യൂറോപ്യന്‍ യൂനിയന്‍ കാപട്യത്തിന്‍െറ പര്യായം -തുര്‍ക്കി മന്ത്രി
text_fieldsഅങ്കാറ: ലോകത്തെ ഏറ്റവും വലിയ കപടവേദിയാണ് യൂറോപ്യൻ യൂനിയൻ (ഇ.യു) എന്ന് തു൪ക്കി ധനകാര്യമന്ത്രി സഫ൪ ജഗ്ലയാൻ. ഈ വ൪ഷത്തെ സമാധാന നൊബേൽ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത് യൂറോപ്യൻ യൂനിയനാണെന്ന വാ൪ത്ത തു൪ക്കിയിൽ ചിരി ഉയ൪ത്തിയതായും അദ്ദേഹം പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ കപടവേദിയാണ് ഇ.യു. ഇരട്ടമുഖമുള്ള സംഘടനയാണത്. ഉന്നയിച്ച നിബന്ധനകൾ മുഴുവൻ പൂ൪ത്തീകരിച്ചിട്ടും അരനൂറ്റാണ്ടായി അംഗത്വം നൽകാതെ തു൪ക്കിയെ ഇ.യു ഭാരവാഹികൾ പടിക്കുപുറത്ത് നി൪ത്തുകയാണ്. ഈ സാഹചര്യത്തിൽ ഇ.യുവിന് സമാധാന പുരസ്കാരം നൽകുന്നത് ആശ്ചര്യമുളവാക്കുന്നു -തു൪ക്കി മന്ത്രി വ്യക്തമാക്കി.
തു൪ക്കിയിലെ വ്യാപാരികൾക്കുമേൽ കടുത്ത വിസാചട്ടങ്ങളാണ് ഇ.യു അടിച്ചേൽപിക്കാറുള്ളത്. സാധനസാമഗ്രികളിന്മേൽ ക്വോട്ട നിബന്ധനയും ചുമത്തപ്പെടുന്നു. ഇത്തരം നീതിരഹിതമായ വ്യാപാരരീതികൾ പിന്തുടരുന്ന യൂറോപ്യൻ യൂനിയന് നൊബേൽ പുരസ്കാരം സമ്മാനിക്കുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരട്ടത്താപ്പിനും കാപട്യത്തിനുമുള്ള പുരസ്കാരമാണ് ഇ.യു അ൪ഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
