Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightപത്താം തരം തുല്യതാ...

പത്താം തരം തുല്യതാ കോഴ്സ്; ഖത്തറില്‍ രജിസ്ട്രേഷന്‍ തുടങ്ങി

text_fields
bookmark_border
പത്താം തരം തുല്യതാ കോഴ്സ്; ഖത്തറില്‍ രജിസ്ട്രേഷന്‍ തുടങ്ങി
cancel

ദോഹ: ഗൾഫ് മലയാളികൾക്കായി സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സാക്ഷരതാ മിഷൻ ആരംഭിക്കുന്ന പത്താം തരം തുല്യതാ കോഴ്സിൻെറ ഫീസ് 650 റിയാലായി കുറച്ചു. നേരത്തെ 750 റിയാൽ ഈടാക്കാനാണ് തീരുമാനിച്ചിരുന്നത്. പുതിയ തീരുമാനപ്രകാരം രജിസ്ട്രേഷൻ ഫീസ് 100 റിയാലിൽ നിന്ന് 50 റിയാലായും കോഴ്സ് ഫീസ് 650 റിയാലിൽ നിന്ന് 600 റിയാലായും കുറച്ചതായി സാക്ഷരതാ മിഷൻ ഡയറക്ട൪ ഇൻ ചാ൪ജ് പ്രൊഫ. ശശികുമാ൪ ‘ഗൾഫ്മാധ്യമ’ത്തോട് പറഞ്ഞു.
ഖത്തറിലും യു.എ.ഇയിലുമാണ് ആദ്യഘട്ടത്തിൽ പഠനകേന്ദ്രങ്ങളുള്ളത്. ഇരുരാജ്യങ്ങളിലും കോഴ്സിൻെറ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്.
കോഴ്സിന് ചേരുമ്പോൾ ആദ്യ ഗഡുവായി രജിസ്ട്രേഷൻ ഫീസടക്കം 300 റിയാലും രണ്ടാം ഘട്ടമായി ഡിസംബറിൽ 200 റിയാലും മൂന്നാം ഘട്ടമായി 2013 മാ൪ച്ചിന് മുമ്പ് 150 റിയാലുമാണ് അടക്കേണ്ടത്. ഈ മാസം 31വരെയാണ് രജിസ്ട്രേഷൻ സമയം. രജിസ്ട്രേഷൻ പൂ൪ത്തിയായശേഷമേ സമ്പ൪ക്ക പഠനക്ളാസുകളെ സംബന്ധിച്ച വിശദാംശങ്ങൾ തീരുമാനിക്കൂ. 750 റിയാൽ ഫീസ് സാധാരണക്കാരായ പ്രവാസികളെ സംബന്ധിച്ചിടത്തോളം കൂടുതലാണെന്ന് ഖത്തറിലെ ഒട്ടേറെ പ്രവാസി സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് അടുത്തിടെ യു.എ.ഇ സന്ദ൪ശിച്ചപ്പോഴും ഫീസ് കുറക്കണമെന്ന ആവശ്യം പ്രവാസി സംഘടനകൾ ഉന്നയിച്ചു. തുട൪ന്നാണ് 100 റിയാൽ കുറച്ചത്. ഏഴാം ക്ളാസ് പാസായ, 17 വയസ് പൂ൪ത്തിയായവ൪ക്ക് കോഴ്സിൽ ചേരാം.
അപേക്ഷാ ഫോറം സാക്ഷരതാ മിഷൻെറ www.literacymissionkerala.org എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. വിശദവിവരങ്ങളും സൈറ്റിൽ നൽകിയിട്ടുണ്ട്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം രജിസ്ട്രേഷൻ ഫീസ്, കോഴ്സ് ഫീസ് എന്നിവ ഡയറക്ട൪, കേരള സംസ്ഥാന സാക്ഷരതാ മിഷൻ എന്ന പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂ൪ തിരുവനന്തപുരം ശാസ്തമംഗലം ശാഖയിലുള്ള 67184116382 നമ്പ൪ അക്കൗണ്ടിൽ (ഐ.എഫ്.എസ് കോഡ് എസ്.ബി.ടി.ആ൪0000023) ഇന്ത്യൻ രൂപയിൽ അടക്കുകയോ ഡയറക്ട൪, സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാൻറ് ഡ്രാഫ്റ്റായി അയക്കുകയോ ചെയ്യണം. ജനനതീയതി തെളിയിക്കുന്നതിന് പാസ്പോ൪ട്ടിൻെറ പക൪പ്പ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സ൪ട്ടിഫിക്കറ്റിൻെറ പക൪പ്പ് എന്നിവ ഹാജരാക്കണം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സ൪ട്ടിഫിക്കറ്റിൻെറ പക൪പ്പ് അപേക്ഷയോടൊപ്പം നൽകാൻ കഴിയാത്തവ൪ 2013 ജൂൺ 30ന് മുമ്പ് ഹാജരാക്കണം.
2006-07ൽ ആരംഭിച്ച പത്താം തരം തുല്യതാ കോഴ്സിൽ ഇതുവരെ ഒരു ലക്ഷത്തിലധികം പേ൪ പരീക്ഷയെഴുതി പ്രമോഷനും ഉപരിപഠനത്തിനും അ൪ഹത നേടിയിട്ടുണ്ട്. എസ്.എസ്.എൽ.സിക്കുള്ള എല്ലാ വിഷയങ്ങളും തുല്യതാ കോഴ്സിനും (മലയാളം, ഇംഗ്ളീഷ്, ഹിന്ദി, സാമൂഹികശാസ്ത്രം-1, 2, ഊ൪ജ തന്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ഗണിതം, ഐ.സി.ടി) ഉണ്ടാകും.പ്രവാസി മലയാളി സംഘടനകളുടെ നിരന്തര അഭ്യ൪ഥന മാനിച്ചാണ് കേരള സ൪ക്കാ൪ ഗൾഫിലെ ഇന്ത്യൻ സ്കൂളുകളിൽ തന്നെ പരീക്ഷയെഴുതാനുള്ള അവസരമൊരുക്കാൻ തീരുമാനിച്ചത്.
സമ്പ൪ക്ക പഠന ക്ളാസുകൾക്ക് നേതൃത്വം നൽകാൻ താൽപര്യമുള്ള മലയാളി സംഘടനകൾക്ക് stateliteracymission@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷിക്കാം. പഠിപ്പിക്കുന്ന അധ്യാപകരുടെ യോഗ്യത ബിരുദമാണ്. പൂരിപ്പിച്ച അപേക്ഷാഫോറങ്ങൾ മലയാളി സമാജങ്ങൾ സമാഹരിച്ചോ അംഗീകൃത ഇന്ത്യൻ സ്കൂളുകൾ വഴിയോ പഠിതാക്കൾ നേരിട്ടോ ഡയറക്ട൪, കേരള സ്റ്റേറ്റ് ലിറ്ററസി മിഷൻ അതോറിറ്റി, ടി.സി നമ്പ൪: 25/92 (2), ബൃന്ദാവൻ, ഗാന്ധാരി അമ്മൻ കോവിൽ സ്ട്രീറ്റ്, പുത്തൻ ചന്ത, തിരുവനന്തപുരം-1, കേരള, ഇന്ത്യ എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 0471 2322253/2322254, ഫാക്സ്: 0471 2322252. അപേക്ഷ ഖത്തറിൽ സ്വീകരിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ സാക്ഷരതാമിഷൻ അധികൃതരുമായി ബന്ധപ്പെട്ട ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്ന് പദ്ധതിയുടെ ഖത്തറിലെ ചീഫ് കോഓ൪ഡിനേറ്റ൪ എസ്.എ.എം ബഷീ൪ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story