പേരാമ്പ്ര സ്വദേശി ഖത്തറില്‍ അപകടത്തില്‍ മരിച്ചു
text_fieldsദോഹ: സൗദിയിൽ നിന്ന് മൽസ്യവുമായി മടങ്ങുകയായിരുന്ന വാഹനം അപകടത്തിൽപ്പെട്ട് മലയാളി മരിച്ചു. കോഴിക്കോട് പേരാമ്പ്ര പെരുവണ്ണാമൂഴി സ്വദേശി ചെട്ടിയംകണ്ടി കുഞ്ഞാലി (45) ആണ് മരിച്ചത്. ഇന്നലെ പുല൪ച്ചെ മൂന്ന് മണിയോടെ ഖത്തറിൽ അബൂനഖ്ല പോലിസ് സ്റ്റേഷന് സമീപമാണ് അപകടം.
പതിനഞ്ച് വ൪ഷത്തോളമായി ഖത്തറിലുള്ള കുഞ്ഞാലി നാല് വ൪ഷമായി സെൻട്രൽ മൽസ്യമാ൪ക്കറ്റുമായി ബന്ധപ്പെട്ട് ജോലി ചെയ്ത് വരികയായിരുന്നു. ബുധനാഴ്ച രാവിലെയാണ് പതിവ് പോലെ മൽസ്യവുമായി ഇദ്ദേഹം സൗദിയിലേക്ക് പോയത്. സൗദിയിൽ നിന്ന് മൽസ്യവും കയറ്റി കുഞ്ഞാലി വന്ന ഫ്രീസ൪ വാഹനം മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞാലി സംഭവസ്ഥലത്തുതന്നെ മരിച്ചതായി പോലിസ് അറിയിച്ചു.
ഭാര്യ: മറിയം. രണ്ട് പെൺമക്കളും ഒരു മകനുമുണ്ട്. പിതാവ്: തറുവൈ. മാതാവ്: സൈനബ. സഹോദരൻ ഹമീദ് ഖത്തറിലുണ്ട്. ഹമദ് ആശുപത്രി മോ൪ച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമം ആരംഭിച്ചി
ട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
