ഹനിയ്യ പ്രധാന ചുമതലകള്‍ ഉപപ്രധാനമന്ത്രിക്ക് കൈമാറി
text_fieldsഗസ്സ സിറ്റി: ഹമാസ് നേതാവും ഗസ്സയിലെ പ്രധാനമന്ത്രിയുമായ ഇസ്മാഈൽ ഹനിയ്യ പ്രധാന ഔദ്യാഗിക ചുമതലകൾ ഉപപ്രധാനമന്ത്രി സിയാദ് അസ്സാക്ക് കൈമാറി. പാ൪ട്ടി പ്രവ൪ത്തനങ്ങൾക്ക് കൂടുതൽ സമയം വിനിയോഗിക്കുന്നതിൻെറ ഭാഗമായാണ് രാഷ്ട്രീയ ഭരണചുമതലകൾ ഹനിയ്യ ഉപപ്രധാനമന്ത്രിക്ക് കൈമാറിയതെന്ന് അഹ്റാം ഓൺലൈൻ റിപ്പോ൪ട്ട് ചെയ്തു.
ഹമാസിൻെറ നേതൃപദവിയിലേക്കുള്ള മത്സരത്തിൽ ഹനിയ്യ രംഗത്തുണ്ടാകുമെന്ന് നേരത്തെ പാ൪ട്ടി വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. പുതിയ ഭാരവാഹികളെ കണ്ടെത്തുന്നതിനായി ഈയിടെ ഹമാസ് അധ്യക്ഷൻ ഖാലിദ് മിശ്അൽ സ്ഥാനം രാജിവെച്ചിരുന്നു.
ഏറ്റവും കടുത്ത വെല്ലുവിളികൾക്കിടയിലൂടെയാണ് തനിക്കും സഹപ്രവ൪ത്തക൪ക്കും ഭരണം കൈയാളേണ്ടിവന്നതെന്ന് മുൻ മന്ത്രിമാരെ ആദരിക്കാൻ ഗസ്സ സിറ്റിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഹനിയ്യ വ്യക്തമാക്കി. ഹമാസ് ഉജ്വല വിജയം കാഴ്ചവെച്ചപ്പോൾ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻപോലും പല രാജ്യങ്ങളും മടികാണിച്ചു. ഗസ്സക്കെതിരെ ഉപരോധം അടിച്ചേൽപിക്കപ്പെട്ടു. കടുത്ത സൈനികാക്രമണങ്ങൾ അഴിച്ചുവിട്ടു. നികുതിപ്പണം തടഞ്ഞു. ഇത്തരം പ്രതിസന്ധികൾക്കിടയിലും മികച്ച ഭരണപാടവത്തോടെ വിജയഗാഥ രചിക്കാൻ ഹമാസിന് സാധിച്ചതായി ഹനിയ്യ വിശദീകരിച്ചു. ഹമാസ് ഭരണത്തെ അട്ടിമറിക്കാൻ ഫലസ്തീനിലും പുറത്തും അരങ്ങേറുന്ന ഗൂഢാലോചനകളെ അതിജീവിച്ച ഹമാസ് ഭരണകൂടം ഫലസ്തീൻ ജനതയുടെ ഐക്യത്തിനും സുസ്ഥിതിക്കും വേണ്ടി തുട൪ന്നും പ്രയത്നിക്കുമെന്നും ഹനിയ്യ പ്രസ്താവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
