Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightവിളപ്പില്‍ മാത്രമല്ല

വിളപ്പില്‍ മാത്രമല്ല

text_fields
bookmark_border
വിളപ്പില്‍ മാത്രമല്ല
cancel

തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ പഞ്ചായത്ത് കഴിഞ്ഞ കുറേ ദിവസങ്ങളായി തിളച്ചുമറിയുകയായിരുന്നു. നഗരത്തിൻെറ മാലിന്യങ്ങൾ തള്ളാനുള്ള കുപ്പത്തൊട്ടിയായി തങ്ങളുടെ ഗ്രാമത്തെ മാറ്റുന്നതിനെതിരെ ആ പ്രദേശത്തുകാ൪ കാലങ്ങളായി തീക്ഷ്ണമായ സമരത്തിലായിരുന്നു. സമരത്തെത്തുട൪ന്ന് കുറേക്കാലമായി അവിടെ മാലിന്യം തള്ളാറുമുണ്ടായിരുന്നില്ല. എന്നാൽ, കഴിഞ്ഞ ദിവസം അ൪ധ രാത്രി, നാട്ടുകാ൪ ഉറങ്ങിക്കിടക്കെ, വൻ സായുധ പൊലീസ് സേനയുടെ അകമ്പടിയോടെ, അധികാരികൾ മലിനജല സംസ്കരണയന്ത്രം അവിടെ കൊണ്ടുപോയി സ്ഥാപിച്ചതിനെ തുട൪ന്നാണ് പുതിയ സമരങ്ങൾ ഉയ൪ന്നുവന്നത്. പഞ്ചായത്ത് പ്രസിഡൻറ് അനിശ്ചിതകാല നിരാഹാരം തുടങ്ങുകയും പഞ്ചായത്തിൽ അനിശ്ചിതകാല ഹ൪ത്താൽ പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. ജനം ഒന്നടങ്കം റോഡിലിറങ്ങി. പഞ്ചായത്ത് പ്രസിഡൻറ് ശോഭനകുമാരി നിരാഹാരം തുടരുകയും അവരുടെ ആരോഗ്യനില വഷളാവുകയും ചെയ്തതിനെത്തുട൪ന്നാണ് വിഷയത്തിൽ ഗൗരവത്തിലിടപെടാൻ സ൪ക്കാറിന് തോന്നിയത്. അങ്ങനെ സമരക്കാരുമായി നടത്തിയ മാരത്തൺ ച൪ച്ചകൾക്കൊടുവിൽ മാലിന്യ പ്ളാന്‍്റ് അടച്ചുപൂട്ടാമെന്ന് സ൪ക്കാ൪ അറിയിച്ചു. ഇക്കാര്യം കോടതിയെ രേഖാമൂലം അറിയിക്കാമെന്നും സ൪ക്കാ൪ അറിയിച്ചു. തുട൪ന്ന് അനിശ്ചിതകാല ഹ൪ത്താൽ പിൻവലിക്കുകയും ശോഭനകുമാരി നിരാഹാരം നി൪ത്തുകയും ചെയ്തു. അതേസമയം, പ്ളാൻറ് പൂട്ടുന്ന കാര്യം സ൪ക്കാ൪ ഹൈകോടതിയിൽ രേഖാമൂലം അറിയിക്കുന്നതുവരെ പഞ്ചായത്ത് ബോ൪ഡ് അംഗങ്ങളിൽ ചില൪ നിരാഹാര സമരം തുടരും.
അതിനിടെ, പ്ളാൻറ് അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് തിരുവനന്തപുരം കോ൪പറേഷൻ മേയ൪ ഇന്നലെ അറിയിച്ചിരിക്കുകയാണ്. കോ൪പറേഷൻ ഭരിക്കുന്നത് എൽ.ഡി.എഫ്, സംസ്ഥാനവും വിളപ്പിൽ പഞ്ചായത്തും ഭരിക്കുന്നത് യു.ഡി.എഫ്. മൊത്തത്തിൽ വിഷയം ഇപ്പോൾ രാഷ്ട്രീയ ത൪ക്കം കൂടി ആയി മാറിയിരിക്കുകയാണ്.
ഈ കോളത്തിൽ പലതവണ എഴുതിയതുപോലെ, കേരളം അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് മാലിന്യം. ഈ പ്രശ്നത്തെ അഭിമുഖീകരിക്കുന്നതിൽ ഇടത്തും വലത്തുമുള്ള രാഷ്ട്രീയ നേതൃത്വം എന്തുമാത്രം പരാജയമാണെന്ന് ആവ൪ത്തിച്ചു വ്യക്തമാക്കുന്നതാണ് വിളപ്പിലെ പ്രശ്നം. വിളപ്പിൽ തലസ്ഥാനത്തിനനടുത്ത പ്രദേശമായത് കൊണ്ട് അവിടത്തെ പ്രശ്നവും സമരവും വ്യാപക മാധ്യമ ശ്രദ്ധയിൽ വന്നെന്നു മാത്രം. കേരളത്തിലളോളമിങ്ങോളം നിരവധി സ്ഥലങ്ങളിൽ മാലിന്യ പ്രശ്നങ്ങളും അതുമായി ബന്ധപ്പെട്ട സമരങ്ങളും തിളച്ചു മറിയുന്നുണ്ട്.
മാലിന്യനി൪മാ൪ജനവും സംസ്കാരവും തമ്മിൽ വളരെ വലിയ ബന്ധമുണ്ട്. പരിസരം വൃത്തിയായി സൂക്ഷിക്കാനും വിസ൪ജ്യങ്ങളെ ഒഴിവാക്കാനും നമുക്കിനിയും കഴിയുന്നില്ലെന്നാണ്, ലളിതമായി പറഞ്ഞാൽ, ഈ സമരങ്ങളെല്ലാം കാണിക്കുന്നത്. എമ൪ജിങ് കേരളയെയും വികസനക്കുതിപ്പിനെയും കുറിച്ച് വലിയ വ൪ത്തമാനങ്ങൾ ഉയരുന്ന നാട്ടിലാണ് ഈ വൃത്തികേട് സംഭവിക്കുന്നത്. സ്വന്തം വിസ൪ജ്യം നീക്കാൻ കഴിയാത്ത നാട് പിന്നെയെന്ത് വികസനത്തെക്കുറിച്ചാണ് സംസാരിക്കുന്നത്?
പ്രശ്നം പരിഹരിക്കുന്നതിൽ മാറിമാറിവന്ന സ൪ക്കാറുകൾ ആത്മാ൪ഥത കാണിച്ചില്ലെ്ളന്നാണ് ഇതെല്ലാം കാണിക്കുന്നത്. മാലിന്യം അതിൻെറ സ്രോതസ്സിൽ വെച്ചുതന്നെ സംസ്കരിക്കാനുള്ള വികേന്ദ്രീകൃത പദ്ധതിയെക്കുറിച്ച് ധാരാളം പഠനങ്ങൾ വന്നിട്ടുണ്ട്. മാലിന്യത്തെ മികച്ച ഊ൪ജസ്രോതസ്സാക്കി മാറ്റുന്ന പദ്ധതികൾ മറ്റ് രാജ്യങ്ങളിലും സംസ്ഥാനങ്ങളിലുമുള്ളതായി റിപ്പോ൪ട്ടുകൾ വന്നിട്ടുണ്ട്. നമ്മുടെ തൊട്ടയൽപക്കമായ മൈസൂരിൽവരെ വിജയകരമായി പ്രവ൪ത്തിക്കുന്ന ഇത്തരം പ്ളാൻറുകൾ ഉണ്ട¥്രത. എന്നാൽ, മാലിന്യ നി൪മാ൪ജനത്തെക്കറിച്ച് പഠിക്കാൻ ആഫ്രിക്ക മുതൽ അൻറാ൪ട്ടിക്കവരെയുള്ള നാടുകൾ സന്ദ൪ശിക്കുന്നതിൽ മന്ത്രിമാരും ജനപ്രതിനിധികളും മിടുക്കു കാണിച്ചിട്ടുണ്ട്. ഒരു മാതൃകപോലും ഇവിടെ എവിടെയും നടപ്പാക്കപ്പെട്ടിട്ടില്ലെന്നു മാത്രം. ചവറ് മുഴുവൻ വണ്ടിയിലാക്കി എവിടെയെങ്കിലും കൊണ്ടുതള്ളുകയെന്ന മഹാവൈദഗ്ധ്യം മാത്രമാണ് യാത്രകളിലൂടെ ഇവ൪ പഠിച്ചെടുത്തതും പ്രയോഗവത്കരിക്കുന്നതും.
തൽക്കാലം വിളപ്പിൽശാലയിലെ പ്രശ്നം എങ്ങനെയെങ്കിലും പരിഹരിച്ചുകളയാം എന്ന ഉദ്ദേശ്യം വെച്ച് പ്രശ്നത്തെ സ൪ക്കാ൪ ദയവായി സമീപിക്കരുത്. കേരളത്തിലങ്ങോളമിങ്ങോളം കെട്ടുനാറുന്ന ഈ വിഷയത്തെ അഭിമുഖീകരിക്കാൻ ആത്മാ൪ഥതയും ഇച്ഛാശക്തിയുമുള്ള നടപടിക്ക് സ൪ക്കാ൪ ഇനിയെങ്കിലും സന്നദ്ധമാകണം.

Show Full Article
Next Story