കോപ്ടര്‍ വീഴ്ത്തിയെന്ന് സിറിയന്‍ വിമതര്‍
text_fieldsബൈറൂത്: വടക്കൻ സിറിയയിൽ സൈനിക ഹെലികോപ്ട൪ വെടിവെച്ചു വീഴ്ത്തിയതായി പ്രക്ഷോഭക൪ അവകാശപ്പെട്ടു. സൈന്യം ആക്രമണങ്ങൾക്കുപയോഗിച്ചു വരുന്ന ഹെലികോപ്ട൪ മാരിതുൽ നുഅ്മാൻ എന്ന മേഖലയിൽവെച്ചാണ് വീഴ്ത്തിയതെന്ന് സിറിയൻ പ്രക്ഷോഭങ്ങൾ നിരീക്ഷിക്കുന്ന സിറിയൻ ഒബ്സ൪വേറ്ററി ഫോ൪ ഹ്യൂമൻ റൈറ്റ്സ് എന്ന പ്രതിപക്ഷ ഗ്രൂപ് പ്രസ്താവനയിൽ അറിയിച്ചു.
അലപ്പോയിൽനിന്ന് ഡമസ്കസിലേക്കുള്ള പ്രധാന ഹൈവേകളിലൊന്ന് ഈ മേഖലയിലൂടെയാണ് കടന്നുപോകുന്നത്. ഹൈവേയിലെ ഗതാഗതം പ്രക്ഷോഭക൪ തടഞ്ഞതായും റിപ്പോ൪ട്ടുണ്ട്. അതിനിടെ ബലിപെരുന്നാളിനോടനുബന്ധിച്ച് നാലുദിവസത്തെ വെടിനി൪ത്തൽ വേണമെന്ന യു.എൻ-അറബ് ലീഗ് ദൂതൻ അൽ അഖ്ദ൪ ഇബ്രാഹീമിയുടെ നി൪ദേശത്തിന് വേണ്ടത്ര പിന്തുണ ലഭ്യമായില്ലെന്ന് റിപ്പോ൪ട്ടുകൾ പറയുന്നു.
വിമതപക്ഷവും അവരുടെ സഹായികളും വെടിനി൪ത്തലിന് തയാറായാൽ മാത്രമേ ഔദ്യാഗികപക്ഷം ഈ നി൪ദേശം സ്വീകരിക്കൂ എന്നാണ് സിറിയൻ അധികൃതരുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
