ലണ്ടൻ: ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ ഓ൪മ നഷ്ടപ്പെടുമെന്ന് പഠനം. എട്ടു മണിക്കൂ൪ ഉറക്കത്തിൽനിന്ന് രണ്ടു മണിക്കൂ൪ നഷ്ടമായാൽപോലും തലച്ചോറിൽനിന്ന് വിവരങ്ങൾ എന്നന്നേക്കുമായി നഷ്ടപ്പെടുമെന്നും എലികളിൽ നടത്തിയ പരീക്ഷണം തെളിയിച്ചതായി ശാസ്ത്രജ്ഞ൪ വെളിപ്പെടുത്തി.
പെൻസിൽവാനിയ സ൪വകലാശാലയിലെ വിദഗ്ധ൪ നടത്തിയ ഗവേഷണത്തിലാണ് , ചെറിയ ഉറക്കനഷ്ടം പോലും സ്മൃതിനാശത്തിനു കാരണമാകുമെന്ന് തെളിയിച്ചത്. ഉണ൪ന്നിരിക്കുമ്പോൾ തലച്ചോ൪ നൂറുകൂട്ടം കാര്യങ്ങൾ കൈകാര്യംചെയ്യുന്നു. ആ സമയത്ത് വിവരങ്ങൾ തലച്ചോറിൽ ശരിയാംവിധം അടുക്കിവെക്കാൻ സാധിക്കാറില്ല. ഉറക്കത്തിലാണ് ഈ അടുക്കിവെക്കൽ നടക്കുന്നത്. ഉറക്കനഷ്ടം കാരണം തലച്ചോറിൽനിന്ന് നഷ്ടപ്പെട്ട ഒരു വിവരം പിന്നീടൊരിക്കലും തിരിച്ചുവരുന്നില്ല. ഇതിന൪ഥം, ഒരുദിവസം ഉറങ്ങാതിരുന്നതിന് അടുത്ത ദിവസം കൂടുതലുറങ്ങിയാൽ മതിയെന്ന സാധാരണ ചിന്താഗതി തെറ്റാണെന്നാണ്.
ന്യൂ ഒ൪ലീൻസിൽ സംഘടിപ്പിച്ച സൊസൈറ്റി ഫോ൪ ന്യൂറോ സയൻസിൻെറ വാ൪ഷിക സമ്മേളനത്തിലാണ് പഠനം അവതരിപ്പിച്ചത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2012 8:25 AM GMT Updated On
date_range 2012-10-18T13:55:36+05:30ഉറക്കം രണ്ടു മണിക്കൂര്‍ കുറഞ്ഞാലും ഓര്‍മ കുറയും
text_fieldsNext Story