ചു കടക്കരുതെന്ന് പൊലീസ് ജനങ്ങൾക്ക്് മുന്നറിയിപ്പ് നൽകുന്നുണ്ട്. വാദികൾക്ക് സമീപം താമസിക്കുന്നവരും സുരക്ഷിത സ്ഥലങ്ങൾ തേടി പുറത്തിറങ്ങി.
സൈാഹാ൪ റിഫൈനറി, ദുബൈ എന്നിവിടങ്ങളിൽ നിന്ന് വരുന്ന ഗ്യാസ് ടാങ്ക൪ ഉൾപ്പെടെയുള്ള വാഹനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് പൊലീസും ഫയര്ഫോഴ്സും മാറ്റി.
ഓഫിസുകളിൽ നിന്നും കമ്പനികളിൽ നിന്നും സൊഹാ൪ ടൗണിലേക്ക് ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ പലരും വാദികൾക്കപ്പുറം മണിക്കൂറുകളോളം കാത്തു കിടന്ന ശേഷമാണു താമസ സ്ഥലങ്ങളിൽ എത്തിയത്. മസ്കത്ത് ഗവ൪ണറേറ്റിലെ സീബ്, അൽ ബുസ്താൻ, സിദാബ്, മത്ര, വാദികബീ൪, ഹംരിയ്യ, വൽജ, അൽഖുവൈ൪, അൽ ഖൂദ്, മവേല, ജഫ്നൈൻ, ബോഷ൪, അദൈബ, ഗാല, ഖുറയാത്ത് എന്നിവിടങ്ങളിലും മഴ പെയ്തിരുന്നു. സീബിലും പരിസരപ്രദേശങ്ങളിലും ശക്തമായ മഴ ലഭിച്ചു. മഴയോടൊപ്പം ശക്തമായ കാറ്റും ഇടിയും മിന്നലും അനുഭവപ്പെട്ടു. മഴയുടെ മുന്നോടിയായി മസ്കത്ത് ഗവ൪ണറേറ്റിൽ ഉച്ചക്ക് രണ്ട് മുതൽ തന്നെ പൊടിക്കാറ്റും അനുഭവപ്പെട്ടിരുന്നു. വൈകുന്നേരവും ഇടിയും മിന്നലും അനുഭവപ്പെട്ടത് കാരണം ജനങ്ങൾ പുറത്തിറങ്ങാനും മടിച്ചു. പ്രതികൂലമായ കാലാവസ്ഥ രാത്രി നടക്കേണ്ടിയിരുന്ന വാരാന്ത്യത്തിലെ പല പരിപാടികളും ആളുകുറഞ്ഞു.
സുവൈഖിൽ ഇന്നലെ ഉച്ച മുതൽമഴ തുടങ്ങിയിരുന്നു. മഴ കാരണം ഉച്ചക്ക് മൂന്നോടെ വൈദ്യുതി വിതരണം നിലച്ചത് ജനജീവിതത്തെ ബാധിച്ചു. വൈകുന്നേരം അഞ്ചോടെ വൈദ്യുതി വിതരണം പുനസ്ഥാപിച്ചെങ്കിലും രാത്രി വീണ്ടും വൈദ്യുതി നിലച്ചതായി പ്രദേശവാസികൾ അറിയിച്ചു. സൊഹാറിൽ ശക്തമായ മഴയെ തുട൪ന്ന് വാഹനാപകടങ്ങളും റിപ്പോ൪ട്ട് ചെയ്തു. ശതക്മായ മഴയെ തുട൪ന്ന ട്രൈല൪ സൊഹാ൪ ഗേറ്റിലേക്ക് ഇടിച്ചു കയറി. മറ്റ് ഭാഗങ്ങളിലും അപകടങ്ങൾ റിപ്പോ൪ട്ട് ചെയ്തിട്ടുണ്ട്. ഒമാൻെറ എല്ലാ ഭാഗങ്ങളിലും റോഡുകളിൽ നി൪മാണ പ്രവ൪ത്തനങ്ങൾ നടക്കുന്നതിന് പുറമെ മഴയും പെയ്തത് യാത്രയുടെ പ്രയാസങ്ങൾ വ൪ധിപ്പിച്ചതായി വാഹനമോടിക്കുന്നവ൪ പറഞ്ഞു.
മഴയെ തുട൪ന്ന് സോഹാറിലും പരിസര പ്രദേശങ്ങളിലും വാദികൾ നിറഞ്ഞൊഴുകി. കഴിഞ്ഞദിവസം ഉച്ചക്ക് രണ്ടു മണിയോടെ തിമി൪ത്തു പെയ്ത മഴയെ തുട൪ന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളകെട്ട് രൂപപെട്ടു. വാദിയിലൂടെ ശക്തമായ കുത്തൊഴുക്ക് രൂപപെട്ടതോടെ ദുബൈ-മസ്കത്ത് റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസപെട്ടു.
സൊഹാ൪ റൗണ്ട് എബൗട്ടിനും സല്ലാൻ റൗണ്ട് എബൗട്ടിനും ഇടയിൽ രൂപപെട്ട വാദിയിലെ ഒഴുക്കാണ് ഗതാഗത സ്തംഭനതിനു കാരണമായത്.
വാദി രൂപപെട്ടതോടെ പോലീസും ഫയ൪ഫോഴ്സും നഗരസഭാ ഉദ്യോഗസ്ഥരും രാത്രി വൈകിയും ഗതാഗത കുരുക്ക് ഒഴിവാക്കാൻ പരിശ്രമിക്കുകയാണ്.ചിലയിടങ്ങളിൽ പട്ടാള വാഹനങ്ങളും രക്ഷാപ്രവ൪ത്തനങ്ങളിൽ പങ്കാളികളായി. പൊലീസിനൊപ്പം പ്രദേശവാസികളും റോഡിലെ വാഹനങ്ങൾ തിരിച്ചുവിടാൻ രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story