മെൽബൺ: എച്ച്.ഐ.വിയിൽനിന്ന് രക്ഷനേടാൻ പശുവിൻ പാലിൽനിന്ന് വികസിപ്പിച്ച ആൻറിബോഡി ഫലപ്രദമെന്ന് ആസ്ട്രേലിയൻ പഠനം. ഗ൪ഭിണിയായ പശുവിൻെറ ശരീരത്തിൽ എച്ച്.ഐ.വി പ്രോട്ടീൻ കുത്തിവെച്ച് നടത്തിയ പരീക്ഷണത്തിലാണ് ഇതു സംബന്ധിച്ച് പുതിയ സാധ്യതകൾ കണ്ടെത്തിയതെന്ന് മെൽബൺ യൂനിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞ മാരിറ്റ് ക്രാംസ്കി അവകാശപ്പെട്ടു. ഇത്തരം പശുക്കൾ പ്രസവിച്ചശേഷം ചുരത്തുന്ന ആദ്യപാൽ (കൊളോസ്ട്രം), എച്ച്.ഐ.വിയെ തടയാൻ കെൽപുള്ള ആൻറിബോഡികൾ നിറഞ്ഞതാണെന്ന് ഗവേഷണത്തിൽ തെളിഞ്ഞതായി ക്രാംസ്കി പറഞ്ഞു. കുഞ്ഞിനെ എച്ച്.ഐ.വിയിൽനിന്ന് രക്ഷിക്കാൻ ആദ്യപാലിൽ പ്രകൃതിപരമായിത്തന്നെ ആൻറിബോഡി വികസിക്കുകയാണത്രെ. ‘ വൈറസിനെ ചെറുക്കുന്ന ആൻറിബോഡി പാലിൽനിന്ന് ശേഖരിക്കാൻ കഴിഞ്ഞു. ഇത് വൈറസിനെ കെട്ടിയിടുമെന്നും മനുഷ്യകോശത്തിൽ പ്രവേശിക്കുന്നതിൽനിന്ന് തടയുമെന്നും പരീക്ഷിച്ചറിഞ്ഞിരിക്കുന്നു’ -ക്രാംസ്കി വ്യക്തമാക്കി.
ഈ ആൻറിബോഡി ഉപയോഗിച്ച് ‘മൈക്രോബിസൈഡ്’ ക്രീം വികസിപ്പിക്കാൻ കഴിയുമെന്നും ഇത് ലൈംഗിക ബന്ധത്തിലൂടെ എച്ച്.ഐ.വി പകരുന്നതിൽനിന്ന് സ്ത്രീകൾക്ക് രക്ഷ നൽകുമെന്നും ഗവേഷക അവകാശപ്പെട്ടു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2012 8:33 AM GMT Updated On
date_range 2012-10-18T14:03:20+05:30എച്ച്.ഐ.വിക്ക് മരുന്ന് പശുവിന്‍പാല്‍ !
text_fieldsNext Story