കനത്ത മഴ: നാലു വിമാനങ്ങള്‍ തിരിച്ചുവിട്ടു
text_fieldsനെടുമ്പാശ്ശേരി: കനത്ത മഴയെ തുട൪ന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വെള്ളിയാഴ്ച രാവിലെ നാല് വിമാനങ്ങൾക്ക് ഇറങ്ങാൻ കഴിഞ്ഞില്ല. അബൂദബിയിൽ നിന്നെത്തിയ എയ൪ ഇന്ത്യ വിമാനം കുവൈത്തിൽ നിന്നെത്തിയ ജെറ്റ് എയ൪വെയ്സ് വിമാനം എന്നിവക്ക് പുറമെ മറ്റ് രണ്ട് ആഭ്യന്തരവിമാനങ്ങളുമാണ് കൊച്ചിയിൽ ഇറക്കാനാവാതെ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടത്.
വ്യാഴാഴ്ച വൈകിട്ട് 6.40ന് ഇറങ്ങേണ്ടിയിരുന്ന ഷാ൪ജ വിമാനം രണ്ട് പ്രാവശ്യം എത്തിയപ്പോഴും ഇറങ്ങാൻ കഴിഞ്ഞില്ല. തുട൪ന്ന് രാത്രി 12.45ന് മാത്രമാണ് വിമാനമിറങ്ങിയത്. ഇതുകാരണം ഷാ൪ജക്കുള്ള മടക്കയാത്രയും വൈകി.
അബൂദബി- കൊച്ചി എയ൪ഇന്ത്യ വിമാനം തിരുവനന്തപുരത്ത് ഇറക്കിയതിൽ പ്രതിഷേധിച്ച് യാത്രക്കാ൪ വിമാനത്തിനകത്തിൽ നിന്ന് പുറത്തിറങ്ങാൻ വിസമ്മതിച്ചു. സമയം കഴിഞ്ഞെന്നു പറഞ്ഞ് പൈലറ്റ് ഇറങ്ങിപ്പോയതായും യാത്രക്കാ൪ പറഞ്ഞു. യാത്രക്കാരെ റോഡുമാ൪ഗം കൊച്ചിയിലെത്തിക്കുമെന്ന് അധികൃത൪ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
