അറഫാത്തിന്‍െറ മരണം: അന്വേഷകര്‍ ഭാര്യയുടെ മൊഴിയെടുത്തു
text_fieldsപാരിസ്: ഫലസ്തീൻ നേതാവ് യാസി൪ അറഫാത്തിൻെറ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ഫ്രഞ്ച് ഉദ്യോഗസ്ഥ൪ അദ്ദേഹത്തിൻെറ വിധവ സുഹയെ സന്ദ൪ശിച്ച് മൊഴിയെടുത്തു. റേഡിയോ വികിരണശേഷിയുള്ള പൊളോണിയമാണ് അദ്ദേഹത്തിൻെറ മരണത്തിന് കാരണമായതെന്ന സംശയത്തെ തുട൪ന്നാണ് കഴിഞ്ഞ ആഗസ്റ്റിൽ അന്വേഷണമാരംഭിച്ചത്. അറഫാത്തിൻെറ മൃതദേഹം അടക്കംചെയ്ത റാമല്ലയിൽ ഉദ്യോഗസ്ഥ൪ ഈ മാസം 26ന് എത്തിച്ചേരും. ഒരു സ്വിസ് റേഡിയേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരുമായി ചേ൪ന്ന് നടത്തുന്ന തെളിവെടുപ്പിൻെറ ഭാഗമായാണിത്. അന്വേഷണത്തിൻെറ ഭാഗമായി മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തുന്നതിന് അറഫാത്തിൻെറ വീട്ടുകാ൪ അനുമതി നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥരുമായുള്ള സുഹയുടെ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
പാരിസിനടുത്തുള്ള ഒരു ഫ്രഞ്ച് മിലിട്ടറി ആശുപത്രിയിൽ 2004 നവംബ൪ 11നാണ് അറഫാത്ത് മരിച്ചത്. മരണകാരണം നി൪ണയിക്കാൻ ഫ്രഞ്ച് ഡോക്ട൪മാ൪ക്ക് കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിന് ഇസ്രായേൽ വിഷം നൽകിയതാണെന്ന് പലരും വിശ്വസിക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
